x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ഡ​ബ്ല്യു​സി കാ​വ​ൽ​വി​ള​ക്ക് പ​ദ്ധ​തി​ക്ക് ഇ​ന്നു തു​ട​ക്ക​മാ​കും

വെബ് ഡെസ്ക്
Published: October 12, 2026 11:23 PM IST | Updated: October 12, 2026 11:23 PM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: ബാ​ലാ​വ​കാ​ശ​ങ്ങ​ളു​ടെ​യും ബാ​ല​നി​യ​മ​ങ്ങ​ളു​ടെ​യും വെ​ളി​ച്ച​ത്തി​ൽ, കു​ട്ടി​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വി​വി​ധ​ങ്ങ​ളാ​യ പ്ര​ശ്ന​ങ്ങ​ളും അ​വ പ​രി​ഹ​രി​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യു​ന്ന​തി​നു​വേ​ണ്ടി പ​ത്ത​നം​തി​ട്ട ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​വ​ൽവി​ള​ക്ക് പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മി​ടു​ന്നു. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​‌ടെയാ​ണ്പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ ഹ​യ​ർ, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ വി​ദ്യാ​ഭ്യാ​സം വ​രെ​യു​ള്ള പ്ര​ധാ​നാ​ധ്യാ​പ​ക​ർ, പ്രി​ൻ​സി​പ്പ​ൽ​മാ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​ർ, സ്കൂ​ൾ റി​സോ​ഴ്സ് ഗ്രൂ​പ്പ് ക​ൺ​വീ​ന​ർ​മാ​ർ എ​ന്നി​വ​ർ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ പ​രി​പാ​ടി​യി​ൽ പ​ങ്കാ​ളി​ക​ളാ​കും.

ഇ​ന്നു​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​പ​ത്ത​നം​തി​ട്ട മാ​ർ​ത്തോ​മ്മാ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജി​ല്ലാ ക​ള​ക്‌​ട​ർ എ. ​നി​സാ​മു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. സി​ഡ​ബ്ല്യു​സി ചെ​യ​ർ​പേ​ഴ്സ​ൺ ലീ​ന കെ. ​സു​ബാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തു​ട​ർ​ന്ന് സി​ഡ​ബ്ല്യു​സി അം​ഗ​ങ്ങ​ളാ​യ ഡേ​വി​ഡ് റെ​ജി മാ​ത്യു, ഡോ. ​ആ​ർ. വി​ജ​യ​മോ​ഹ​ന​ൻ എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ന​യി​ക്കും.

വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌​ട​ർ ഷീ​ബ മു​ഹ​മ്മ​ദ്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സം റീ​ജ​ണ​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌​ട​ർ കെ.​സു​ധ, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌​ട​ർ പു​ഷ്പ​കു​മാ​രി, ജി​ല്ലാ വ​നി​താ-​ശി​ശു​വി​ക​സ​ന ഓ​ഫി​സ​ർ പി.​എ​സ്. ത​സ്‌​നിം, ശി​ശു സം​ര​ക്ഷ​ണ ഓ​ഫി​സ​ർ ഫെ​ബ്‌​നാ റ​ഹിം, സി​ഡ​ബ്ല്യു​സി അം​ഗ​ങ്ങ​ളാ​യ ഡോ.​ബി​ന്ദു, എ.​ജി. രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

സി​ഡ​ബ്ല്യു​സി ചെ​യ​ർ​പേ​ഴ്സ​ൺ ലീ​ന കെ. ​സു​ഭാഷ്, കാ​വ​ൽവി​ള​ക്ക് പ​ദ്ധ​തി​യു​ടെ ക​ൺ​വീ​ന​ർ ഡോ. ​ആ​ർ. വി​ജ​യ​മോ​ഹ​ന​ൻ, അം​ഗ​ങ്ങ​ളാ​യ ഡേ​വി​ഡ് റെ​ജി മാ​ത്യു, ഡോ. ​കെ. കെ. ​ബി​ന്ദു എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : Kavalvilakku project NattuVishasham DistrictNews

Recent News

Corehub Up