x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​ങ്ട്യൂ​സ്; വി​ദ്യാ​ർ​ഥി സം​ഗ​മം ഇ​ന്ന്

വെബ്ഡെസ്ക്
Published: November 1, 2026 12:34 AM IST | Updated: November 1, 2026 12:49 AM IST

മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​നം

പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന​ത്തി​ലെ സ​ൺ​ഡേ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വി​ശു​ദ്ധ​രി​ലൂ​ടെ വി​ശു​ദ്ധി​യി​ലേ​ക്ക് എ​ന്ന സ​ന്ദേ​ശ​വു​മാ​യി വി​ദ്യാ​ർ​ഥി സം​ഗ​മം ‘സാങ്ട്യൂസ്’ ഇ​ന്നു മൈ​ല​പ്ര തി​രു​ഹൃ​ദ​യ ദേ​വാ​ല​ത്തി​ൽ ന​ട​ക്കും. രൂ​പ​ത​യി​ലെ 100 ഇ​ട​വ​ക​ക​ളി​ൽ​നി​ന്നു​ള്ള ര​ണ്ടാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ക​ത്തോ​ലി​ക്കാ സ​ഭ​യി​ലെ വി​ശു​ദ്ധ​രു​ടെ വേ​ഷ​മ​ണി​ഞ്ഞ് സം​ഗ​മ​ത്തി​നെ​ത്തു​ന്ന പ​രി​പാ​ടി വേ​റി​ട്ട​താ​കും.

ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ സ​ക​ല വി​ശു​ദ്ധ​രു​ടേ​യും തി​രു​നാ​ൾ ഇ​ന്ന് ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വി​ശു​ദ്ധ​രു​ടെ വേ​ഷ​ധാ​രി​ക​ളാ​യ വി​ദ്യാ​ർ​ഥി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. എ​ത്തി​ച്ചേ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ​എ, ബി, ​സി ബാ​ച്ചു​ക​ളി​ലാ​യി മൗ​ണ്ട് ബ​ഥ​നി സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ​നി​ന്നു പ്ര​ദ​ക്ഷി​ണ​മാ​യി സം​സ്ഥാ​ന പാ​ത​യി​ലൂ​ടെ തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​ച്ചേ​രും.

തു​ട​ർ​ന്ന് ഫാ. ​ലി​ജി​ൻ ക​ട​വി​ങ്ക​ൽ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കും. സ​മാ​പ​ന​ത്തി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നേ​തൃ​ത്വം ന​ല്കു​ന്ന ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും സ​മ്മാ​ന​ദാ​ന​വും ന​ട​ക്കു​മെ​ന്ന് ഡ​യ​റ​ക്ട​ർ ഫാ. ​റോ​ബി​ൻ മ​ന​ക്ക​ലേ​ത്ത് അ​റി​യി​ച്ചു.

Tags :

Recent News

Corehub Up