നിര്മാണം പുരോഗമിക്കുന്ന ചെമ്പകകുണ്ട് ചോയിമൂല ഭാഗത്തെ ചെക്ഡാം കം ബ്രിഡ്ജ്.
സുല്ത്താന് ബത്തേരി: കര്ഷകര്ക്കും പൊതുജനങ്ങള്ക്കും ഏറെ ഉപകാരപ്രദമാകുന്ന നൂല്പ്പുഴ കല്ലൂര് പുഴയ്ക്ക് കുറുകെ നിര്മിക്കുന്ന ചെമ്പകകുണ്ട് ചോയിമൂല ചെക്ക് ഡാം കം ബ്രിഡ്ജിന്റെ പ്രവൃത്തികള് പുരോഗമിക്കുന്നു.
മൈനര് ഇറിഗേഷന് വകുപ്പ് ഒമ്പത് കോടിയോളം രൂപ മുടക്കിയാണ് ചെക് ഡാം കം ബ്രിഡ്ജ് നിര്മിക്കുന്നത്. നിലവില് പ്രദേശങ്ങളിലെ കര്ഷകരും വിദ്യാര്ഥികളുമടക്കം നായ്ക്കട്ടിയിലും കല്ലൂരും കിലോമീറ്ററുകള് ചുറ്റിസഞ്ചരിച്ചാണ് എത്തുന്നത്. ചെക് ഡാമിനൊപ്പം പാലവുംകൂടി പൂര്ത്തിയാകുന്നതോടെ ജനങ്ങള്ക്ക് നൂല്പ്പുഴ, മാതമംഗലം എന്നിവിടങ്ങളിലേക്ക് എളുപ്പത്തില് എത്തിച്ചേരാം.