x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ ഉ​പ​ഭോ​ക്തൃ​ത​ർ​ക്ക പ​രി​ഹാ​ര​ഫോ​റം വീ​ണ്ടും പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു


Published: June 29, 2026 11:20 PM IST | Updated: June 29, 2026 11:20 PM IST

ചെ​റു​തോ​ണി: മാ​സ​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്ത​ന​മി​ല്ലാ​തി​രു​ന്ന ജി​ല്ലാ ഉ​പ​ഭോ​ക്തൃ​ത​ർ​ക്ക പ​രി​ഹാ​ര​ഫോ​റം വീ​ണ്ടും പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. കോ​ട്ട​യ​ത്തു​നി​ന്നു​ള്ള ഒ​രു അം​ഗ​ത്തെ ആ​ഴ്ച​യി​ല്‍ ര​ണ്ടു ദി​വ​സ​ത്തേ​ക്കു നി​യ​മി​ച്ചാ​ണ് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച​ത്. തി​ങ്ക​ള്‍, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് ഇ​വി​ടെ ഫോ​റം സി​റ്റിം​ഗ് ഉ​ള്ള​ത്.

പ​രാ​തി​ക​ള്‍​ക്കു പ​രി​ഹാ​രം കാ​ണേ​ണ്ട ജ​ഡ്ജിം​ഗ് പാ​ന​ലി​ലെ അം​ഗ​ങ്ങ​ളു​ടെ ഒ​ഴി​വു നി​ക​ത്താ​ത്ത​തി​നാ​ലാ​ണ് ഫോ​റ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച​ത്. ജി​ല്ലാ ജ​ഡ്ജി​ക്ക് തു​ല്യ​മാ​യ പ​ദ​വി​യു​ള്ള പ്ര​സി​ഡ​ന്‍റും ര​ണ്ട് അം​ഗ​ങ്ങ​ളും ഉ​ള്‍​പ്പെ​ട്ട​താ​ണ് ജ​ഡ്ജിം​ഗ് പാ​ന​ല്‍. പ്ര​സി​ഡ​ന്‍റും ഒ​രം​ഗ​വു​മു​ണ്ടെ​ങ്കി​ല്‍ സി​റ്റിം​ഗ് ന​ട​ത്താം. ഇ​വി​ടെ പ്ര​സി​ഡ​ന്‍റ് മാ​ത്ര​മാ​ണ് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​ത്. സി​റ്റിം​ഗ് നി​ല​ച്ച​തു മു​ത​ല്‍ ക​മ്മീ​ഷ​നു മു​ന്നി​ലെ​ത്തി​യ നൂ​റു​ക​ണ​ക്കി​ന് അ​പേ​ക്ഷ​ക​ള്‍ പ​രി​ഹാ​രം കാ​ണാ​തെ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു.

അ​ഞ്ചു വ​ര്‍​ഷ​മാ​ണ് അം​ഗ​ങ്ങ​ളു​ടെ കാ​ലാ​വ​ധി. ഒ​രം​ഗ​ത്തി​ന്‍റെ ഒ​ഴി​വ് കാ​ല​ങ്ങ​ളാ​യി നി​ക​ത്തി​യി​ട്ടി​ല്ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ അ​ഞ്ചി​ന് ര​ണ്ടാ​മ​ത്തെ അം​ഗ​വും കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് വി​ര​മി​ച്ചു. കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കു​ന്ന​വ​ര്‍​ക്കു തു​ട​ര്‍ നി​യ​മ​നം ന​ല്‍​കി​ല്ല. ഇ​തോ​ടെ സി​റ്റിം​ഗ് പൂ​ര്‍​ണ​മാ​യും നി​ല​ച്ചു. സി​റ്റിം​ഗ് നി​ല​ച്ച​തോ​ടെ ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മാ​സ​ത്തി​ല്‍ ഒ​രു അ​ദാ​ല​ത്ത് മാ​ത്രം ന​ട​ത്തു​ക​യാ​യി​രു​ന്നു. എ​ല്ലാ മാ​സ​വും അ​വ​സാ​ന​ത്തെ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു അ​ദാ​ല​ത്ത് ന​ട​ത്തി​യി​രു​ന്ന​ത്. ഈ ​അ​ദാ​ല​ത്തു വ​ഴി ചു​രു​ക്കം ചി​ല പ​രാ​തി​ക​ള്‍​ക്കു മാ​ത്ര​മാ​ണ് പ​രി​ഹാ​രം കാ​ണാ​ന്‍ ക​ഴി​ഞ്ഞി​രു​ന്ന​ത്. വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ള്‍ വാ​ങ്ങി ക​ബ​ളി​പ്പി​ക്ക​പ്പെ​ടു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​ശ്ര​യ​മാ​യി​രു​ന്നു ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ർ​ക്ക​പ​രി​ഹാ​ര ഫോ​റം. ഉ​പ​ഭോ​ക്താ​വി​നു നേ​രി​ട്ടോ അ​ഭി​ഭാ​ഷ​ക​ന്‍ മു​ഖേ​ന​യോ കേ​സ് ഫ​യ​ല്‍ ചെ​യ്യാം.

Tags : nattuvishesham district news

Recent News

Corehub Up