x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ചു​റ്റി​ക്ക​റ​ങ്ങു​ന്ന കാ​ട്ടാ​ന​യെ കാ​ടു​ക​യ​റ്റാ​ൻ ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശം


Published: June 19, 2026 05:15 AM IST | Updated: June 19, 2026 05:15 AM IST

ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ചു​റ്റി​ത്തി​രി​ഞ്ഞ് നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കു​ന്ന കാ​ട്ടാ​ന നേ​രം പു​ല​ര്‍​ന്ന​ശേ​ഷം ഭൂ​ത​ത്താ​ന്‍​കെ​ട്ട് ഡാ​മി​ന് സ​മീ​പം പെ​രി​യാ​ര്‍​ക​ട​ന്ന് വ​ന​ത്തി​ലേ​ക്ക് പോ​കു​ന്ന ദൃ​ശ്

കോ​ത​മം​ഗ​ലം: കോ​ട്ട​പ്പ​ടി, പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ക​ലു​ൾ​പ്പെ​ടെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ സ്ഥി​ര​മാ​യി ചു​റ്റി​ക്ക​റ​ങ്ങു​ന്ന കാ​ട്ടാ​ന​യെ ആ​വ​ശ്യ​മെ​ങ്കി​ൽ കു​ങ്കി​യാ​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കാ​ടു​ക​യ​റ്റാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ജി. ​പ്രി​യ​ങ്ക നി​ർ​ദേ​ശം ന​ൽ​കി. കോ​ത​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി സാ​ജു​വും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ന​ൽ​കി​യ പ​രാ​തി​യി​ന്മേ​ലാ​ണ് ന​ട​പ​ടി.

മ​ലി​പ്പാ​റ കു​ള​ങ്ങാ​ട്ടു​കു​ഴി മേ​ഖ​ല​യി​ൽ ത​മ്പ​ടി​ച്ച കാ​ട്ടാ​ന​യെ പ​ല​ത​വ​ണ കാ​ടു​ക​യ​റ്റി വി​ട്ടെ​ങ്കി​ലും വീ​ണ്ടും തി​രി​കെ​യെ​ത്തു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ൽ ആ​ന ശ​ല്യം രൂ​ക്ഷ​മാ​യ​പ്പോ​ൾ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ ജി​ല്ലാ ക​ള​ക്ട​റെ നേ​രി​ൽ​ക​ണ്ട് ബോ​ധി​പ്പി​ച്ച പ​രാ​തി​യി​ലാ​യി​രു​ന്നു ന​ട​പ​ടി.

ആ​ന​യെ ഏ​തു വി​ധേ​ന​യും നീ​ക്കം ചെ​യ്യു​ക, ആ​വ​ശ്യ​മെ​ങ്കി​ൽ കു​ങ്കി​യാ​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടു​കൂ​ടി കാ​ടു​ക​യ​റ്റു​ക എ​ന്ന​താ​യി​രു​ന്നു ജി​ല്ലാ ക​ള​ക്ട​ർ മ​ല​യാ​റ്റൂ​ർ ഡി​എ​ഫ്ഒ​യ്ക്ക് ന​ൽ​കി​യ നി​ർ​ദേ​ശം. ഫോ​ൺ മു​ഖാ​ന്ത​രം ആ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. രേ​ഖാ​മൂ​ല​മു​ള്ള ഉ​ത്ത​ര​വ് പി​ന്നാ​ലെ ന​ൽ​കു​മെ​ന്നും ക​ള​ക്ട​ർ ഉ​റ​പ്പു ന​ൽ​കി​യ​താ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ വ്യ​ക്ത​മാ​ക്കി.

ഇ​തി​ന് ആ​വ​ശ്യ​മാ​യി വ​രു​ന്ന തു​ക ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ നി​ന്നും ക​ണ്ടെ​ത്ത​ണ​മെ​ന്നും ക​ള​ക്ട​ർ മ​ല​യാ​റ്റൂ​ർ ഡി​എ​ഫ്ഒ​യ്ക്ക് നി​ർ​ദേ​ശം ന​ൽ​കി.  കാ​ട്ടാ​ന​ശ​ല്യം പ​തി​വ് സം​ഭ​വ​മാ​യി​ട്ടും ന​ട​പ​ടി​ക​ൾ ഒ​ന്നും ത​ന്നെ ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളു​ടെ ഇ​ട​പെ​ട​ൽ മൂ​ലം ക​ള​ക്ട​ർ നേ​രി​ട്ട് ഉ​ത്ത​ര​വി​ട്ട​ത്. ഉ​ട​ൻ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up