എടത്വ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഇന്ദിരാഗാന്ധി അനുസ്മരണ സമ്മേളനം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി വി.കെ. സേവ്യര്‍ ഉദ്
ആലപ്പുഴ: കോൺഗ്രസ് പൂന്തോപ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ 42-ാം രക്തസാക്ഷിത്യ ദിന അനുസമരണം സംഘടിപ്പിച്ചു.
എസ്. ഗിരീശൻ അദ്ധ്യക്ഷത വഹിച്ചു. എ.ഡി. തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ.എ. സാബു, സോളമൻ പഴമ്പാശേരി, അമ്പിളി അരവിന്ദ് , ടോമി കല്ലറയ്ക്കൽ, ആർ. ഗിരിശൻ, രാജേന്ദ്രൻ മേത്തരുപറമ്പ് എന്നിവർ പ്രസംഗിച്ചു.
മുഹമ്മ: മുഹമ്മ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇന്ദിരാഗാന്ധി അനുസ്മരണത്തിന്‍റെ ഭാഗമായി വിദ്യാർഥികൾക്കായി പ്രസംഗ മത്സരവും ചിത്രരചനാ മത്സരവും നടത്തി.
കോൺഗ്രസ് ഓഫീസിൽ ഇന്ദിരാ ഗാന്ധിയുടെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും സമൂഹപ്രാർഥനയും നടന്നു. ചിത്രരചനാ മത്സരം കെപിസിസി സെക്രട്ടറി എസ്. ശരത് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. കെ.സി. മോഹൻദാസ് അധ്യക്ഷനായി. സാബു കല്ലാപ്പുറം, കെ.എസ്. സേതുനാഥ്, പി.എസ്. ഷിജിൽ, എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് സമ്മാന വിതരണം നൽകി.
Tags :