കൊട്ടാരക്കര: കൊട്ടാരക്കരയിലെ വിദ്യാഭ്യാസ ഓഫീസുകളെല്ലാം ഒരിടത്താകുന്നതിനു വേണ്ടിയുള്ള വിദ്യാഭ്യാസ സമുച്ചയത്തിന്റെ നിർമാണം പുരോഗമിക്കുന്നു. മൂന്നുനിലയിലായി ഉയരുന്ന മന്ദിരത്തിന്റെ നിർമാണം ഏറെക്കുറെ പൂർത്തിയായി. ഉള്ളിലെ ടൈൽ വർക്ക് കഴിഞ്ഞു. ഇനി പുറംവശം സിമന്റ് പൂശാനുണ്ട്. ഇലക്ട്രിക്, പ്ലംബിംഗ് വർക്കുകൾ അവശേഷിക്കുന്നു.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അനുവദിച്ച 5.7കോടി ചെലവിലാണ് 7000 ചതുരശ്ര അടി വിസ്തീർണത്തിൽ വിദ്യാഭ്യാസ സമുച്ഛയം യാഥാർഥ്യമാകുന്നത്.
ഒന്നാം നിലയിൽ സെമിനാർ ഹാൾ, ഓഡിറ്റോറിയം, കോൺഫറൻസ് ഹാൾ, ഓഫീസ് റൂമുകൾ, റെക്കോഡ് റൂമുകൾ, വിവിധ സെഷൻ ഓഫീസുകൾ, ലോബി, ശുചിമുറികൾ എന്നിവയും രണ്ടാം നിലയിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ വിവിധ റെക്കോഡ് റൂമുകൾ, ഡയറ്റ് പ്രിൻസിപ്പലിന്റെ ഓഫീസ്, ഡയറ്റ് ഓഫീസ്, ഭക്ഷണശാല, ശുചിമുറികൾ എന്നിവയും മൂന്നാം നിലയിൽ ലക്ചറർ ഹാൾ, ലൈബ്രറി, ലാംഗ്വേജ് ലാബ്, ലോബി, ശുചിമുറികൾ എന്നിവയുമാണ് സജ്ജീകരിച്ചിട്ടുള്ളത്.
Tags : nattu vishesham Construction Kottarakkara Educational