പ്രതീകാത്മക ചിത്രം
പൂവച്ചൽ: കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ അധിക്ഷേപിച്ചു. ഡിസിസി വൈസ് പ്രസിഡന്റിനെതിരേ കേസ്. പൂവ ച്ചൽ പഞ്ചായത്ത് ഭരണ സമി തിക്ക് പിന്തുണ പിൻവലിക്കുന്നുവെന്ന് കാട്ടി വൈസ് പ്രസിഡന്റ് കത്ത് നൽകി. പൂവച്ചലിൽ വൻ പ്രതിസന്ധി.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ സാമൂഹ്യ മാധ്യമം വഴി അധിക്ഷേപിച്ചെന്ന പരാതിയിൽ ഡിസിസി വൈസ് പ്രസിഡന്റിനെതിരേ കാട്ടാക്കട പൊലി സ് കേസെെടുത്തു.
മണ്ഡലം പ്രസിഡന്റ് തങ്കച്ചന്റെ ഫോട്ടോയും പന്നിയുടെ ഫോട്ടോയും വച്ച് കാർഡ് ഉണ്ടാക്കി സാമൂഹ്യ മാധ്യമം വഴി പ്രചരിപ്പിച്ചു എന്നാണ് കേസ്. മണ്ഡലം പ്രസിഡന്റിന്റെ പരാതിയിൽ ബ്ലോക്ക് കമ്മിറ്റി അംഗം വിൽഫ്രഡിനെ പ്രതിയാക്കി ആദ്യം കേസ്സെടുത്തു വിൽഫ്രഡിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഡി സി സി വൈസ് പ്രസിഡന്റ് എസ് ജലീൽ മുഹമ്മദിനെ പ്രതിയാക്കി കോടതിക്ക് റിപ്പോർട്ട് നൽകി.
ഇതിനിടെ പഞ്ചായത്ത് ഭരണത്തിന് പിന്തുണ നൽകുന്ന സ്വതന്ത്ര അംഗം എസ്. ഷൈനി പിന്തുണ പിൻവലിക്കുന്നതായി പ്രസിഡന്റിന് കത്ത് നൽകി ഇതോടെ പഞ്ചായത്ത് ഭരണം തുലാസിലായി.
ബിജെപിയും സിപിഎമ്മും സ്വതന്ത്ര അംഗം എസ്. ഷൈനിയ്ക്ക് ഒപ്പമുണ്ട്. അവിശ്വാസം വന്നാൽ കോൺഗസിന് ഭരണം നഷ്ടമാകും .
അതിനിടെ ഡിസിസി വൈസ് പ്രസിഡന്റിനെതിരെ പരാതിയും മായി കോൺഗ്രസ് ഭാരവാഹികളെത്തി. മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് പഞ്ചായത്തിലെ പന്നി ഫാമുകൾ പ്രവർത്തിക്കുന്നതെന്നും അതിന് ലൈസൻസ് നൽകുന്നതെന്നും പ്രതിഷേധിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇപ്പോൾ പിന്തുണ പിൻവലിക്കുന്നതായി കത്ത് നൽകിയ ഷൈനി നാല് ദിവസം മുൻപ് പഞ്ചായത്ത് ഓഫിസ് പടിക്കൽ സമരം നടത്തിയിരുന്നു. ഇതും കോൺഗ്രസിനകത്തെ ചേരിപ്പോരിന്റെ ഭാഗമാണ്.
പൂവച്ചൽ പഞ്ചായത്തിൽ 10 വർഷത്തിന് ശേഷമാണ് ഭരണം സ്വതന്ത്ര യുടെ പിന്തുണയോടെ കോൺഗ്രസിന് കിട്ടിയത്.
പഞ്ചായത്ത് ഭരണത്തിന് പിന്തുണ പിൻവലിക്കുന്നു എന്നറിയിച്ച് സ്വതന്ത്ര നൽകിയ കത്ത് ഇനി ഭരണം മാറ്റിമറിച്ചേക്കാം.