x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്മ​യു​ടെ ഓ​ര്‍​മദി​ന​ത്തി​ല്‍ മ​ക​ളു​ടെ അ​ന്ത്യ​യാ​ത്ര

വെബ് ഡെസ്ക്
Published: October 11, 2026 12:32 AM IST | Updated: October 11, 2026 12:32 AM IST

അ​​ഞ്ജ​​ലി അ​​ജ​​യ​​ന്‍റെ മൃ​​ത​​ദേ​​ഹം ചി​​ത​​യി​​ലേ​​ക്കെ​​ടു​​ത്ത​​പ്പോ​​ള്‍.

ഗാ​​ന്ധി​​ന​​ഗ​​ര്‍: കോ​​ട്ട​​യം ച​​ന്ത​​ക്ക​​വ​​ല​​യി​​ല്‍ ബ​​സി​​ടി​​ച്ചു മ​​രി​​ച്ച അ​​ഞ്ജ​​ലി​​യും അ​​മ്മ സ​​ന്ധ്യ​​യും ഈ ​​ലോ​​ക​​ത്തി​​ല്‍​നി​​ന്നു യാ​​ത്ര​​യാ​​യ​​തു ഒ​​രേ​​ദി​​ന​​ത്തി​​ല്‍. 17 വ​​ര്‍​ഷ​​ങ്ങ​​ള്‍​ക്കു മു​​മ്പു​​ള്ള ഒ​​ക്‌​​ടോ​​ബ​​ര്‍ ഒ​​മ്പ​​തി​​നാ​​ണ് അ​​ഞ്ജ​​ലി​​യു​​ട അ​​മ്മ സ​​ന്ധ്യ പൊ​​ള്ള​​ലേ​​റ്റു മ​​രി​​ക്കു​​ന്ന​​ത്.

അ​​ഞ്ജ​​ലി അ​​പ​​ക​​ട​​ത്തി​​ല്‍​പ്പെ​​ട്ട​​തും ഒ​​മ്പ​​തി​​നാ​​ണ്. കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ ചി​​കി​​ത്സ​​യി​​ല്‍ ക​​ഴി​​യു​​ന്ന​​തി​​നി​​ട​​യി​​ല്‍ ഇ​​ന്ന​​ലെ രാ​​വി​​ലെ മ​​ര​​ണ​​ത്തി​​നു കീ​​ഴ​​ട​​ങ്ങി​​യ​​തോ​​ടെ പോ​​സ്റ്റു​​മോ​​ര്‍​ട്ടം ന​​ട​​ത്തി വീ​​ട്ടു​​വ​​ള​​പ്പി​​ല്‍ സം​​സ്‌​​കാ​​രം ന​​ട​​ത്തി.

അ​​ഞ്ജ​​ലി​​ക്കു ര​​ണ്ടു വ​​യ​​സു​​ള്ള​​പ്പോ​​ഴാ​​ണ് അ​​മ്മ സ​​ന്ധ്യ മ​​ര​​ണ​​പ്പെ​​ട്ട​​ത്. പി​​ന്നീ​​ട് പി​​താ​​വ് അ​​ജ​​യ് വീ​​ടുവീ​​ട്ടു​​പോ​​യി. തു​​ട​​ര്‍​ന്ന് സ​​ന്ധ്യ​​യു​​ടെ അ​​ച്ഛ​​നും അ​​മ്മ​​യു​​മാ​​ണ് അ​​ഞ്ജ​​ലി​​യെ വ​​ള​​ര്‍​ത്തി​​യ​​തും പ​​ഠി​​പ്പി​​ച്ച​​തും. മു​​ത്ത​​ച്ഛ​​ന്‍ മ​​രി​​ച്ച​​തി​​നുശേഷം മു​​ത്ത​​ശി സ​​ര​​സ​​മ്മ മാ​​ത്ര​​മാ​​ണ് അ​​ഞ്ജ​​ലി​​ക്ക് ആ​​ശ്ര​​യമായി രുന്നത്. മൂ​​ന്ന് സെ​​ന്‍റ് സ്ഥ​​ല​​ത്ത് സ​​ര്‍​ക്കാ​​ര്‍ അ​​നു​​വ​​ദി​​ച്ച കൊ​​ച്ചു​​കൂ​​ര​​യി​​ലാ​​യി​​രു​​ന്നു ഇ​​രു​​വ​​രു​​ടെ​​യും താ​​മ​​സം. പ്ര​​യാ​​ധി​​ക്യം ത​​ള​​ര്‍​ത്തു​​ന്ന മു​​ത്ത​​ശി​​ക്കു താ​​ങ്ങാ​​കാ​​നാ​​ണ് അ​​ഞ്ജ​​ലി പ​​ഠ​​നം പാ​​തി​​വ​​ഴി​​യി​​ല്‍ ഉ​​പേ​​ക്ഷി​​ച്ചു സ്വ​​കാ​​ര്യ​​സ്ഥാ​​പ​​ന​​ത്തി​​ല്‍ ജോ​​ലി​​ക്കു പ്ര​​വേ​​ശി​​ച്ച​​ത്.

അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യ അ​​പ​​ക​​ടം അ​​ഞ്ജ​​ലി​​യു​​ടെ ജീ​​വ​​ന്‍കൂ​​ടി ക​​വ​​ര്‍​ന്ന​​തോ​​ടെ മു​​ത്ത​​ശി സ​​ര​​സ​​മ്മ ത​​നി​​ച്ചാ​​യി.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up