x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക കൊ​തു​ക് ദി​നാ​ച​ര​ണത്തിന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നിർവഹിച്ചു

വെബ് ഡെസ്ക്
Published: August 21, 2026 02:03 AM IST | Updated: August 21, 2026 02:03 AM IST

ലോ​ക കൊ​തു​ക് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം വി.​ടി. സൂ​ര​ജ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കു​ന്നു.

നടുവണ്ണൂർ: ലോ​ക കൊ​തു​ക് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം വി.​ടി. സൂ​ര​ജ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ന​ടു​വ​ണ്ണൂ​ര്‍ ഗ്രീ​ന്‍ പ​രൈ​സോ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​ജ മു​ര​ളി അ​ധ്യ​ക്ഷ​യാ​യി. അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റും ജി​ല്ലാ സ​ര്‍​വൈ​ല​ന്‍​സ് ഓ​ഫീ​സ​റു​മാ​യ ഡോ. ​വി.​പി. രാ​ജേ​ഷ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ജ, ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സാ​ജി​റ അ​ന​സ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജ​സ്‌​റ മാ​വോ​ളി, കൃ​ഷ്ണ​ദാ​സ് പീ​ഠ​ത്തി​ല്‍, എ.​പി ഷാ​ജി മാ​സ്റ്റ​ര്‍, മു​ഹ​മ്മ​ദ​ലി ചാ​ത്തോ​ത്ത്, സൗ​ദ, ദി​ല്‍​ഷ മ​ക്കാ​ട്ട്, ന​ടു​വ​ണ്ണൂ​ര്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​സി.​എം. ചി​ത്ര മു​കു​ന്ദ​ന്‍, ഉ​ള്ളി​യേ​രി സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ജോ​ര്‍​ജ് വി​ന്‍​സ​ന്‍റ്, ജി​ല്ലാ വെ​ക്ട​ര്‍ ബോ​ണ്‍ ഡി​സീ​സ് ക​ണ്‍​ട്രോ​ള്‍ ഓ​ഫീ​സ​ര്‍ കെ.​പി. റി​യാ​സ്, ജി​ല്ലാ എ​ഡ്യൂ​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് മീ​ഡി​യ ഓ​ഫീ​സ​ര്‍ ഡോ. ​എ​ല്‍. ഭ​വി​ല, ഉ​ള്ളി​യേ​രി സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സു​രേ​ഷ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ആ​ശ-​കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ വെ​ക്ട​ര്‍ ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റ്, സോ​ണ​ല്‍ എ​ന്‍റ​മോ​ള​ജി യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ന്‍റ​മോ​ള​ജി പ്ര​ദ​ര്‍​ശ​നം, ആ​ശ​മാ​രു​ടെ ല​ഘു​നാ​ട​കം, വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പോ​സ്റ്റ​ര്‍ ര​ച​ന മ​ത്സ​രം, പ്ര​ശ്‌​നോ​ത്ത​രി എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു.

Tags : Nattuvishesham Local News World Mosquito Day celebrations

Recent News

Corehub Up