വെള്ളറട: ജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസം നിൽക്കുന്ന നിരവധി കാപ്പാ കേസുകളിലെ പ്രതിയെ പോലീസ് കരുതൽ തടങ്കലിലാക്കി. പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം കേസ് കലക്ടര്‍ക്ക് കൈമാറിയശേഷമാണു കാരമൂട് കരിമരം സ്വദേശി നിഷാദി (24)നെ കരുതല്‍ തടങ്കലിലാക്കിയത്.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നിസാമുദ്ദീന്‍, എസ്ഐ പ്രദീഷ് കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ ക്രിസ്റ്റഫര്‍, സിവില്‍ പോലീസുകാരായ ദീപു, ദുനീഷ്, ജസീം എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്. വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി മടങ്ങിയെത്തിയ ശേഷം ചികിത്സിച്ച ജീവനക്കാരനെ ആക്രമിച്ച കേസ് ഉൾപ്പെടെ 12ൽ അധികം ആക്രമണ കേസുകളിലെ പ്രതിയാണ് നിഷാദ്.
ക