x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

45ലേ​ക്ക് കാ​ലൂ​ന്നി പ​ത്ത​നം​തി​ട്ട

വെബ്ഡെസ്ക്
Published: November 1, 2026 01:07 AM IST | Updated: November 1, 2026 01:07 AM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ രൂ​പം​കൊ​ണ്ട പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ 44-ാം പി​റ​ന്നാ​ൾ ഇ​ന്ന്. 1982 ന​വം​ബ​ർ ഒ​ന്നി​നാ​ണ് ജി​ല്ല രൂ​പീ​കൃ​ത​മാ​യ​ത്. കെ.​കെ. നാ​യ​ർ എം​എ​ൽ​എ രാ​ഷ്‌​ട്രീ​യ സ​മ്മ​ർ​ദ​ത്താ​ൽ നേ​ടി​യെ​ടു​ത്ത ജി​ല്ല​യെ​ന്ന വി​ശേ​ഷ​ണം പ​ത്ത​നം​തി​ട്ട​യ്ക്കു​ണ്ട്. മ​ല​യോ​ര മേ​ഖ​ല​യും അ​പ്പ​ർ​കു​ട്ട​നാ​ടും ഉ​ൾ​പ്പെ​ടു​ത്തി കേ​ര​ള​ത്തി​ന്‍റെ 13-ാമ​ത്തെ ജി​ല്ല​യാ​യി​ട്ടാ​ണ് പ​ത്ത​നം​തി​ട്ട പി​റ​വി​യെ​ടു​ത്ത​ത്.

2642 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​ണ് പ​ത്ത​നം​തി​ട്ട​യു​ടെ വി​സ്തീ​ർ​ണം. ഇ​തി​ൽ 1300.73 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ സ്ഥ​ലം വ​ന​പ്ര​ദേ​ശ​മാ​ണ്. കൊ​ല്ലം ജി​ല്ല​യി​ലെ പ​ത്ത​നം​തി​ട്ട, അ​ടൂ​ർ, റാ​ന്നി, കോ​ഴ​ഞ്ചേ​രി, കോ​ന്നി പ്ര​ദേ​ശ​ങ്ങ​ളും ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ തി​രു​വ​ല്ല, മ​ല്ല​പ്പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളും ഇ​ടു​ക്കി​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന ശ​ബ​രി​മ​ല​യും ഗ​വി​യും ചേ​ർ​ത്താ​ണ് പു​തി​യ ജി​ല്ല രൂ​പീ​ക​രി​ച്ച​ത്.

മ​ത​മൈ​ത്രി​ക്കു പേ​രു​കേ​ട്ട പ​ത്ത​നം​തി​ട്ട തീ​ർ​ഥാ​ട​ന ജി​ല്ല​കൂ​ടി​യാ​ണ്. ശ​ബ​രി​മ​ല ഉ​ൾ​പ്പ​ടെ പ്ര​മു​ഖ​ങ്ങ​ളാ​യ നി​ര​വ​ധി തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ങ്ങ​ൾ, അ​ര ഡ​സ​നി​ല​ധി​കം അ​ണ​ക്കെ​ട്ടു​ക​ൾ, ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ, പ്ര​കൃ​തി​സു​ന്ദ​ര​മാ​യ പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വ പ​ത്ത​നം​തി​ട്ട​യു​ടെ പ്ര​ത്യേ​ക​ത​ക​ളാ​ണ്. പ​കു​തി​യി​ലേ​റെ വ​ന മേ​ഖ​ല​യു​ള്ള ജി​ല്ല​യി​ലെ മ​ല​യോ​ര​ഗ്രാ​മ​ങ്ങ​ളി​ൽ പ​ല​തും ഇ​ന്നും അ​തി​ജീ​വ​ന​ത്തി​ന്‍റെ പാ​ത തേ​ടു​ക​യാ​ണ്.

കോ​ഴ​ഞ്ചേ​രി, അ​ടൂ​ർ, തി​രു​വ​ല്ല, മ​ല്ല​പ്പ​ള്ളി, റാ​ന്നി താ​ലൂ​ക്കു​ക​ളാ​യി​രു​ന്നു ആ​ദ്യ​മു​ണ്ടാ​യി​രു​ന്ന​ത്. 2013ൽ ​കോ​ന്നി താ​ലൂ​ക്ക് കൂ​ടി നി​ല​വി​ൽ വ​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്തും നാ​ലു ന​ഗ​ര​സ​ഭ​ക​ളും എ​ട്ടു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളും 53 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും ജി​ല്ല​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. വി​ദേ​ശ നാ​ണ്യ​മാ​യി​രു​ന്നു ജി​ല്ല​യു​ടെ പ്ര​ധാ​ന വ​രു​മാ​നം. റ​ബ​റും നെ​ല്ലും കി​ഴ​ങ്ങു​വ​ർ​ഗ​കൃ​ഷി​യും ജി​ല്ല​യു​ടെ വ​രു​മാ​ന മാ​ർ​ഗ​ങ്ങ​ളാ​ണ്. എ​ന്നാ​ൽ കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം ജി​ല്ല​യു​ടെ കാ​ർ​ഷി​ക മേ​ഖ​ല​യെ ത​ക​ർ​ത്തു. റ​ബ​റി​ന്‍റെ വി​ല​യി​ലു​ണ്ടാ​യ മാ​റ്റ​മാ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​തീ​ക്ഷ. അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ലെ നെ​ൽ​കൃ​ഷി​യും പ്ര​തീ​ക്ഷ​യു​ടെ പാ​ത​യി​ലാ​ണ്.

അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​നം

റോ​ഡ്, റെ​യി​ൽ, വി​മാ​ന​യാ​ത്രാ സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യാ​ണ് നാ​ലു പ​തി​റ്റാ​ണ്ടാ​യി പ​ത്ത​നം​തി​ട്ട നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​ശ്നം. ദേ​ശീ​യ​പാ​ത​ക​ൾ സ​മീ​പ​കാ​ലം വ​രെ പ​ത്ത​നം​തി​ട്ട​യ്ക്കു​ണ്ടാ​യി​ല്ല. 183 എ ​ഭ​ര​ണി​ക്കാ​വ് - മു​ണ്ട​ക്ക​യം ദേ​ശീ​യ​പാ​ത പ്ര​ഖ്യാ​പ​ന​ത്തി​ലൊ​തു​ങ്ങി. എം​സി റോ​ഡ് ജി​ല്ല​യു​ടെ ഒ​രു ഭാ​ഗ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്നു​ണ്ട്.

എം​സി റോ​ഡി​ൽ​നി​ന്നു പ​ത്ത​നം​തി​ട്ട​യ്ക്കു​ള്ള പ്ര​ധാ​ന യാ​ത്രാ​മാ​ർ​ഗം ഒ​രു​ക്കു​ന്ന ടി​കെ റോ​ഡി​ന്‍റെ വി​ക​സ​ന​മാ​ണ് പ്ര​ധാ​ന​ആ​വ​ശ്യം. ‌വാ​ഹ​ന​ത്തി​ര​ക്കും വീ​തി​ക്കു​റ​വു​മാ​ണ് ടി​കെ റോ​ഡി​ന്‍റെ പ്ര​ധാ​ന പ്ര​ശ്നം. പ​ന്പാ​ന​ദി​ക്കു കു​റു​കെ​യു​ള്ള കോ​ഴ​ഞ്ചേ​രി പാ​ല​ത്തി​ന്‍റെ പ​ണി​ക​ൾ ഇ​ഴ​യു​ന്ന​തും റോ​ഡ് വി​ക​സ​ന​ത്തി​നു ത​ട​സ​മാ​ണ്.

പി​എം റോ​ഡ് മെ​ച്ച​പ്പെ​ടു​ത്തി​യ​തോ​ടെ വാ​ഹ​ന​ത്തി​ര​ക്ക് ഏ​റി. മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള യാ​ത്രാ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം ഇ​തു​വ​ഴി വ​ർ​ധി​ച്ചു. ദീ​ർ​ഘ​ദൂ​ര ബ​സു​ക​ള​ട​ക്കം കൂ​ടു​ത​ലാ​യി ഓ​ടി​ത്തു​ട​ങ്ങി.

ഏ​ഴു കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​ണ് പ​ത്ത​നം​തി​ട്ട​യി​ൽ റെ​യി​ൽ​വേ ലൈ​നു​ള്ള​ത്. വ​രു​മാ​ന​മു​ണ്ടെ​ങ്കി​ലും തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​നോ​ടു​ള്ള വി​വേ​ച​ന​ത്തി​ൽ മാ​റ്റ​മു​ണ്ടാ​യി​ട്ടി​ല്ല.

വി​വേ​ക്, വ​ന്ദേ​ഭാ​ര​ത്, ഹം​സ​ഫ​ർ തു​ട​ങ്ങി​യ ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ്പി​ല്ല. ശ​ബ​രി റെ​യി​ൽ​പാ​ത​യ്ക്കു​വേ​ണ്ടി കാ​ത്തി​രി​പ്പ് തു​ട​രു​ന്പോ​ൾ​ത​ന്നെ പ​ദ്ധ​തി എ​രു​മേ​ലി​യി​ൽ അ​വ​സാ​നി​പ്പി​ക്കാ​തെ റാ​ന്നി, പ​ത്ത​നം​തി​ട്ട, കോ​ന്നി വ​ഴി പു​ന​ലൂ​രി​ലേ​ക്കും അ​വി​ടെ​നി​ന്ന് വി​ഴി​ഞ്ഞ​ത്തേ​ക്കും നീ​ട്ടി​യാ​ൽ കേ​ര​ള​ത്തി​ന് മൂ​ന്നാ​മ​തൊ​രു തി​രു​വ​ന​ന്ത​പു​രം പാ​ത കൂ​ടി​യാ​കും ല​ഭ്യ​മാ​കു​ക.

സ്വ​ന്ത​മാ​യ ഒ​രു വി​മാ​ന​ത്താ​വ​ള​ത്തി​നു​വേ​ണ്ടി പ​ത്ത​നം​തി​ട്ട​ക്കാ​ർ കാ​ത്തി​രി​ക്കു​ക​യാ​ണ്. ആ​റ​ന്മു​ള​യി​ൽ ന​ട​ക്കാ​തെ പോ​യ പ​ദ്ധ​തി ജി​ല്ല​യി​ലെ​വി​ടെ​യെ​ങ്കി​ലും പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്. വി​ദേ​ശ മ​ല​യാ​ളി​ക​ളും ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ളും വി​മാ​ന സ​ർ​വീ​സു​ക​ളെ ജി​ല്ല​യി​ൽ​നി​ന്ന് ആ​ശ്ര​യി​ക്കു​ന്നു​ണ്ട്. മ​ണി​ക്കൂ​റു​ക​ൾ ന​ഷ്ട​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്നി​പ്പോ​ൾ ഇ​വ​രു​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര.

തു​ട​ർ​ക്ക​ഥ​യാ​യി പ്ര​ള​യ​ദു​രി​തം

പ​മ്പ, മ​ണി​മ​ല, അ​ച്ച​ൻ​കോ​വി​ൽ ന​ദി​ക​ളു​ടേ​യും ക​ക്കാ​ട്ടാ​റ്, ക​ല്ലാ​റ്, വ​ര​ട്ടാ​റ് തു​ട​ങ്ങി​യ ഉ​പ ന​ദി​ക​ളു​ടെ​യും നാ​ടാ​ണി​ത്. ഓ​രോ വ​ർ​ഷ​വും ആ​വ​ർ​ത്തി​ക്കു​ന്ന മി​ന്ന​ൽ പ്ര​ള​യ​ങ്ങ​ൾ​ക്ക‌ു പ​രി​ഹാ​രം കാ​ണാ​ൻ ഇ​നി​യും ക​ഴി​ഞ്ഞി​ട്ടി​ല്ല എ​ന്ന​താ​ണ് പ്ര​ധാ​ന പ​രി​സ്ഥി​തി പ്ര​ശ്‌​നം.

റാ​ന്നി, ആ​റ​ന്മു​ള തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ പ്ര​ള​യ​ക്കെ​ടു​തി രൂ​ക്ഷ​മാ​യി അ​നു​ഭ​വി​ക്കു​ന്ന ഇ​ട​ങ്ങ​ളാ​ണ്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഒ​ന്നി​ന് ഒ​റ്റ​ദി​വ​സ​ത്തെ മ​ഴ​യി​ൽ ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യും പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യും ഒ​രേ​പോ​ലെ ദി​വ​സ​ങ്ങ​ളോ​ളം നീ​ണ്ട ദു​രി​ത​ത്തി​ലാ​യി. ജി​ല്ല​യി​ലെ 59ഓ​ളം പ്ര​ദേ​ശ​ങ്ങ​ൾ ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളാ​യി ക​ണ്ടെ​ത്ത​പ്പെ​ട്ടി​ട്ടു​ണ്ട്. വ​ന​ത്തി​നു​ള്ളി​ലെ മ​ണ്ണി​ടി​ച്ചി​ലും മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​ങ്ങ​ളും ഇ​തി​ന് ആ​ക്കം കൂ​ട്ടു​ന്നു.

സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന

തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ങ്ങ​ളേ​റെ​യു​ള്ള പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ പ്ര​തി​വ​ർ​ഷം എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​യാ​ണു​ള്ള​ത്. ജി​ല്ല​യു​ടെ ഭാ​വി പ്ര​തീ​ക്ഷ​യും ഇ​താ​ണ്. ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ളും വി​ദേ​ശി​ക​ളും വ​ന്നു​പോ​കു​ന്ന ജി​ല്ല​യാ​ണി​ത്.
‌തീ​ർ​ഥാ​ട​ക​രാ​യെ​ത്തു​ന്ന​വ​ർ​ക്ക് ജി​ല്ല​യു​ടെ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ടൂ​റി​സം രം​ഗ​ത്തേ​ക്കും ആ​ക​ർ​ഷി​ക്കു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള പ​ദ്ധ​തി​ക​ൾ​ക്കാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ലൂ​ടെ മാ​ത്ര​മേ സ​ഞ്ചാ​രി​ക​ളെ പി​ടി​ച്ചു​നി​ർ‌​ത്താ​നാ​കൂ.

കേ​ര​ള​ത്തി​ൽ​ത​ന്നെ ഒ​രു നി​ശ്ചി​ത കാ​ല​യ​ള​വി​ൽ ഏ​റ്റ​വും​കൂ​ടു​ത​ൽ ആ​ളു​ക​ൾ വ​ന്നു​പോ​കു​ന്ന സ്ഥ​ല​മാ​ണ് പ​ത്ത​നം​തി​ട്ട. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ല​ത്ത് രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​ംനി​ന്നു​മാ​യി ല​ക്ഷ​ക്കണ​ക്കി​നു തീ​ർ​ഥാ​ട​ക​രാ​ണ് എ​ത്തു​ന്ന​ത്. ഇ​തി​നൊ​പ്പം പ്ര​ശ​സ്ത​ങ്ങ​ളാ​യ മ​ത​സം​ഗ​മ​ങ്ങ​ളും പ​ത്ത​നം​തി​ട്ട​യി​ലു​ണ്ട്.

ഇ​ത്ര​യ​ധി​കം ആ​ളു​ക​ൾ​‌ വ​ന്നുപോ​കു​ന്പോ​ഴും ജി​ല്ല​യു​ടെ പു​രോ​ഗ​തി​യി​ൽ ഇ​വ​രു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പി​ക്കാ​നാ​കു​ന്നി​ല്ല. ടൂ​റി​സം പ​ദ്ധ​തി​ക​ള​ട​ക്കം മെ​ച്ച​പ്പെ​ട്ട നി​ല​യി​ൽ അ​ല്ല. തീ​ർ​ഥാ​ട​ന ടൂ​റി​സ​ത്തി​ന​ട​ക്കം സാ​ധ്യ​ത​ക​ളു​ണ്ട്. പ്ര​കൃ​തി ര​മ​ണീ​യ​മാ​യ നി​ര​വ​ധി സ്ഥ​ല​ങ്ങ​ൾ പ​ത്ത​നം​തി​ട്ട​യു​ടെ അ​നു​ഗ്ര​ഹ​മാ​ണ്. ന​ദി​യും കാ​ടും മേ​ടും പാ​ട​വു​മെ​ല്ലാം പ​ത്ത​നം​തി​ട്ട​യു​ടെ പ്ര​ത്യേ​ക​ത​ക​ളാ​ണ്. വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള ടൂ​റി​സ​ത്തി​നു ജി​ല്ല​യി​ൽ സാ​ധ്യ​ത തെ​ളി​ഞ്ഞ​തു​മാ​ണ്.

നാ​ലു മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കും പ​ത്ത​നം​തി​ട്ട​യി​ൽ ജോ​ലി ചെ​യ്യാ​നെ​ത്തു​ന്ന​വ​ർ​ക്കും മു​ന്നി​ലേ​ക്ക് ജി​ല്ല​യു​ടെ സാ​ധ്യ​ത​ക​ൾ ത​റ​ന്നി​ടാ​ൻ ഇ​പ്പോ​ഴു​മാ​യി​ട്ടി​ല്ല.

ക​ലാ​ല​യ​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കി​ൽ

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വും തൊ​ഴി​ലും തേ​ടി യു​വ​ത​ല​മു​റ നാ​ടു​വി​ട്ട​പ്പോ​ൾ പ​ത്ത​നം​തി​ട്ട​യി​ലെ ക​ലാ​ല​യ​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി​യി​ലാ​യി. പ​തി​റ്റാ​ണ്ടു​ക​ളു​ടെ പാ​ര​ന്പ​ര്യ​മു​ള്ള ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ൽ പോ​ലും പ​ല കോ​ഴ്സു​ക​ൾ​ക്കും കു​ട്ടി​ക​ളെ ല​ഭി​ക്കു​ന്നി​ല്ല. ബി​രു​ദ കോ​ഴ്സു​ക​ളി​ൽ വി​ര​ലി​ലെ​ണ്ണാ​വു​ന്ന കു​ട്ടി​ക​ളാ​ണ് പ​ല​യി​ട​ത്തു​മുള്ളത്. സ്വാ​ശ്ര​യ മേ​ഖ​ല​യി​ൽ തു​ട​ങ്ങി​യ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ൾ​ക്കു പി​ടി​ച്ചു​നി​ൽ​ക്കാ​നാ​കു​ന്നി​ല്ല. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളി​ലും കു​ട്ടി​ക​ളു​ടെ കു​റ​വു​ണ്ട്. ജി​ല്ല​യി​ൽ ര​ണ്ട് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ൾ കു​ട്ടി​ക​ൾ ഇ​ല്ലാ​ത്ത​തു കാ​ര​ണം അ​ട​ച്ചു.

പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലും സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ളു​ടെ കു​റ​വ് സാ​ര​മാ​യു​ണ്ട്. ക​ഴി​ഞ്ഞ സെ​ൻ​സ​സി​ൽ ജ​ന​സം​ഖ്യാ നി​ര​ക്ക് മൈ​ന​സാ​യി​രു​ന്ന സ്ഥ​ല​മാ​ണ് പ​ത്ത​നം​തി​ട്ട. ജ​ന​സം​ഖ്യ​യി​ലെ കു​റ​വി​നൊ​പ്പം ആ​ളു​ക​ൾ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് മാ​റാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന പ്ര​വ​ണ​ത​യും ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​ല​നി​ല്പി​നെ ബാ​ധി​ച്ചി​ട്ടു​ണ്ട്.

വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ തൊ​ഴി​ൽ മേ​ഖ​ല​ക​ൾ ഒ​രു​ക്കി​ക്കൊ​ടു​ക്കാ​ൻ ജി​ല്ല​യ്ക്ക് ക​ഴി​യാ​ത്ത​താണ് കൂ​ടു​ത​ൽ കു​ട്ടി​ക​ളും മ​റ്റ് സം​സ്ഥാ​ന​ത്തി​നും രാ​ജ്യ​ത്തി​നും പു​റ​ത്ത​ക്കു പോ​കാ​ൻ മ​റ്റൊ​രു കാ​ര​ണം. പ​ല​രും പി​ന്നീ​ട് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ സ്ഥി​ര​താ​മ​സ​മാ​കു​ക​യും ചെ​യ്യു​ന്നു. പ്ര​ഫ​ഷ​ണ​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലെ മെ​ല്ല​പ്പോ​ക്ക് തു​ട​രു​ക​യാ​ണ്.

പ​ത്ത​നം​തി​ട്ട​യി​ലെ സ​ർ​ക്കാ​ർ ന​ഴ്സിം​ഗ് കോ​ള​ജി​നു സ്വ​ന്ത​മാ​യ കെ​ട്ടി​ട​മോ സൗ​ക​ര്യ​ങ്ങ​ളോ ആ​യി​ട്ടി​ല്ല. കോ​ന്നി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കി​ട​ത്തി ചി​കി​ത്സ ഇ​പ്പോ​ഴും പ​രി​മി​ത​മാ​ണ്. ആ​ദ്യ എം​ബി​ബി​എ​സ് ബാ​ച്ച് ഹൗ​സ് സ​ർ​ജ​ൻ​സി ഘ​ട്ട​ത്തി​ലേ​ക്ക് എ​ത്തു​ന്പോ​ഴും ആ​ശു​പ​ത്രി സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​ക്കി​യി​ട്ടി​ല്ലെ​ന്ന​തു പ​രി​മി​തി​യാ​ണ്. പ​ത്തു​കൊ​ല്ലം മു​ന്പ് ഇ​ല​ന്തൂ​രി​ൽ തു​ട​ങ്ങി​യ സ​ർ​ക്കാ​ർ കോ​ള​ജ് ഇ​പ്പോ​ഴും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ​തി​റ്റാ​ണ്ടു​ക​ളേ​റെ​യാ​യി​ട്ടും റാ​ന്നി ഗ​വ. ഐ​ടി​ഐ​ക്ക് സ്വ​ന്തം കെ​ട്ടി​ട​മാ​യി​ല്ല.

വ​യോ​ധി​ക​രുള്ള വീ​ടു​ക​ൾ കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ൽ

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ 60000ല​ധി​കം വീ​ടു​ക​ളി​ൽ ആ​ൾ​ത്താ​മ​സ​മി​ല്ലാ​തെ അ​ട​ച്ചി​ട്ടി​രി​ക്കു​ന്നു​വെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ. വി​ദേ​ശ​ത്തേ​ക്കു പോ​യ​വ​ർ അ​വി​ടെത്ത​ന്നെ സ്ഥി​ര​താ​മ​സ​മാ​ക്കി​യ​തോ​ടെ​യാ​ണ് വീ​ടു​ക​ൾ അ​ട​ച്ചു​പൂ​ട്ട​പ്പെ​ട്ട​ത്. ജി​ല്ല​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ശ​രാ​ശ​രി 900 വീ​ടു​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. പു​തു​ത​ല​മ​റ വി​ദേ​ശ​ത്തേ​ക്കു ചേ​ക്കേ​റാ​ൻ ഇ​ഷ​പ്പെ​ട്ടു തു​ട​ങ്ങി​യ​തോ​ടെ കൂ​ടു​ത​ൽ വീ​ടു​ക​ൾ അ​ട​ച്ചു​പൂ​ട്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യേ​ക്കാം.

ജി​ല്ല​യി​ൽ വ​യോ​ധി​ക​ർ മാ​ത്രം ക​ഴി​യു​ന്ന വീ​ടു​ക​ളു​ടെ എ​ണ്ണ​ത്തി​ലും ക്ര​മാ​തീ​ത​മാ​യ വ​ർ​ധ​ന​യു​ണ്ട്. മ​ക്ക​ളും കൊ​ച്ചു​മ​ക്ക​ളു​മെ​ല്ലാം വി​ദേ​ശ​ത്താ​യ​തി​നാ​ൽ അ​വ​ർ അ​വി​ടെ​യി​രു​ന്ന് വ​യോ​ധി​ക​രാ​യ മാ​താ​പി​താ​ക്ക​ളെ കാ​മ​റ നി​രീ​ക്ഷ​ണം ന​ട​ത്തു​ക​യാ​ണ്. ഭ​ക്ഷ​ണം പോ​ലും പു​റ​മേ​നി​ന്ന് ഓ​ർ​ഡ​ർ ന​ൽ​കി മാ​താ​പി​താ​ക്ക​ൾ​ക്ക് കൃ​ത്യ​മാ​യി എ​ത്തി​ച്ചു ന​ൽ​കും. രാ​ത്രി​യി​ൽ കൂ​ട്ടു​കി​ട​ക്കാ​നും ആ​ളു​ക​ളെ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ചി​കി​ത്സാ കാ​ര്യ​ങ്ങ​ൾ ആ​ശു​പ​ത്രി​ക​ൾ വീ​ടു​ക​ളി​ലെ​ത്തി ക്ര​മീ​ക​രി​ച്ചു ന​ൽ​കും. ഇ​ത്ത​ര​ത്തി​ലു​ള്ള ജീ​വി​ത​രീ​തി​ക​ളി​ലേ​ക്ക് വ​യോ​ധി​ക​രും ഇ​ഴുകി​ച്ചേ​ർ​ന്നി​രി​ക്കു​ക​യാ​ണ്.

കാ​ടു​ക​യ​റി കൃ​ഷി​യി​ട​ങ്ങ​ൾ, കാ​ർ​ഷി​കമേ​ഖ​ല ത​ക​ർ​ന്നു

കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ത​ക​ർ​ച്ച ജി​ല്ല​യു​ടെ സാ​ന്പ​ത്തി​കാ​ടി​ത്ത​റ​യെ​യും ബാ​ധി​ച്ചു. റ​ബ​റി​നു വി​ല​സ്ഥി​ര​ത ഇ​ല്ലാ​തെ പോ​യ​തോ​ടെ ക​ർ​ഷ​ക​ർ മ​റ്റു കൃ​ഷി​ക​ളി​ലേ​ക്ക് ക​ട​ന്നു. എ​ന്നാ​ൽ, പ​ന്നി​യും ആ​ന​യും എ​ല്ലാം കാ​ടു​വി​ട്ട് നാ​ട്ടി​ൽ താ​മ​സ​മാ​ക്കി​യ​തോ​ടെ ഇ​ത​ര കൃ​ഷി​ക​ളു​ടെ പ്ര​തീ​ക്ഷ​യും അ​സ്ത​മി​ച്ചു. വ​ന​മേ​ഖ​ല​യി​ൽ നി​ന്ന് കാ​ട്ടു​പ​ന്നി കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല വ​രെ എ​ത്തി. നെ​ൽ​ക്കൃ​ഷി​യെ അ​ട​ക്കം കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം ബാ​ധി​ച്ചു.

ഇ​തോ​ടെ​കൃ​ഷി​യി​ട​ങ്ങ​ൾ ക​ർ​ഷ​ക​ർ ത​രി​ശി​ട്ടു തു​ട​ങ്ങി. കാ​ടു​ക​യ​റി​യ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ൽ കാ​ട്ടു​മൃ​ഗ​ങ്ങ​ൾ താ​മ​സ​മാ​ക്കി​ത്തു​ട​ങ്ങി. ആ​വാ​സ വ്യ​വ​സ്ഥ​യെ ത​ന്നെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ലേ​ക്കാ​ണ് ഇ​പ്പോ​ഴ​ത്തെ കാ​ട്ടു​മൃ​ഗ പ്ര​ശ്ന​ങ്ങ​ൾ. കാ​ർ​ഷി​ക​മേ​ഖ​ല​യു​ടെ പു​രോ​ഗ​തി ല​ക്ഷ്യ​മാ​ക്കി​യു​ള്ള പ​ദ്ധ​തി​ക​ൾ പ​ല​തും ക​ട​ലാ​സി​ൽ​ഒ​തു​ങ്ങി. പ്ര​ധാ​ന ന​ദി​ക​ളെ​ല്ലാം മാ​ലി​ന്യം നി​റ​ഞ്ഞ് ന​ശി​ച്ചു. കാ​ർ​ഷി​ക​വി​ള​ക​ൾ​ക്ക് ന്യാ​യ​മാ​യ വി​ല ല​ഭി​ക്കാ​ത്ത​തും സം​ഭ​ര​ണ​ത്തി​ന് അ​ട​ക്കം സൗ​ക​ര്യം ഇ​ല്ലാ​ത്ത​തും ക​ർ​ഷ​ക​രെ ബാ​ധി​ച്ചു.

‘ജി​ല്ല​യി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ളുണ്ടാ​ക​ണം’

പ​ത്ത​നം​തി​ട്ട: യു​വ​ജ​ന​ങ്ങ​ള്‍​ക്ക് നാ​ട്ടി​ല്‍​ത​ന്നെ മി​ക​ച്ച തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഉ​ണ്ടാ​ക​ണ​മെ​ന്നും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ തൊ​ഴി​ല്‍ ദാ​താ​ക്ക​ളാ​യി മാ​റ​ണ​മെ​ന്നും പ​തി​ന​ഞ്ചാം പ​ദ്ധ​തി രൂ​പീ​ക​ര​ണ ച​ർ​ച്ച​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജി​ല്ല​യു​ടെ ഭൂ​പ്ര​കൃ​തി​ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ല്‍ ദു​ര​ന്ത​സാ​ധ്യ​ത​ക​ള്‍ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ. ​നി​സാ​മു​ദീ​ൻ നി​ർ​ദേ​ശി​ച്ചു.

പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഇ-​ടെ​ന്‍​ഡ​ര്‍ പ​രി​ധി അ​ഞ്ചു ല​ക്ഷ​ത്തി​ല്‍​നി​ന്ന് 10 ല​ക്ഷ​മാ​യി ഉ​യ​ര്‍​ത്ത​ണ​മെ​ന്ന് മൈ​ല​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ല്‍​സ​ണ്‍ തു​ണ്ടി​യ​ത്ത് അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​ക​സ​ന പ​ദ്ധ​തി​ക​ള്‍​ക്കു നി​സാ​ര കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞ് കാ​ല​താ​മ​സ​മു​ണ്ടാ​ക്കു​ന്ന പ്ര​വ​ണ​ത ചി​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും വ​കു​പ്പു​ക​ളു​ടെ വേ​ഗ​ത്തി​ലു​ള്ള ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്നും കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഫീ​ലി​പ്പോ​സ് സ്‌​ക​റി​യ പ​റ​ഞ്ഞു.

ചി​ല പ​ദ്ധ​തി​ക​ളു​ടെ വ്യ​വ​സ്ഥ​ക​ളി​ല്‍ ഇ​ള​വ് ഉ​ണ്ടാ​ക​ണ​മെ​ന്നും വ​ന്യ​ജീ​വി ആ​ക്ര​ണ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം വേ​ണ​മെ​ന്നും പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ സീ​വേ​ജ് വാ​ട്ട​ര്‍ ട്രീ​റ്റ്‌​മെ​ന്‍റ് പ്ലാ​ന്‍റു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​ന് ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും ജ​ന​പ്ര​തി​നി​ധി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

തീ​ർ​ഥാ​ട​ന ടൂ​റി​സ​ത്തി​ലൂ​ടെ പ്ര​തി​വ​ര്‍​ഷം 250 കോ​ടിയു​ടെ വ​രു​മാ​ന സാ​ധ്യ​ത

70 ല​ക്ഷ​ത്തി​ലേ​റെ തീ​ർ​ഥാ​ട​ക​രെ​ത്തു​ന്ന പ​ത്ത​നം​തി​ട്ട​യു​ടെ ടൂ​റി​സ​ത്തി​ന്‍റെ അ​ന​ന്ത​സാ​ധ്യ​ത​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കി മാ​റ്റി പ്ര​തി​വ​ര്‍​ഷം 250 കോ​ടി രൂ​പ​യി​ലേ​റെ വ​രു​മാ​നം നേ​ടാ​നാ​കും. ശ​ബ​രി​മ​ല, ആ​റ​ന്മു​ള തു​ട​ങ്ങി​യ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളും മാ​രാ​മ​ണ്‍, ചെ​റു​കോ​ല്‍​പ്പു​ഴ, കു​മ്പ​നാ​ട് ക​ണ്‍​വെ​ന്‍​ഷ​നു​ക​ളും പ​ട​യ​ണി ഉ​ള്‍​പ്പ​ടെ​യു​ള്ള ത​ന​ത് ക​ലാ​രൂ​പ​ങ്ങ​ളും പ​ള്ളി​യോ​ട​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ത്തി സ​മ​ഗ്ര തീ​ർ​ഥാ​ട​ന ടൂ​റി​സം സ​ര്‍​ക്യൂ​ട്ട് വി​ക​സി​പ്പി​ക്ക​ണം. ഇ​തി​ന് ആ​വ​ശ്യ​മാ​യ താ​മ​സ​സൗ​ക​ര്യ​ങ്ങ​ളും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്ക​ണം.

ശ​ബ​രി​മ​ല​യി​ല്‍ പ്ര​തി​വ​ര്‍​ഷം ഏ​ക​ദേ​ശം 55 ല​ക്ഷം തീ​ർ​ഥാ​ട​ക​രും ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​ല്‍ 10 ല​ക്ഷം പേ​രും എ​ത്തു​ന്നു​ണ്ട്. വി​വി​ധ ക​ണ്‍​വെ​ന്‍​ഷ​നു​ക​ളും സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളും ഉ​ള്‍​പ്പ​ടെ പ്ര​തി​വ​ര്‍​ഷം 70 മു​ത​ല്‍ 75 ല​ക്ഷം വ​രെ ആ​ളു​ക​ള്‍ ജി​ല്ല​യി​ല്‍ എ​ത്തു​ന്നു. ഇ​വ​രി​ല്‍ ചെ​റി​യൊ​രു ശ​ത​മാ​നം ആ​ളു​ക​ളെ​പ്പോ​ലും ജി​ല്ല​യി​ല്‍ ഒ​രു ദി​വ​സം താ​മ​സി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞാ​ല്‍ ടൂ​റി​സം വ​രു​മാ​ന​ത്തി​ല്‍ വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​നാ​കും.

‌- അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ.

പ​ത്ത​നം​തി​ട്ട​യ്ക്കു വേ​ണ്ട​ത് ദു​ര​ന്ത പ്ര​തി​രോ​ധ​ശേ​ഷി

പ​ത്ത​നം​തി​ട്ട​യി​ല്‍ ദു​ര​ന്ത പ്ര​തി​രോ​ധ​ശേ​ഷി പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​തി​ന് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍​ക​ണം. ആ​വ​ര്‍​ത്തി​ച്ചു​ണ്ടാ​കു​ന്ന പ്ര​ള​യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ആ​വ​ശ്യ​മാ​ണ്. ജി​ല്ല​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് പ​ദ്ധ​തി​യി​ല്‍ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍​ക​ണം. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​ക​ണം. കൃ​ഷി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് പ്രാ​ധാ​ന്യം ന​ല്‍​ക​ണം. തീ​ർ​ഥാ​ട​ന ടൂ​റി​സ​ത്തി​ന് പ്ര​ത്യേ​ക പ​ദ്ധ​തി ഉ​ണ്ടാ​ക​ണം.


- പ​ഴ​കു​ളം മ​ധു എം​എ​ൽ​എ

Tags :

Recent News

Corehub Up