x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീപിക നമ്മുടെ ഭാഷ പദ്ധതി


Published: June 19, 2026 05:25 AM IST | Updated: June 19, 2026 05:25 AM IST

പൊ​ന്നു​രു​ന്നി സെ​ന്‍റ് റീ​ത്താ​സ് ഹൈ​സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തിയുടെ ഉദ്ഘാടനം ജോ​ർ​ജ് പ്രോ​ജ​ക്ട് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സ​നൂ​പ് ജോ​ർ​ജ് ഹെ​ഡ്മാ​സ്റ്റ​ർ അ​ന

പൊ​ന്നു​രു​ന്നി സെ​ന്‍റ് റീ​ത്താ​സ് ഹൈ​സ്കൂ​ളി​ൽ

കൊ​ച്ചി: പൊ​ന്നു​രു​ന്നി സെ​ന്‍റ് റീ​ത്താ​സ് ഹൈ​സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജോ​ർ​ജ് പ്രോ​ജ​ക്ട് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സ​നൂ​പ് ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു. സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഹെ​ഡ്മാ​സ്റ്റ​ർ അ​നീ​ഷ് അ​ഗ​സ്റ്റി​ൻ, പൊ​ന്നു​രു​ന്നി ക​പ്പൂ​ച്ചി​ൻ ആ​ശ്ര​മ ദേ​വാ​ല​യ വി​കാ​രി ‌ഫാ.​ബി​നോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​ട​ത്ത​ല ഗ​വ. ഹൈ​സ്കൂ​ളി​ൽ

ആ​ലു​വ: എ​ട​ത്ത​ല ഗ​വ. ഹൈ​സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി ആ​രം​ഭി​ച്ചു. എ​ട​ത്ത​ല സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​എം. ഷം​സു​ദീ​ൻ വി​ദ്യാ​ർ​ഥി ടി.​ജെ. ശ്രീ​രാ​ഗി​ന് ദീ​പി​ക പ​ത്രം ന​ൽ​കി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക ഇ​ൻ​ചാ​ർ​ജ് റ്റി.​എ​സ്. ജ​വാ​ണി, ശാ​ന്തി കൃ​ഷ്ണ​ൻ, ദീ​പി​ക ഏ​രി​യ മാ​നേ​ജ​ർ നി​ബി​ൻ അ​ലോ​ഷ്യ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​ട​ത്ത​ല സ​ർ​വീ​സ് സ​ഹ. ബാ​ങ്ക് ആ​ണ് സ്കൂ​ളി​ൽ ദീ​പി​ക പ​ത്രം സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

മൂ​ക്ക​ന്നൂ​ർ സേ​ക്ര​ഡ്‌ ഹാ​ർ​ട്ട് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ

അ​ങ്ക​മാ​ലി : മൂ​ക്ക​ന്നൂ​ർ സേ​ക്ര​ഡ്‌ ഹാ​ർ​ട്ട് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി തു​ട​ങ്ങി. വി​പി​ജി ഗ്രൂ​പ്പ്‌ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ വി.​പി. ജോ​ർ​ജ് വി​ദ്യാ​ർ​ഥിപ്ര​തി​നി​ധി​ക​ൾ​ക്ക് ദീ​പി​ക പ​ത്രം ന​ൽ​കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ബ്ര​ദ​ർ ഷാ​ജി ജോ​ർ​ജ് അ​ധ്യ​ക്ഷ​നായി.

അ​ന്ത​ർ​ദേ​ശീ​യ യോ​ഗ -വാ​യ​നാ ദി​നാ​ചാ​ര​ണ​വും അ​നു​ബ​ന്ധ​മാ​യി ന​ട​ത്തി. എ​സ്എ​ച്ച്ഒ​എ​ച്ച് സ്കൂ​ൾ റി​ട്ട.​അ​ധ്യാ​പ​ക​ൻ പി. ​ഡി. ആന്‍റ​ണി ദി​നാ​ച​ര​ണ സ​ന്ദേ​ശം ന​ൽ​കി. പ്രി​ൻ​സി​പ്പാ​ൾ അ​നി​ത എ​മേ​ഴ്സ്, വൈ​സ് പ്രി​ൻ​സി​പ്പാ​ൾ ബീ​ത ഷി​ജോ,ദീ​പി​ക അ​ങ്ക​മാ​ലി റി​പ്പോ​ട്ട​ർ സാ​ജു ഏ​നാ​യി, ഏ​രി​യ മാ​നേ​ജ​ർ പി.​എ​ൽ. ജി​ജോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മൂ​ക്ക​ന്നൂ​രി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ വി.​പി. ജോ​ർ​ജാ​ണ് ഇ​വി​ടെ ദീ​പി​ക ഭാ​ഷ പ​ദ്ധ​തി സ്പോ​ൺ​സ​ർ ചെ​യ്തി​ട്ടു​ള്ള​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ യോ​ഗാ​ദി​ന ഡി​സ്പ്ലേ​യും വാ​യ​നാ​ദി​ന സ്കി​റ്റും പ​രി​പാ​ടി​യെ വ​ർ​ണാ​ഭ​മാ​ക്കി.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up