ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ യുവജനസംഗമം പരുമലയില്‍ മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്യുന്നു
പരുമല: ലഹരിക്കെതിരേ യുവാക്കള്‍ ശക്തമായ തിരുത്തല്‍ ശക്തികളായി മാറണമെന്ന് മന്ത്രി എം. ലിജു. പരുമല പെരുന്നാളിനോടനുബന്ധിച്ച് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യുവജനസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർഥികളും യുവജനങ്ങളും ലഹരിയുടെ കെണിയില്‍ അകപ്പെടാതെ സമൂഹത്തിന് മാതൃകയാകണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു. യുവജനപ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ജെയിന് സി. മാത്യു അധ്യക്ഷത വഹിച്ചു. മാധ്യമപ്രവര്ത്തകന് ആര്. ശ്രീകണ്ഠന് നായര്‍ മുഖ്യാതിഥിയായിരുന്നു. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി.
ഒസിവൈഎം യുവജനം മാസികയുടെ പരുമല പെരുന്നാള്‍ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു. പരുമല പള്ളി യുവജനപ്രസ്ഥാനത്തിന്റെ ഓക്സില കാന്‍സര്‍ ചികിത്സാ സഹായനിധി വിതരണവും മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ മുഖപത്രമായ യുവശബ്ദത്തിന്റെ പെരുന്നാള്‍ പതിപ്പ് പ്രകാശനവും നടത്തപ്പെട്ടു.
വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍, അല്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, അസോസിയേഷന് സെക്രട്ടറി ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ യാക്കോബ് തോമസ് റമ്പാന്, യുവജനപ്രസ്ഥാനം ജനറല്‍ സെക്രട്ടറി ഫാ. വിജു ഏലിയാസ്, റീജണല്‍ സെക്രട്ടറി അബു ഏബ്രഹാം വീരപ്പള്ളില്, ഫാ. എല്വിന് തോമസ്, ഫാ. ബിബിന്‍ മാത്യു, ഫാ. റിജോ എം. ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags :