ചങ്ങനാശേരി: നിഖ്യാ സൂനഹദോസിന്റെ 1700-ാം വാര്‍ഷികത്തോടനുബന്ധിച്ച് അതിരൂപത അല്മായ ദൈവശാസ്ത്ര പഠനകേന്ദ്രമായ മാര്‍ത്തോമ വിദ്യാനികേതന്‍ ഒരു സിമ്പോസിയവും എക്കുമെനിക്കല്‍ സമ്മേളനവും നടത്തി. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിച്ചു.
സിബിസിഐ എക്യുമേനിക്കല്‍ കമ്മീഷന് ചെയര്മാന് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു. ആര്ച്ച്ബിഷപ്എമെരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം, മലങ്കര യാക്കോബായ സുറിയാനി സഭയുടെ സൂനഹദോസ് സെക്രട്ടറി, കോട്ടയം ഭദ്രാസനാധിപന്‍ മോസ്റ്റ് തോമസ് മാര്‍ തിമോത്തിയോസ്, സിഎസ്ഐ മധ്യകേരള മഹാഇടവക മുന്‍ബിഷപ്പ് റവ.ഡോ.തോമസ് സാമുവേല്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
മാര്‍ത്തോമ വിദ്യാനികേതന്‍ ഡയറക്ടര്‍ റവ.ഡോ.തോമസ് കറുകക്കളം, അതിരൂപത എക്യുമെനിക്കല്‍ കമ്മീഷന് സെക്രട്ടറി റവ.ഡോ.ഫിലിപ്പ് നെല്പ്പുരപ്പറമ്പില് എന്നിവര്‍ പ്രസംഗിച്ചു.
Tags : Council of Nicaea