x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ക​രാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം മു​ട​ങ്ങി​യി​ട്ട് മൂ​ന്നുമാ​സം


Published: August 4, 2026 06:23 AM IST | Updated: August 4, 2026 06:23 AM IST

പാ​രി​പ്പ​ള്ളി: ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ക​രാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് മൂ​ന്നുമാ​സ​മാ​യി ശ​മ്പ​ളം കി​ട്ടു​ന്നി​ല്ല. ഓ​പ്പ​റേ​ഷ​ന്‍ ആ​ന്‍​ഡ് മെ​യി​ന്‍റന​ന്‍​സ് വി​ഭാ​ഗം ക​രാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​മാ​ണ് മു​ട​ങ്ങി​യ​ത്. ഇ​തി​നെ​തി​രേ സം​യു​ക്ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മ​ര​ത്തി​നു ഒ​രു​ങ്ങു​ക​യാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍.

ഓ​പ്പ​റേ​ഷ​ന്‍ ആ​ന്‍​ഡ് മെ​യി​ന്‍റന​ന്‍​സ് വി​ഭാ​ഗ​ത്തി​ല്‍ 60 ജീ​വ​ന​ക്കാ​രാണുള്ള​ത്. സ​ബ് സ്റ്റേ​ഷ​നു​ക​ള്‍, എ​സി, ഫ​യ​ര്‍ ആ​ന്‍​ഡ്് സേ​ഫ്റ്റി, സി​സി​ടി​വി, കം​പ്യൂ​ട്ട​ര്‍, ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റ്, ശു​ദ്ധ​ജ​ല വി​ത​ര​ണം, മ​ലി​നജ​ല സം​സ്‌​ക​ര​ണം തു​ട​ങ്ങി​യ​വ​യി​ലെ ജീ​വ​ന​ക്കാ​രാ​ണ് ഓ​പ്പ​റേ​ഷ​ന്‍ ആ​ന്‍​ഡ് മെ​യി​ന്‍റന​ന്‍​സ് വി​ഭാ​ഗ​ത്തി​ലുള്ള​ത്.

ഹി​ന്ദു​സ്ഥാ​ന്‍ ലാ​റ്റ​ക്‌​സ​സ് ലി​മി​റ്റ​ഡ് ക​രാ​ര്‍ എ​ടു​ത്ത​ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്തെ ഒ​രു ഏ​ജ​ന്‍​സി മു​ഖേ​ന​യാ​ണ് ജീ​വ​ന​ക്കാ​ര്‍​ക്ക് വേ​ത​നം ന​ല്‍​കു​ന്ന​ത്. 2025 ഡി​സം​ബ​റി​നു​ശേ​ഷം സ​ര്‍​ക്കാ​രി​ല്‍ നി​ന്നു വേ​ത​നം ല​ഭി​ച്ചി​ല്ല. എ​ന്നാ​ല്‍ ക​രാ​ര്‍ വ്യ​വ​സ്ഥ അ​നു​സ​രി​ച്ച്, സ​ര്‍​ക്കാ​രി​ല്‍ നി​ന്ന് വേ​ത​നം ല​ഭി​ക്കാ​ന്‍ കാ​ല​താ​മ​സം വ​ന്നു. എ​ന്നാ​ലും നാ​ലു മാ​സം വ​രെ ഏ​ജ​ന്‍​സി സ്വ​ന്തം നി​ല​യി​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്കു വേ​ത​നം ന​ല്‍​ക​ണം. ഇ​ത​നു​സ​രി​ച്ചു ഏ​ജ​ന്‍​സി സ്വ​ന്തംനി​ല​യി​ല്‍ ശ​മ്പ​ളം ന​ല്‍​കി.

കു​ടി​ശി​ക ഉ​ള്‍​പ്പെ​ടെ​യു​ള്ള ബി​ല്‍ ല​ഭി​ക്കാ​തെ ശ​മ്പ​ളം വി​ത​ര​ണം ചെ​യ്യാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ഏ​ജ​ന്‍​സി വ്യ​ക്ത​മാ​ക്കി​യ​തോ​ടെ മൂ​ന്നു മാ​സ​മാ​യി വേ​ത​ന​മി​ല്ലാ​തെ ജോ​ലി ചെ​യ്യു​ക​യാ​ണ്. ശ​മ്പ​ളം മു​ട​ങ്ങി​യ​തോ​ടെ തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ള്‍ പ്ര​തി​സ​ന്ധി​യി​ലാ​യി. മ​ക്ക​ളു​ടെ സ്‌​കൂ​ള്‍ ഫീ​സ്, വാ​യ്പ തി​രി​ച്ച​ട​വ്, വീ​ട്ടു​വാ​ട​ക തു​ട​ങ്ങി​യ​വ മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്നു തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​ഞ്ഞു.

ആ​ശു​പ​ത്രി സ​ന്ദ​ര്‍​ശി​ച്ച ആ​രോ​ഗ്യ മ​ന്ത്രി​ക്കും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്കും പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം തേ​ടി ജീ​വ​ന​ക്കാ​ര്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.അ​നു​കൂ​ല ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍, സ​മ​ര​മ​ല്ലാ​തെ മ​റ്റു മാ​ര്‍​ഗ​ങ്ങ​ള്‍ ഇ​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ സ​ത്വ​ര ഇ​ട​പെ​ട​ല്‍ ന​ട​ത്ത​ണ​മെ​ന്നും ജീ​വ​ന​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

 

Tags : nattu vishesham Parippally

Recent News

Corehub Up