x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​മ്മ​ൻ ചാ​ണ്ടി സ്നേ​ഹ​ത്തി​ന്‍റെ ആ​ൾ​രൂ​പം: പൃ​ഥ്വി​രാ​ജ് സിം​ഗ് രൂ​പ​ൺ

വെബ് ഡെസ്ക്
Published: November 1, 2026 12:10 AM IST | Updated: November 1, 2026 12:10 AM IST

ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ 83-ാം ജ​ന്മ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​മ്മ​ന്‍ ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ന്‍ ന​ട​ത്തു​ന്ന 1000 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള സ്‌​കോ​ള​ര്‍​ഷി​പ്പ് പ​ദ്ധ​തി മൗ​റീ​ഷ്യ​സ് മു​ന്‍

പു​തു​പ്പ​ള്ളി: സ്നേ​ഹ​ത്തി​ന്‍റെ ആ​ൾ​രൂ​പ​മാ​യി​രു​ന്നു ഉ​മ്മ​ൻ​ചാ​ണ്ടി​യെ​ന്ന് മൗ​റീ​ഷ്യ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് പൃ​ഥ്വി​രാ​ജ് സിം​ഗ് രൂ​പ​ൺ. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ 83-ാം ജ​ന്മ​ദി​നാ​ഘോ​ഷ​വും ഉ​മ്മ​ൻ​ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​വി​ധ ക​രു​ത​ൽ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വ്യ​ത്യ​സ്ത ജാ​തി-​മ​ത​ങ്ങ​ളി​ലു​ള്ള​വ​ർ സ്നേ​ഹ​ത്തോ​ടെ ക​ഴി​യു​ന്ന കേ​ര​ള​ത്തി​ലെ പു​തു​പ്പ​ള്ളി ദേ​ശ​ത്ത് സ്നേ​ഹം മു​ൻ​നി​ർ​ത്തി പ്ര​വ​ർ​ത്തി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന ജ​ന​നാ​യ​ക​ന്‍റെ ശൈ​ലി മ​ക​ൻ ചാ​ണ്ടി ഉ​മ്മ​നു നി​ല​നി​ർ​ത്താ​ൻ ക​ഴി​യ​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ ഏ​തു സ്ഥ​ല​ത്തും ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ സ​ഹാ​യം കി​ട്ടി​യ​വ​ർ ഉ​ണ്ടെ​ന്ന് സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ഉ​മ്മ​ൻ ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ദ​രം സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ പൃ​ഥ്വി​രാ​ജ് സിം​ഗ് രൂ​പ​ണി​ന് കൈ​മാ​റി. മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ജ​ന്മ​ദി​നം കേ​വ​ലം അ​നു​സ്മ​ര​ണ​ദി​ന​മാ​ക്കാ​തെ അ​ദ്ദേ​ഹം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച ക​രു​ത​ലും കാ​രു​ണ്യ​വും ജ​ന​സേ​വ​ന​വും പു​തി​യ ത​ല​മു​റ​യി​ലേ​ക്കു പ​ക​രു​ന്ന ദി​ന​മാ​യി മാ​റ്റു​മെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.
വി​വി​ധ മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ സം​ഭാ​വ​ന ന​ൽ​കി​യ 18 പേ​രെ പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

കെ​പി​സി​സി രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം കെ.​സി. ജോ​സ​ഫ്, സൂ​ര്യ​ൻ സു​ബ്ര​ഹ്മ​ണ്യ​ൻ ഭ​ട്ട​തി​രി​പ്പാ​ട്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ്, ശി​വ​ഗി​രി മ​ഠം പ്ര​തി​നി​ധി വി​ശാ​ലാ​ന​ന്ദ സ്വാ​മി, മ​റി​യാ​മ്മ ഉ​മ്മ​ൻ, ഡോ. ​മ​റി​യ ഉ​മ്മ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up