x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ബി​എ​സ്ഇ കോ​ട്ട​യം സ​ഹോ​ദ​യ ക​ലോ​ത്സ​വം കി​രീ​ടം ചൂ​ടി പാ​ലാ ചാ​വ​റ സ്‌​കൂ​ള്‍

വെബ് ഡെസ്ക്
Published: October 31, 2026 11:54 PM IST | Updated: October 31, 2026 11:54 PM IST

സി​ബി​എ​സ്ഇ കോ​ട്ട​യം സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​ല്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യ പാ​ലാ ചാ​വ​റ പ​ബ്ലി​ക് സ്‌​കൂ​ള്‍ ടീം ​അം​ഗ​ങ്ങ​ളു​ടെ ആ​ഹ്ലാ​ദ പ്ര​ക​ട​നം. -​ജോ​ണ്‍ മാ​ത്യു.

കോ​​ട്ട​​യം: സി​​ബി​​എ​​സ്ഇ കോ​​ട്ട​​യം സ​​ഹോ​​ദ​​യ ക​​ലോ​​ത്സ​​വ​​ത്തി​​ല്‍ കി​​രീ​​ടം ചൂ​​ടി പാ​​ലാ ചാ​​വ​​റ സി​​എം​​ഐ പ​​ബ്ലി​​ക് സ്‌​​കൂ​​ള്‍. പു​​തു​​പ്പ​​ള്ളി ഡോ​​ണ്‍​ബോ​​സ്‌​​കോ സെ​​ന്‍​ട്ര​​ല്‍ സ്‌​​കൂ​​ളി​​ല്‍ മൂ​​ന്നു ദി​​ന​​ങ്ങ​​ളി​​ലാ​​യി ന​​ട​​ന്നു​​വ​​ന്ന സ​​ര്‍​ഗ​​സം​​ഗ​​മ​​ത്തി​​ലാ​​ണ് തു​​ട​​ര്‍​ച്ച​​യാ​​യ മൂ​​ന്നാം ത​​വ​​ണ​​യും ചാ​​വ​​റ സ്കൂ​​ൾ വി​​ജ​​യം നേ​​ടി​​യ​​ത്. 1105 പോ​​യി​​ന്‍റാ​​ണ് ചാ​​വ​​റ സ്‌​​കൂ​​ളി​​ന് ല​​ഭി​​ച്ച​​ത്. 751 പോ​​യി​​ന്‍റ് നേ​​ടി​​യ കോ​​ട്ട​​യം ലൂ​​ര്‍​ദ് പ​​ബ്ലി​​ക് സ്‌​​കൂ​​ളി​​നാ​​ണ് ര​​ണ്ടാം സ്ഥാ​​നം. 708 പോ​​യി​​ന്‍റ് നേ​​ടി കോ​​ട്ട​​യം ക​​ള​​ത്തി​​പ്പ​​ടി മ​​രി​​യ​​ന്‍ സീ​​നി​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളാ​​ണ് മൂ​​ന്നാം സ്ഥാ​​നം നേ​​ടി​​യ​​ത്.

ചാ​​വ​​റ പ​​ബ്ലി​​ക് സ്‌​​കൂ​​ളി​​ല്‍​നി​​ന്ന് ആ​​കെ 213 കു​​ട്ടി​​ക​​ളാ​​ണ് വി​​വി​​ധ മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ മാ​​റ്റു​​ര​​ച്ച​​ത്. കാ​​റ്റ​​ഗ​​റി ഒ​​ന്നു​​മു​​ത​​ല്‍ നാ​​ലു വ​​രെ​​യു​​ള്ള നാ​​ല് വി​​ഭാ​​ഗ​​ങ്ങ​​ളി​​ലെ​​യും എ​​ല്ലാ ഇ​​ന​​ങ്ങ​​ളി​​ലും കോ​​മ​​ണ്‍ കാ​​റ്റ​​ഗ​​റി​​യി​​ലെ മു​​ഴു​​വ​​ന്‍ മ​​ത്സ​​ര​​യി​​ന​​ങ്ങ​​ളി​​ലും ചാ​​വ​​റ സ്‌​​കൂ​​ളി​​ലെ കു​​ട്ടി​​ക​​ള്‍ പ​​ങ്കെ​​ടു​​ക്കു​​ക​​യും മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​യ്ക്കു​​ക​​യും ചെ​​യ്തു.

സ​​ഹോ​​ദ​​യ​​യ്ക്കു കീ​​ഴി​​ലു​​ള്ള 110 സി​​ബി​​എ​​സ്ഇ സ്‌​​കൂ​​ളു​​ക​​ളി​​ല്‍​നി​​ന്ന് ആ​​റാ​​യി​​ര​​ത്തി​​ല​​ധി​​കം വി​​ദ്യാ​​ര്‍​ഥി​​ക​​ളാ​​ണു ക​​ലോ​​ത്സ​​വ​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്ത​​ത്. മൂ​​ന്നു ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി 30ല്‍ ​​അ​​ധി​​കം വേ​​ദി​​ക​​ളി​​ല്‍ 150 ഇ​​ന​​ങ്ങ​​ളി​​ലാ​​ണു മ​​ത്സ​​ര​​ങ്ങ​​ള്‍ ന​​ട​​ന്ന​​ത്.
സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ച​​ല​​ച്ചി​​ത്ര നി​​ര്‍​മാ​​താ​​വ് ലി​​സ്റ്റി​​ന്‍ സ്റ്റീ​​ഫ​​ന്‍ മു​​ഖ്യാ​​തി​​ഥി​​യാ​​യി. ചാ​​ണ്ടി ഉ​​മ്മ​​ന്‍ എം​​എ​​ല്‍​എ സ​​മാ​​പ​​ന സ​​ന്ദേ​​ശം ന​​ല്‍​കി. സ​​ഹോ​​ദ​​യ കോ​​ട്ട​​യം പ്ര​​സി​​ഡ​​ന്‍റ് ഫാ. ​​ഷി​​ജു പ​​റ​​ത്താ​​നം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സ​​ലേ​​ഷ്യ​​ന്‍​സ് ഓ​​ഫ് ഡോ​​ണ്‍ ബോ​​സ്‌​​കോ ബാം​​ഗ്ലൂ​​ര്‍ പ്ര​​വി​​ശ്യ വൈ​​സ് പ്രൊ​​വി​​ന്‍​ഷ്യ​​ല്‍ ഫാ. ​​ഷാ​​ല്‍​ബി​​ന്‍ കാ​​ള​​ഞ്ചേ​​രി എ​​സ്ഡി​​ബി, സ​​ഹോ​​ദ​​യ കോ​​ട്ട​​യം ര​​ക്ഷാ​​ധി​​കാ​​രി ബെ​​ന്നി ജോ​​ര്‍​ജ്, ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ഡോ. ​​സു​​നി​​ത സ​​തീ​​ഷ്, ട്ര​​ഷ​​റ​​ര്‍ ഫാ. ​​സാ​​ബു കൂ​​ട​​പ്പാ​​ട്ട്, ഫാ. ​​ജോ​​ഷ് കാ​​ഞ്ഞൂ​​പ്പ​​റ​​മ്പി​​ല്‍, ഫാ. ​​ആ​​ന്‍റ​​ണി വ​​യ​​ലാ​​റ്റ് എ​​ന്നി​​വ​​രും സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.

Tags :

Recent News

Corehub Up