കാത്തലിക് സര്‍വീസ് അസോസിയേഷന്റെ പൂര്‍വവിദ്യാര്‍ഥി സംഗമം ഇരിങ്ങാലക്കുട രൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയിലെ വേദപാഠ വിദ്യാര്‍ഥികളുടെ സംഘടനയായ സെന്റ് ജോസഫ്സ് കോളജില്‍ പ്രവര്‍ത്തിച്ചിരുന്ന കാത്തലിക് സര്‍വീസ് അസോസിയേഷന്റെ (സിഎസ്എ) പൂര്‍വവിദ്യാര്‍ഥി സംഗമം നടത്തി. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഘടനയില്‍ പ്രവര്‍ത്തിച്ചവരാണ് സംഗമത്തില്‍ പങ്കെടുത്തത്.
മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. വികാരി ജനറാള്‍ മോണ്‍. ആന്റു ആലപ്പാടന്‍ അധ്യക്ഷത വഹിച്ചു. ആനിമേറ്റര്‍മാരായ സിസ്റ്റര്‍ ട്രീസ പോള്‍, സിസ്റ്റര്‍ ജെയിന് മരിയ, ബോണി ചേനത്തുപറമ്പില്‍, ടെല്‍സണ്‍ കോട്ടോളി, ലിന്‍സ ജോര്‍ജ്, അഗസ്റ്റിന് കോളേങ്ങാടന്‍, സിസ്റ്റര്‍ ട്രീസ പറോക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
ദിവ്യബലിക്ക് ഫാ. സെബാസ്റ്റ്യന്‍ അരിക്കാട്ട് കാര്‍മികത്വം വഹിച്ചു.
Tags : NattuVishesham DistrictNews