x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഴു​ത്തു​കാ​ര​നാ​കാ​ൻ സ​ർ​ഗാ​ത്മ​ക​ത മാ​ത്രം പോ​ര, ക​ഠി​നാ​ധ്വാ​ന​വും വേ​ണം: എം. ​മു​കു​ന്ദ​ൻ

വെബ് ഡെസ്ക്
Published: September 15, 2026 04:28 AM IST | Updated: September 15, 2026 04:28 AM IST

എം. ​മു​കു​ന്ദ​ന് 84-ാം ജ​ന്മ​ദി​ന വേ​ള​യി​ൽ മ​യ്യ​ഴി പൗ​രാ​വ​ലി ഒ​രു​ക്കി​യ സ്നേ​ഹാ​ദ​ര ച​ട​ങ്ങി​ൽ അ​ശോ​ക് കു​മാ​ർ എം​എ​ൽ​എ ഉ​പ​ഹാ​രം ന​ൽ​കു​ന്നു.

മാ​ഹി: എ​ഴു​ത്തു​കാ​ര​നാ​കാ​ൻ സ​ർ​ഗാ​ത്മ​ക​ത മാ​ത്രം മ​തി​യാ​കി​ല്ല. അ​തി​ന് ക​ഠി​നാ​ധ്വാ​നം കൂ​ടി ഉ​ണ്ടാ​യാ​ലേ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്ന് സാ​ഹി​ത്യ​കാ​ര​ൻ എം. ​മു​കു​ന്ദ​ൻ. 84 ാം ജ​ന്മ​ദി​ന വേ​ള​യി​ൽ മ​യ്യ​ഴി പൗ​രാ​വ​ലി ന​ൽ​കി​യ ആ​ദ​ര​വ് ഏ​റ്റു വാ​ങ്ങി​യ ശേ​ഷം മ​റു​പ​ടി പ്ര​സം​ഗ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ചെ​റി​യ എ​ഴു​ത്തു​കാ​ര​നാ​യി ക​ഴി​യാ​ൻ എ​ന്നെ ജ​ന്മ​നാ​ട് അ​നു​വ​ദി​ച്ചി​ല്ല. എ​ഴു​ത്തു​ജീ​വി​ത​ത്തി​ൽ ചെ​റി​യ നേ​ട്ടം കൈ​വ​രി​ച്ചാ​ൽ മ​യ്യ​ഴി​ക്കാ​ർ ചു​റ്റും കൂ​ടി അ​നു​മോ​ദി​ക്കും.

എ​ഴു​ത്തു​കാ​രു​ടെ ഏ​റ്റ​വും വ​ലി​യ ഇ​ഷ്ട​വും അ​ത്ത​രം അ​നു​മോ​ദ​ന​ങ്ങ​ളാ​ണെന്നും മു​കു​ന്ദ​ൻ പ​റ​ഞ്ഞു. പ്രാ​യം കൂ​ടു​ന്ന​ത് എ​നി​ക്ക് സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മാ​ണ്. അ​തു​കൊ​ണ്ട് എ​ഴു​ത്തി​നോ​ടു​ള്ള അ​ഭി​നി​വേ​ശം കെ​ടി​ല്ല. അ​തു തു​ട​ർ​ന്നു കൊ​ണ്ടേ​യി​രി​ക്കും. എ​ന്‍റെ കാ​ൽ മ​യ്യ​ഴി മ​ണ്ണി​ൽ ഊ​ന്നി എ​ഴു​തി​ക്കൊ​ണ്ടേ​യി​രി​ക്കുമെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഭാ​ര്യ ശ്രീ​ജ​യു​മൊ​ത്താ​ണ് മു​കു​ന്ദ​ൻ ടാ​ഗോ​ർ പാ​ർ​ക്കി​ൽ എ​ത്തി​യ​ത്. പ​രി​പാ​ടി​യി​ൽ ജ​ന്മ​ദി​ന കേ​ക്ക് മു​റി​ച്ചു. മാ​ഹി റീ​ജ​ണ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ അ​ങ്കി​ത് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ശോ​ക് കു​മാ​ർ എം​എ​ൽ​എ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി ഇ. ​വ​ത്സ​രാ​ജ്, ര​മേ​ശ് പ​റ​മ്പ​ത്ത്, അ​സീ​സ് മാ​ഹി, ദി​നേ​ശ​ൻ അ​ങ്ക വ​ള​പ്പി​ൽ, വ​ട​ക്ക​ൻ ജ​നാ​ർ​ദ​ന​ൻ, കെ. ​മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up