x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ട​നാ​ടി​ന്‍റെ കു​ടും​ബഡോ​ക്ട​ർ എം.​എ​സ് ന​വീ​ന​ന് ഇ​ന്ന് ആ​ദ​രം

വെബ് ഡെസ്ക്
Published: November 1, 2026 12:35 AM IST | Updated: November 1, 2026 12:35 AM IST

കു​ട്ട​നാ​ട്: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ നി​ന്നും എം​ബി​ബി​എ​സും ഹൗ​സ് സ​ർ​ജ​ൻ​സി​യും പൂ​ർ​ത്തി​യാ​ക്കി ഉ​പ​രി​പ​ഠ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ചി​ന്ത മ​ന​സ്സി​ൽ ത​ളി​രി​ടു​ന്ന​തി​നി​ടെ ഒ​രു നി​യോ​ഗം പോ​ലെ ആ​ല​പ്പു​ഴ​നി​ന്നും കു​ട്ട​നാ​ട്ടി​ലേ​ക്ക് എ​ത്തി​യ എം.​എ​സ്. ന​വീ​ന​ൻ എ​ന്ന ഡോ​ക്ട​ർ കാ​ലം ഇ​ത് ത​ന്‍റെ ക​ർ​മ്മ​ഭൂ​മി​ക​യാ​യ് അ​ട​യാ​ള​പ്പെ​ടു​ത്തു​മെ​ന്ന് സ്വ​പ്ന​ത്തി​ൽ പോ​ലും ചി​ന്തി​ച്ചി​രു​ന്നി​ല്ല.

ദി​വ​സ​വും പു​ല​ർ​ച്ചെ 9 ഓ​ടെ ഒ.​പി ആ​രം​ഭി​ച്ചാ​ൽ ഉ​ച്ച​യ്ക്ക് ഊ​ണ്ക​ഴി​ക്കാ​ൻ പോ​ലും പ​ല​പ്പോ​ഴും സ​മ​യം കി​ട്ടി​യി​രു​ന്നി​ല്ലെ​ന്ന​താ​ണ് വാ​സ്ത​വം . ഓ​രോ ദി​വ​സ​വും വ്യ​ത്യ​സ്ത അ​സു​ഖ​ങ്ങ​ളു​മാ​യെ​ത്തു​ന്ന രോ​ഗി​ക​ൾ. അ​വ​ർ​ക്ക് ഒ​ന്ന് ര​ണ്ട് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ സു​ഖ​പ്പെ​ടു​ന്ന അ​നു​ഭ​വം. അ​ത് കൂ​ടി​ക്കൂ​ടി വ​ന്ന​തോ​ടെ ഡോ​ക്ട​ർ അ​വ​രു​ടെ മ​ന​സ്സി​ലെ ദൈ​വ​മാ​യി.

അ​വ​രു​ടെ ഉ​ള്ളി​ൽ സ്നേ​ഹം നി​റ​ഞ്ഞു തു​ളു​ന്പാ​ൻ തു​ട​ങ്ങി. ഈ ​സ്നേ​ഹ​ബ​ന്ധം പി​ന്നീ​ട് ച​ങ്ങ​ല​യ്ക്കി​ട്ട ക​ണ്ണി​ക​ൾ പോ​ലെ ബ​ല​പ്പെ​ട്ട​തോ​ടെ ഡോ​ക്ട​റും രോ​ഗി​യും ത​മ്മി​ലു​ള്ള അ​ടു​പ്പം വ്യ​ക്തി​ബ​ന്ധ​ങ്ങ​ൾ​ക്ക​പ്പു​റം കു​ടും​ബ ബ​ന്ധ​ങ്ങ​ളേ​യും ഭേ​ദി​ച്ചു വ​ള​ർ​ന്നു.

അ​ങ്ങ​നെ ഈ ​നാ​ടി​ന്‍റെ സ്വ​ന്തം ഡോ​ക്ട​റാ​യി മാ​റി​യ ന​വീ​ന​ൻ ഇ​തോ​ടെ ഉ​പ​രി​പ​ഠ​നം പോ​ലും മ​റ​ന്നു പി​ന്നീ​ട് ത​ന്‍റെ ജീ​വി​തം ത​ന്നെ ഈ ​നാ​ടി​നാ​യി സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ആ​തു​ര​ശു​ശ്രൂ​ഷ​യി​ലൂ​ടെ അ​ര​നൂ​റ്റാ​ണ്ടാ​യി നീ​ളു​ന്ന ഈ ​ബ​ന്ധം ഇ​ന്ന് കു​ട്ട​നാ​ട്ടി​ൽ മ​റ്റൊ​രു ഡോ​ക്ട​ർ​ക്കും അ​വ​കാ​ശ​പ്പെ​ടാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന​താ​ണ് സ​ത്യം. അ​ങ്ങ​നെ ഈ ​നാ​ടി​ന്‍റെ ആ​കെ കു​ടും​ബ​ഡോ​ക്ട​റെ​ന്ന പേ​രെ​ടു​ത്ത, ത​ങ്ങ​ളു​ടെ ഡോ​ക്ട​റോ​ടു​ള്ള സ്നേ​ഹാ​ദ​ര​ങ്ങ​ൾ അ​ർ​പ്പി​ക്കാ​നും ആം​ശ​സ​ക​ൾ നേ​രു​വാ​നു​മാ​യി നാ​ട് ഇ​ന്ന് ഒ​ത്തു​കൂ​ടും.

കു​ട്ട​നാ​ടി​ന്‍റെ ത​ന​ത് ക​ല​ക​ളാ​യ നാ​ട​ൻ​പാ​ട്ട്, വ​ഞ്ചി​പ്പാ​ട്ട്, കൈ​കൊ​ട്ടി​പ്പാ​ട്ട് എ​ന്നി​വ​യോ​ടെ മാ​ന്പു​ഴ​ക്ക​രി പാ​ല​ത്തി​ന് സ​മീ​പ​ത്തു നി​ന്നും മ​നോ​ഹ​ര​മാ​യ അ​ര​യ​ന്ന തോ​ണി​യി​ൽ ഡോ​ക്ട​റേ​യും വ​ഹി​ച്ചു​കൊ​ണ്ട് നി​ര​വ​ധി ചെ​റു​വ​ള്ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ ന​ട​ക്കു​ന്ന ഉ​ജ്ജ്വ​ല​മാ​യ ജ​ല​ഘോ​ഷ​യാ​ത്ര​യെ വ​ര​വേ​ല്ക്കാ​നാ​യി പ​തി​നാ​യി​ര​ങ്ങ​ൾ ഒ​രു മ​ഹാ​പ്ര​വാ​ഹം പോ​ലെ എ​സി ക​നാ​ലി​ന്‍റെ ഇ​രു​ക​ര​ക​ളി​ല​ക്കു​മാ​യി അ​ണി​നി​ര​ക്കും.

തു​ട​ർ​ന്ന് അ​വി​ടെ നി​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം രാ​മ​ങ്ക​രി 7ാം ന​ന്പ​ർ ശാ​ഖാ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട കു​ടും​ബ ഡോ​ക്ട​ർ​ക്ക് ആ​ശം​സ​ക​ൾ നേ​രു​ന്ന​തി​നൊ​പ്പം സ്നേ​ഹ​സ​മ്മാ​ന​ങ്ങ​ളും ന​ല്കി ആ​ദ​രി​ക്കും.

Tags :

Recent News

Corehub Up