കോൺഗ്രസ് തിരുവല്ല ബ്ലോക്ക് കമ്മിറ്റിയുടെ ഏകദിന പഠന ക്യാന്പ് പ്രഫ.പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്യുന്നു.
തിരുവല്ല: ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിന് എതിരേ പ്രതിപക്ഷ കക്ഷികൾ നടത്തിയ സമരം തികച്ചും ഗാന്ധിയൻ മാർഗത്തിലൂടെ ആയിരുന്നുവെന്നും മഹാത്മാ ഗാന്ധിയുടെ ആശയങ്ങൾക്ക് എന്നും പ്രസക്തിയും പ്രാധാന്യവും ഉണ്ടെന്നും രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രഫ.പി.ജെ. കുര്യൻ. തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വളഞ്ഞവട്ടം റിയോ ടെക്സാസ് കൺവൻഷൻ സെന്ററിൽ നടത്തിയ ഏകദിന നേതൃത്വ പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിനു വി. ഈപ്പൻ അധ്യക്ഷത വഹിച്ചു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ ആന്റോ ആന്റണി എംപി, ബെന്നി ബഹനാൻ എംപി, ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചു പറമ്പിൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. വർഗീസ് മാമ്മൻ എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി എൻ. ഷൈലാജ്, കെപിസിസി നിർവാഹക സമിതി അംഗം റെജി തോമസ്, ജെ.എസ് അടൂർ,രാജു പി. നായർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ ഏബ്രഹാം കുന്നു കണ്ടത്തിൽ, റോബിൻ പരുമല, ആർ.ജയകുമാർ, എബി മേക്കരിങ്ങാട്,നഗരസഭ വൈസ് ചെയർമാൻ കെ.വി.വർഗീസ്, രാജേഷ്ചാത്തങ്കരി തുടങ്ങിയവർ പ്രസംഗിച്ചു.
Tags :