x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ളി​യാ​റി​ൽ ഭീ​തി​പ​ര​ത്തി​യ തെ​രു​വു​നാ​യ ച​ത്ത നി​ല​യി​ൽ; എ​ബി​സി കേ​ന്ദ്ര​ത്തി​നെ​തി​രേ ആ​ക്ഷേ​പം


Published: June 12, 2026 02:19 AM IST | Updated: June 12, 2026 02:19 AM IST

ബോ​വി​ക്കാ​നം: മു​ളി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ നി​ര​വ​ധി​പേ​രെ ക​ടി​ച്ച് ഭീ​തി പ​ര​ത്തി​യ തെ​രു​വു​നാ​യ ച​ത്ത നി​ല​യി​ൽ. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കാ​ട്ടി​പ്പ​ള്ള​യി​ലാ​ണ് നാ​യ​യു​ടെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​യ​യെ കൊ​ല്ലാ​ൻ അ​നു​മ​തി തേ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. മു​ഹ​മ്മ​ദ് കു​ഞ്ഞി ക​ഴി​ഞ്ഞ​ദി​വ​സം ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ക​ത്തു​ന​ൽ​കി​യി​രു​ന്നു. നാ​യ ച​ത്ത​തോ​ടെ ഇ​തി​നു പേ​വി​ഷ​ബാ​ധ ഉ​ണ്ടാ​യി​രു​ന്ന​താ​യ സം​ശ​യം ബ​ല​പ്പെ​ടു​ക​യാ​ണ്.

പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​മാ​യ ബോ​വി​ക്കാ​നം ടൗ​ണി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി 10 പേ​രെ​യാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ത്തി​നി​ട​യി​ൽ ഈ ​നാ​യ ക​ടി​ച്ച​ത്. വീ​ട്ടു​മു​റ്റ​ത്തും ക​ട​ക​ളി​ലും വ​രെ ഓ​ടി​ക്ക​യ​റി ആ​ളു​ക​ളെ ക​ടി​ച്ച് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചി​രു​ന്നു. ഇ​രി​യ​ണ്ണി റോ​ഡി​ലെ ത​യ്യ​ൽ​ക്ക​ട​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റി ജീ​വ​ന​ക്കാ​രി​യെ ക​ടി​ച്ച​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. തൊ​ട്ട​ടു​ത്ത മി​ല്ലി​ലും ആ​യു​ർ​വേ​ദ ക​ട​യി​ലും ക​യ​റി​യെ​ങ്കി​ലും അ​വി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ ക​സേ​ര ഉ​ൾ​പ്പെ​ടെ എ​ടു​ത്ത് പ്ര​തി​രോ​ധി​ച്ച് ക​ടി​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

മു​ണ്ട​ക്കൈ മു​ല്ല​ച്ചേ​രി​യ​ടു​ക്ക​ത്തെ ഓ​ട്ടോ ഡ്രൈ​വ​ർ പ്ര​സാ​ദി​നെ സ്വ​ന്തം വീ​ട്ടു​മു​റ്റ​ത്തു നി​ൽ​ക്കു​മ്പോ​ഴാ​ണ് നാ​യ ഓ​ടി​ക്ക​യ​റി ആ​ക്ര​മി​ച്ച​ത്. വൈ​കി​ട്ട് കു​ട്ടി​യെ അ​ങ്ക​ണ​വാ​ടി​യി​ൽ നി​ന്ന് കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്ന മു​ണ്ട​ക്കൈ​യി​ലെ റം​ല​യേ​യും ആ​ക്ര​മി​ച്ചു. പ്ര​തി​രോ​ധി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നി​ല​ത്തു​വീ​ണ റം​ല​യെ വീ​ണ്ടും ക​ടി​ക്കു​ക​യാ​യി​രു​ന്നു, നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി​യാ​ണ് റം​ല​യേ​യും കു​ട്ടി​യേ​യും ര​ക്ഷി​ച്ച​ത്.

ബോ​വി​ക്കാ​ന​ത്തെ സി.​എ​ച്ച്. മു​ഹ​മ്മ​ദ് കു​ഞ്ഞി​യെ വീ​ട്ടു​മു​റ്റ​ത്തു​വ​ച്ചും പ​ല​ച​ര​ക്കു ക​ട ന​ട​ത്തു​ന്ന കൊ​ട​വ​ഞ്ചി​യി​ലെ അ​ച്യു​ത​ൻ, ത​യ്യ​ൽ​ക്ക​ട​യി​ലെ ജീ​വ​ന​ക്കാ​രി അ​ഞ്ജ​ലി, മു​സ​ല്യാ​ർ ന​ഗ​റി​ലെ പി.​വി. സാ​റ, മ​ക​ൻ ര​ണ്ടു​വ​യ​സു​ള്ള അ​സാ​ൻ, കാ​ട്ടി​പ്പ​ള്ള​ത്തെ സ്വ​കാ​ര്യ ഫാ​മി​ൽ ജോ​ലി​ചെ​യ്യു​ന്ന കാ​യം​കു​ളം കൃ​ഷ്ണ​പു​രം സ്വ​ദേ​ശി ദി​ലീ​പ് കു​മാ​ർ, ക​ർ​ണാ​ട​ക ഹു​ബ്ലി സ്വ​ദേ​ശി അ​രു​ൺ​കു​മാ​ർ എ​ന്നി​വ​ർ​ക്കും ക​ടി​യേ​റ്റു.

നാ​യ​യെ ഭ​യ​ന്ന് ഇ​ന്ന​ലെ പ​ല​രും കു​ട്ടി​ക​ളെ സ്കൂ​ളി​ലേ​ക്ക​യ​യ്ക്കാ​ൻ പോ​ലും മ​ടി​ച്ചി​രു​ന്നു.അ​തേ​സ​മ​യം മു​ളി​യാ​ർ എ​ട്ടാം​മൈ​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ബി​സി കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് നാ​യ്ക്ക​ളെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ത​ന്നെ തു​റ​ന്നു​വി​ടു​ന്ന​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്ന​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി നാ​ട്ടു​കാ​ർ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ലാ​ണ് ജി​ല്ല​യു​ടെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് പേ​വി​ഷ​ബാ​ധ​യു​ള്ള നാ​യ്ക്ക​ൾ പോ​ലും മു​ളി​യാ​റി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും എ​ത്തു​ന്ന​തെ​ന്നാ​ണ് പ​രാ​തി. നാ​യ്ക്ക​ളെ പി​ടി​കൂ​ടി​യ സ്ഥ​ല​ത്തു​ത​ന്നെ തു​റ​ന്നു​വി​ട​ണ​മെ​ന്നാ​ണ് നി​യ​മ​മെ​ങ്കി​ലും എ​ബി​സി കേ​ന്ദ്ര​ത്തി​ന്‍റെ ന​ട​ത്തി​പ്പി​ന് ക​രാ​ർ എ​ടു​ത്ത ഏ​ജ​ൻ​സി ഇ​ക്കാ​ര്യം പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Tags : Nattuvishesham Local Desk Deadly street Muliyar;

Recent News

Corehub Up