x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദ​യ-​ത​ണ​ല്‍ ഡ​യാ​ലി​സി​സ് സെ​ന്‍റ​ര്‍ ഉ​ദ്ഘാ​ട​നം നാ​ളെ


Published: August 9, 2026 04:00 AM IST | Updated: August 9, 2026 04:00 AM IST

ഡ​യാ​ലി​സി​സ് സെ​ന്‍റ​ര്‍

തൊ​ടു​പു​ഴ: ദ​യ ചാ​രി​റ്റ​ബി​ള്‍ എ​ഡ്യു​ക്കേ​ഷ​ന്‍ ട്ര​സ്റ്റി​ന്‍റെ​യും മ​ല​ബാ​ര്‍ ത​ണ​ല്‍ ഏ​ര്‍​ലി ഇ​ന്‍റ​ര്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ കോ​ലാ​നി​യി​ല്‍ ആ​രം​ഭി​ച്ച സൗ​ജ​ന്യ ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. രാ​വി​ലെ 11നു ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ തൊ​ടു​പു​ഴ ത​ണ​ല്‍ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ പി.​പി. കാ​സിം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

മ​ല​ബാ​ര്‍​ ഗോ​ള്‍​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സ് ചെ​യ​ര്‍​മാ​ന്‍ എം.​പി. അ​ഹ​മ്മ​ദ് മു​ഖ്യാ​തി​ഥി​യാ​കും. മ​ല​ബാ​ര്‍ ഗ്രൂ​പ്പ് റീ​ജ​ണ​ല്‍ ഡ​യ​റ​ക്‌​ട​ര്‍ അ​ബ്ദു​ള്‍​ ജ​ലീ​ല്‍ സ​ഹാ​യ​വി​ത​ര​ണം ന​ട​ത്തും. ചീ​ഫ് വി​പ്പ് അ​പു​ജോ​ണ്‍ ജോ​സ​ഫ്, ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി, റോ​യി കെ. ​പൗ​ലോ​സ് എം​എ​ല്‍​എ, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഷീ​ല സ്റ്റ​ഫ​ന്‍, ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാ​ബി​റ ജ​ലീ​ല്‍, ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് പി.​എ​ന്‍. അ​ജി, ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ. ​ദീ​പ​ക്, ദ​യ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ ഇ.​എ​സ്. മൂ​സ, കോ​ത​മം​ഗ​ലം പീ​സ് വാ​ലി ചെ​യ​ര്‍​മാ​ന്‍ പി.​എം. അ​ബൂ​ബ​ക്ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. കു​ട്ടി​ക​ളു​ടെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നാ​യി ആ​രം​ഭി​ച്ച ചൈ​ല്‍​ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ് സെ​ന്‍റ​റും ഉ​ദ്ഘാ​ട​നം ചെ​യ്യും.

കു​ട്ടി​ക​ളി​ലെ വ​ള​ര്‍​ച്ചാ​വൈ​ക​ല്യ​ങ്ങ​ള്‍, സം​സാ​ര-​ഭാ​ഷാ പ്ര​ശ്‌​ന​ങ്ങ​ള്‍, പെ​രു​മാ​റ്റ ബു​ദ്ധി​മു​ട്ടു​ക​ള്‍, പ​ഠ​ന​വൈ​ക​ല്യം, ഓ​ട്ടി​സം എ​ന്നി​വ​യ്ക്കു​ള്ള തെ​റാ​പ്പി​ക​ളും പ​രി​ശീ​ല​ന​വും ഇ​വി​ടെ ന​ല്‍​കും. സു​മ​ന​സു​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെയും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സൗ​ജ​ന്യ ഡ​യാ​ലി​സി​സും കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള തെ​റാ​പ്പി​ക​ളും ന​ട​ത്തു​ന്ന​ത്. 11നു ​രാ​വി​ലെ ഒ​മ്പ​തു​മു​ത​ല്‍ സൗ​ഹൃ​ദ സം​ഗ​മം ന​ട​ക്കും.

എ​ക്‌​സി​ബി​ഷ​ന്‍, മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്, ക​ലാ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​യും ഇ​തോ​ടൊ​പ്പം ന​ട​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ത​ണ​ല്‍ തൊ​ടു​പു​ഴ ചെ​യ​ര്‍​മാ​ന്‍ പി.​പി. കാ​സിം, സെ​ക്ര​ട്ട​റി കെ.​എ​സ്. അ​ഷ​റ​ഫ്, ട്ര​ഷ​റാ​ര്‍ എം.​എ​ച്ച്. ഷി​യാ​സ്, ദ​യ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി സു​നീ​ര്‍ ഇ​ബ്രാ​ഹിം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Daya-Thanal Dialysis Centre

Recent News

Corehub Up