ഡല്‍ഹി ജന്തര്‍ മന്തറിലെ ജനകീയ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജില്ലാ കേന്ദ്രങ്ങളില്‍ നടത്തിയ ധര്ണാസമരത്തിന്റെ ഭാഗ
കോട്ടയം: സ്വതന്ത്ര - ജനാധിപത്യ - മതേതര ഭാരതം നിലനിര്‍ത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവച്ചേ മതിയാകൂവെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടോമി കല്ലാനി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കോട്ടയം ഗാന്ധി സ്ക്വയറില്‍ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി ജനറല്‍സെക്രട്ടറി യൂജിന്‍ തോമസ് അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പി.എ. സലീം, ജോഷി ഫിലിപ്പ്, ഫിലിപ്പ് ജോസഫ്, കെപിസിസി സെക്രട്ടറിമാരായ കുഞ്ഞ് ഇല്ലംപള്ളി, പി.എസ്. രഘുറാം, എം.പി. സന്തോഷ് കുമാര്‍, സിബി ജോണ്‍ കൊല്ലാട്, ജി. ഗോപകുമാര്‍, ബിജു പുന്നത്താനം, സിബി ചേനപ്പാടി, ജെയ്ജി പാലക്കലോടി, ജോമോന് ഐക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews