നിയാസ് ജബ്ബാർ
കട്ടപ്പന: പോക്സോ കേസിലെ പ്രതിക്ക് കഠിനതടവും പിഴയും. കട്ടപ്പന കല്ലുകുന്ന് മാളിയേക്കല്‍ നിയാസ് ജബ്ബാറിനെയാണ് (40) 24 വര്‍ഷം കഠിനതടവിനും അറുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്. കട്ടപ്പന അതിവേഗ സ്പെഷല്‍ കോടതി ജഡ്ജി ആര്. ബില്കുലാണ് ശിക്ഷ വിധിച്ചത്.
2024ലാണ് കേസിനാസ്പദമായ സംഭവം. കട്ടപ്പനയില്‍നിന്ന് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന ആൺകുട്ടിയെ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. ബിഎന്‍എസ് വകുപ്പ് പ്രകാരം നാലു വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും പോക്സോ വകുപ്പ്പ്രകാരം 20 വര്‍ഷത്തെ കഠിനതടവും 50,000 രൂപ പിഴയും എന്നിങ്ങനെയാണ് ശിക്ഷ.
പിഴ അടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷംകൂടി കഠിനതടവ് അനുഭവിക്കണം. കട്ടപ്പന മുന്‍ എസ്എച്ച്ഒ ടി.സി. മുരുകനാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സുസ്മിത ജോണ്‍ ഹാജരായി.
Tags :