x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ട്ട് റോ​ഡ് ബീ​ച്ചി​ൽ ന​ട​ക്കു​ന്ന അ​ന​ധി​കൃ​ത ക​ച്ച​വ​ടം ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശം


Published: August 4, 2026 07:08 AM IST | Updated: August 4, 2026 07:08 AM IST

കോ​ഴി​ക്കോ​ട് : ഭ​ട്ട് റോ​ഡ് ബീ​ച്ചി​ൽ അ​ന​ധി​കൃ​ത​മാ​യി ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രെ ബ​ന്ധ​പ്പെ​ട്ട നി​യ​മ​വ്യ​വ​സ്ഥ​ക​ൾ പാ​ലി​ച്ച് എ​ത്ര​യും വേ​ഗം ഒ​ഴി​പ്പി​ച്ച് അം​ഗീ​കൃ​ത വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്ക് ത​ട​സ​ര​ഹി​ത​മാ​യി ക​ച്ച​വ​ടം ചെ​യ്യു​ന്ന​തി​ന് സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.

കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി ക്കാ​ണ് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്. 2021 ൽ ​കോ​ർ​പ​റേ​ഷ​ൻ ന​ട​ത്തി​യ വ​ഴി​യോ​ര ക​ച്ച​വ​ട സ​ർ​വേ ലി​സ്റ്റി​ൽ ഭ​ട്ട് റോ​ഡ് ബീ​ച്ചി​ൽ 24 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും അ​വ​രി​ൽ​ര​ണ്ടു​പേ​ര്‍ മ​രി​ച്ചെ​ന്നും കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. ഇ​പ്പോ​ൾ പ​ട്ടി​ക​യി​ലു​ള്ള​ത് 22 പേ​രാ​ണ്. ഇ​തി​ൽ 6 പേ​ർ ഒ​രു കു​ടും​ബ​ത്തി​ൽ നി​ന്നു​ള്ള​വ​രാ​ണ്. ഒ​രു കു​ടും​ബ​ത്തി​ൽ നി​ന്നും ഒ​രാ​ൾ​ക്ക് മാ​ത്ര​മേ ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. ഇ​പ്ര​കാ​രം 19 പേ​ർ​ക്കാ​ണ് ഭ​ട്ട് റോ​ഡ് ബീ​ച്ചി​ൽ അ​നു​മ​തി​യു​ള്ള​ത്.


ഭ​ട്ട് റോ​ഡ് ബീ​ച്ചി​ൽ നി​യ​മാ​നു​സൃ​ത​മാ​യി സ​ർ​വേ​യി​ൽ ഉ​ൾ​പ്പെ​ട്ട് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രു​ടെ ഉ​പ​ജീ​വ​ന​ത്തെ അ​ന​ധി​കൃ​ത വ​ഴി​യോ​ര​ക്ക​ച്ച​വ​ടം പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​താ​യി ക​മ്മീ​ഷ​നി​ൽ ല​ഭി​ച്ച രേ​ഖ​ക​ളി​ൽ നി​ന്നും മ​ന​സി​ലാ​ക്കി​യ​താ​യി ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. അ​ർ​ഹ​ത​യി​ല്ലാ​ത്ത​വ​ർ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ക​മ്മീ​ഷ​ൻ വി​ല​യി​രു​ത്തി.

Tags : nattu vishesham Directive issued Bhat Road Beach.

Recent News

Corehub Up