x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​ച്ചി​ൽ​പ്പു​ൽ​ത്ത​ണ്ടി​ൽ വി​സ്മ​യം തീ​ർ​ത്ത് ത​ങ്ക​ച്ച​ൻ

വെബ് ഡെസ്ക്
Published: October 27, 2026 09:52 PM IST | Updated: October 27, 2026 09:52 PM IST

ത​ങ്ക​ച്ച​ൻ മേ​ച്ചി​ൽ​പ്പു​ല്ലി​ൽ തീ​ർ​ത്ത ശി​ല്പ​ങ്ങ​ളോ​ടൊ​പ്പം.

ഉ​പ്പു​ത​റ: ക​ര​കൗ​ശ​ല ക​ല​യു​ടെ വേ​റി​ട്ട മാ​തൃ​ക​യു​മാ​യി ഇ​ടു​ക്കി ഉ​പ്പു​ത​റ കു​മ​രി​കു​ളം സ്വ​ദേ​ശി പാ​യി​പ്പാ​ട്ട് ത​ങ്ക​ച്ച​ൻ. പ​ഴ​യ​കാ​ല​ത്ത് വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര മേ​യാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന പു​ല്ലി​ന്‍റെ ത​ണ്ടു​ക​ൾ കൊ​ണ്ട് വി​സ്മ​യ​ക​ര​മാ​യ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ തീ​ർ​ക്കു​ക​യാ​ണ് ഇ​ടു​ക്കി ഉ​പ്പു​ത​റ കു​മ​രി​കു​ളം സ്വ​ദേ​ശി ത​ങ്ക​ച്ച​ൻ. ഏ​റു​മാ​ടം മു​ത​ൽ കൊ​ട്ടാ​രം വ​രെ നീ​ളു​ന്ന വി​സ്മ​യ​ക്കാ​ഴ്ച​ക​ളാ​ണ് ത​ങ്ക​ച്ച​ന്‍റെ ക​ര​വി​രു​തി​ൽ പി​റ​ന്നി​രി​ക്കു​ന്ന​ത്.

20 വ​ർ​ഷം മു​മ്പാ​ണ് ത​ങ്ക​ച്ച​ൻ ആ​ദ്യ​മാ​യി പു​ല്ലി​ന്‍റെ ത​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് കൊ​ട്ടാ​ര​ത്തി​ന്‍റെ മാ​തൃ​ക നി​ർ​മി​ച്ച​ത്. പി​ന്നീ​ട് പു​ല്ലും ചി​ര​ട്ട​യും ഉ​പ​യോ​ഗി​ച്ച് നി​ര​വ​ധി ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ കൂ​ടി നി​ർ​മി​ച്ചു. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഉ​പ​യോ​ഗ​ശൂ​ന്യ​മെ​ന്ന് തോ​ന്നു​ന്ന വ​സ്തു​ക്ക​ളെ ത​ന്‍റെ കൈ​വി​രു​തി​ലൂ​ടെ മ​നോ​ഹ​ര​മാ​യ ക​ലാ​സൃ​ഷ്ടി​ക​ളാ​ക്കി മാ​റ്റു​ക​യാ​ണ് ത​ങ്ക​ച്ച​ൻ. കാ​ല​പ്പ​ഴ​ക്ക​ത്തി​ൽ വി​സ്മൃ​തി​യി​ലാ​കു​ന്ന പ​ഴ​യ​കാ​ല നി​ർ​മാ​ണ​രീ​തി​ക​ളെ​യും പ്ര​കൃ​തി​ദ​ത്ത വ​സ്തു​ക്ക​ളു​ടെ സാ​ധ്യ​ത​ക​ളെ​യും ഓ​ർ​മി​പ്പി​ക്കു​ന്ന​താ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സൃ​ഷ്ടി​ക​ൾ.

ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നാ​യി മ്യൂ​സി​യം ഒ​രു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഇ​പ്പോ​ൾ ത​ങ്ക​ച്ച​ൻ. വ​ർ​ഷ​ങ്ങ​ളാ​യു​ള്ള അ​ധ്വാ​ന​വും ക​ലാ​സൃ​ഷ്ടി​ക​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ലെ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

Tags :

Recent News

Corehub Up