പേരൂര്‍ക്കട: ദേശീയപതാകയോട് അവഹേളനം നടത്തിയതിനെതിരേ പ്രതിഷേധം ശക്തമായി. ഒടുവില്‍ പാര്‍ട്ടി നേതൃത്വം ഇടപെട്ട് പതാക അഴിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
കുടപ്പനക്കുന്ന് ഇരപ്പുകുഴിയില്‍ പാതയോരത്താണ് ദേശീയപതാകയെ അപമാനിക്കുന്ന സംഭവം ഉണ്ടായത്. തെരഞ്ഞെടുപ്പു വിജയവുമായി ബന്ധപ്പെട്ട് ഒരു സ്ഥാനാര്‍ഥി യുടെ പര്യടനത്തിനിടെയാണ് ദേശീയപതാകകള്‍ അവിടവിടെയായി സ്ഥാപിച്ചത്.
എന്നാല്‍ ആഹ്ലാദപ്രകടനം കഴിഞ്ഞ് ഒരാഴ്ചയായിട്ടും ദേശീയപതാക അഴിച്ചുമാറ്റിയിരുന്നില്ല. മഴയും വെയിലുമേറ്റ് പതാകകള്‍ കിടന്നതോടെ ദേശസ്നേഹികള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെ ത്തു കയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് തിങ്കളാഴ്ച രാവിലെ പതാകകള്‍ അഴിച്ചുമാറ്റി വിവാദം ഒഴിവാക്കിയത്. പ്രദേശിക രാഷ്ട്രീയ നേതൃത്വം കൃത്യസമയത്ത് ഇടപെടാത്തതാണ് അണികള്‍ ഇത്തരത്തില്‍ പതാകകള്‍ കൃത്യസമയത്ത് നീക്കം ചെയ്യാത്തതിനു കാരണമായതെന്നാണ് ആരോപണം.
Tags : nattu vishesham Disrespect national flag