കോട്ടയം എയ്ഡഡ് പ്രൈമറി അധ്യാപക സഹകരണ സംഘം ഹാളിൽ കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ 42-ാം ജില്ലാ സമ്മേളനം സ്പീക്കർ ത
കോട്ടയം: സഹകരണ സംഘങ്ങൾ നാടിന്റെ നട്ടെല്ലാണെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സഹകരണവകുപ്പിലെ ഇൻസ്പെക്ടർമാരുടെയും ഓഡിറ്റർമാരുടെയും സംഘടനയായ കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ 42-ാമത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖലയുടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കുന്നതിനായി സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളുടെയും മുൻനിരയിൽ സഹകരണ വകുപ്പ് ജീവനക്കാർ ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കോട്ടയം ജില്ലാ പ്രസിഡന്റ് ടോണി തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സി. പി. പ്രിയേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, സംസ്ഥാന ജനറൽ സെക്രട്ടറി യു.എം. ഷാജി, സംസ്ഥാന ട്രഷറർ കെ. കൃഷ്ണകുമാർ, ഫിൽസൺ മാത്യൂസ്, ജി. ഗോപകുമാർ, എബിസൺ കെ. ഏബ്രഹാം, മാത്യു ടി. ജേക്കബ്, കെസിഇഎഫ് ജില്ലാ പ്രസിഡന്റ് സുരേഷ് കുമാർ വി.കെ തുടങ്ങിയവർ പ്രസംഗിച്ചു.
പുതിയ ജില്ലാ പ്രസിഡന്റായി എൻ. ബിന്ദുവിനെയും ജില്ലാ സെക്രട്ടറിയായി കെ. അജിത്തിനെയും തെരഞ്ഞെടുത്തു.
Tags :