x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ൽ​കൃ​ഷി​യു​ടെ​യും മ​ത്സ്യ​കൃ​ഷി​യു​ടെ​യും പേ​രി​ലു​ള്ള അ​ഴി​മ​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്


Published: April 17, 2026 10:32 PM IST | Updated: April 17, 2026 10:32 PM IST

ത​രി​ശാ​യി കി​ട​ക്കു​ന്ന​തു​റ​വു​ർ പാ​ട​ശേ​ഖ​രം.

തു​റ​വൂ​ർ: പാ​ട​ശേ​ഖ​ര​ത്തി​ലെ നെ​ൽ​കൃ​ഷി​യു​ടെ പേ​രി​ലും മ​ത്സ്യ​കൃ​ഷി​യു​ടെ പേ​രി​ലും ന​ട​ന്നി​ട്ടു​ള്ള ല​ക്ഷ​ങ്ങ​ളു​ടെ അ​ഴി​മ​തി​യെ​ക്കു​റി​ച്ച് സ​മ​ഗ്ര അ​ന്വ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ക​ർ​ഷ​ക​ർ . നെ​ൽ​കൃ​ഷി വി​ക​സ​ന​ത്തി​നാ​യി നി​ല​കൊ​ള്ളേ​ണ്ട ക​ർ​ഷ​ക സം​ഘം പൂ​ർ​ണ്ണ​മാ​യും മ​ത്സ്യ​കൃ​ഷി​ക്കു വേ​ണ്ടി​യാ​ണ് നി​ല​കൊ​ള്ളു​ന്ന​ത്.

തു​റ​വു​ർ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ നെ​ൽ​കൃ​ഷി​യു​ടെ വി​ക​സ​ന​ത്തി​നു വേ​ണ്ടി നി​ല​കൊ​ള്ളേ​ണ്ട ക​ർ​ഷ​ക​സം​ഘം മ​ത്സ്യ​കൃ​ഷി​യു​ടെ ലാ​ഭം മാ​ത്രം ല​ക്ഷ്യ​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ന്നെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു .

തു​റ​വൂ​ർ പാ​ട​ശേ​ഖ​ര​ത്ത് ന​ൽ​കൃ​ഷി ഏ​റെ​ക്കു​റെ നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ത്ത​വ​ണ ചി​ല പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കൃ​ഷി​ഭ​വ​നി​ൽ നി​ന്ന് വി​ത്ത് നെ​ല്ല് വാ​ങ്ങി വി​ത​ച്ചെ​ങ്കി​ലും ഫ​ല​പ്രാ​പ്തി​യി​ൽ എ​ത്തി​യി​ല്ല . ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി സ​ർ​ക്കാ​രി​ന്‍റെ സ​ബ്സീ​ഡി ത​ട്ടി​യെ​ടു​ക്കു​വാ​നു​ള്ള ത​ട്ടി​പ്പ​ല്ലാ​തെ യ​ഥാ​ർ​ഥ​ത്തി​ൽ ഒ​രു പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും നെ​ൽ​കൃ​ഷി ന​ട​ക്കു​ന്നി​ല്ല. നി​ല​വി​ൽ ഒ​ട്ടു​മി​ക്ക പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും മ​ത്സൃ കൃ​ഷി​യാ​ണ് ന​ട​ത്തു​ന്ന​ത്.

ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യ്ക്കാ​ണ് തു​റ​വൂ​ർ പാ​ട​ശേ​ഖ​രം ഓ​രോ വ​ർ​ഷ​വും മ​ത്സ്യ​കൃ​ഷി​ക്കാ​യി ലേ​ല​ത്തി​നു പോ​കു​ന്ന​ത്.

എ​ന്നാ​ൽ പാ​ട​ശേ​ഖ​ര ഉ​ട​മ​ക​ൾ​ക്ക് നാ​മ​മാ​ത്ര​മാ​യ തു​ക​യാ​ണ് ല​ഭി​ക്കു​ന്ന​ത്. മ​ത്സ്യ​കൃ​ഷി​യു​ടെ ന​ഷ്ടം പ​റ​ഞ്ഞ് ക​ർ​ഷ​ക സം​ഘ ഭാ​ര​വാ​ഹി​ക​ളും മ​ത്സ്യ മാ​ഫി​യാ​യും ഈ ​തു​ക മു​ഴു​വ​ൻ ത​ട്ടി​യെ​ടു​ക്കു​ക​യാ​ണെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി ചി​ല രാ​ഷ്ട്രീ​യ​നേ​താ​ക്ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് തു​റ​വു​ർ ക​ർ​ഷ​ക സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​ല്ലാ രാ​ഷ്ട്രി​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളും ഈ ​സം​ഘ ഭ​ര​ണ​ത്തി​ൽ ഉ​ണ്ടെ​ങ്കി​ലും അ​ഴി​മ​തി​യു​ടെ കാ​ര്യ​ത്തി​ൽ കൂ​ട്ടു​ക​ച്ച​വ​ട​മാ​ണ് ന​ട​ക്കു​ന്ന​ത്.

തു​റ​വു​ർ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​യും ക​ർ​ഷ​ക സം​ഘ​ത്തി​ന്‍റെയും ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​ജി​ല​ൻ​സ് അ​ന്വ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് തു​റ​വൂ​ർ കൃ​ഷി​ഭ​വ​നി​ലെ ഉ​പ​ദ​ശ​ക സ​മ​തി തീ​രു​മാ​നി​ച്ചി​ട്ടും പി​ന്നി​ട് യാ​തൊ​രു വി​ധ ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല.

തു​റ​വു​ർ പാ​ട​ശേ​ര​ത്തി​ലെ ഫ​ണ്ട് വി​നി​യോ​ഗ​വും ,തു​റ​വൂ​ർ ക​ർ​ഷ​ക സം​ഘ​ത്തി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളേ​ക്കു​റി​ച്ചും അ​ന്വ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് ക​ർ​ഷ​ക​ർ.

Tags : Corruption nattuvishesham local news

Recent News

Corehub Up