തലശേരി വി.ആർ. കൃഷ്ണയ്യർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത്ലറ്റിക് ചാന്പ്യൻഷിപ്പിലെ ഹൈജംപ് മത്സരത്തിൽ നിന്ന്.
തലശേരി: ജില്ലാ അത്ലറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ലാ അത്ലറ്റിക് ചാന്പ്യൻഷിപ്പിന് തലശേരിയിൽ തുടക്കമായി. ആദ്യദിനം 48 ഇനങ്ങൾ പിന്നിടുമ്പോൾ 113പോയിന്റുമായി തലശേരി അത്ലറ്റിക് ക്ലബ് മുന്നിൽ. 45 പോയിന്റുകൾ നേടിയ കണ്ണൂർ അത്ലറ്റിക് അക്കാഡമി രണ്ടാം സ്ഥാനത്തും 28 പോയിന്റുകൾ നേടിയ മീന്തുള്ളി ക്യാപ്റ്റൻ അക്കാദമി മൂന്നാം സ്ഥാനത്തുമാണ്.
വി.ആർ കൃഷ്ണയ്യർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടത്ത മത്സരത്തോടെയാണ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചത്. 20 കിലോമീറ്റർ നടത്തം റേസ് വാക്ക്, ഷോട്ട് പുട്ട്, ഡിസ്കസ് ത്രോ, ഹാമർത്രോ, ജാവലിൻ, ഓട്ടം, ഹർഡിൽസ്, ഹൈജംപ്, ലോംഗ്ജംപ് എന്നിവയാണ് ഇന്നലെ നടന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അഫിലിയേറ്റഡ് ക്ലബുകൾ എന്നിവിടങ്ങളിൽ നിന്നായി മായി 600 ഓളം കായിക താരങ്ങളാണ് പങ്കെടുക്കുന്നത്.
ചാന്പ്യൻഷിപ്പിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 9.30ന് തലശേരി മുനിസിപ്പൽ ചെയർപേഴ്സൺ കാരായി ചന്ദ്രശേഖരൻ നിർവഹിക്കും. കായികമേള നാളെ സമാപിക്കും.
Tags : NattuVishesham DistricteNews