പന്തളം സുധാകരന്
തിരുവല്ല: ജനാധിപത്യവും ഭരണഘടനയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാണവായുവാണെന്നും അത് സംരക്ഷിക്കുവാന്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും എന്ത് ത്യാഗം സഹിച്ചും പോരാടുമെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പന്തളം സുധാകരന് പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുവല്ല കെഎസ്ആര്‍ടിസി കോര്‍ണറില്‍ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മിഷനെ ഗ്യാനേഷ് കുമാര്‍ നരേന്ദ്ര മോദിയുടെ പാദസേവകരാക്കി ഭരണഘടനയും ജനാധിപത്യവും അട്ടിമറിച്ചിരിക്കുകയാണെന്നും ഇതിനെതിരേ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യത്ത് നടക്കുന്നത് സമാനതകളില്ലാത്ത പ്രതിരോധമാണെന്നും പന്തളം സുധാകരന് പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പി. മോഹന്‍രാജ്, എന്‍. ഷൈലാജ്, മുന്‍ എംഎല്‍എ മാലേത്ത് സരളാദേവി, യുഡിഎഫ് ജില്ലാ കണ്‍വിനര്‍ എ. ഷംസുദ്ദീന്, കെപിസിസി നിര്‍വാഹക സമിതി അംഗം ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ഡിസിസി ഭാരവാഹികളായ സാമുവല്‍ കിഴക്കുപുറം, റെജി തോമസ്, ഏബ്രഹാം കുന്നുകണ്ടം, ബിനു വി. ഈപ്പന്, ഈപ്പന് കുര്യന്, കെ. ജയകുമാര്‍, എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, ജേക്കബ് പി. ചെറിയാന്, എബി മേക്കരിങ്ങാട്ട്, കെ. ജാസിംകുട്ടി, കോശി പി. സഖറിയ, ഹരികുമാര്‍ പുതങ്കര, ഷാം കുരുവിള, കാട്ടൂര്‍ അബ്ദുള്‍സലാം, എലിസബത്ത് അബു, ജെറി മാത്യു സാം, സിന്ധു അനില്‍, പി.കെ. മോഹന്‍രാജ്, രജനി പ്രദീപ്, രാജേഷ് ചാത്തങ്കേരി എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham District News DeepikaNews Sudhakaran