x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ ആ​ശു​പ​ത്രി പ്ര​വ​ര്‍ത്ത​നം അ​വ​താ​ള​ത്തി​ല്‍


Published: April 21, 2026 06:04 AM IST | Updated: April 21, 2026 06:04 AM IST

കോ​ട്ട​യം: ജി​ല്ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഡോ​ക്‌​ട​ര്‍മാ​ര്‍ അ​വ​ധി​യി​ല്‍ പ്ര​വേ​ശി​ച്ച​തോ​ടെ വി​വി​ധ ഡി​പ്പാ​ര്‍ട്ടു​മെ​ന്‍റു​ക​ളു​ടെ പ്ര​വ​ര്‍ത്ത​നം താ​ളം​തെ​റ്റി. ഇ​ന്ന​ലെ ന​ട​ത്തേ​ണ്ടി​യി​രു​ന്ന ശ​സ്ത്ര​ക്രി​യ​ക​ളും പോ​സ്റ്റ്മോ​ര്‍ട്ട​വും മാ​റ്റി​വ​ച്ചു.

ഒ​ഴി​വു​ക​ള്‍ നി​ക​ത്താ​ത്ത​തി​നാ​ല്‍ പ​ല ഡി​പ്പാ​ര്‍ട്ടു​മെ​ന്‍റു​ക​ളി​ലും ഡോ​ക്‌​ട​ര്‍മാ​രു​ടെ സേ​വ​നം ല​ഭി​ക്കു​ന്നി​ല്ല. ദി​വ​സ​വും മൂ​വാ​യി​ര​ത്തി​ല്‍പ്പ​രം രോ​ഗി​ക​ളെ​ത്തു​ന്ന കോ​ട്ട​യം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍മാ​രു​ടെ ഒ​ഴി​വു​ക​ള്‍ നി​ക​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നു നാ​ളു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. അ​സ്ഥി​രോ​ഗ വി​ഭാ​ഗം, ശ്വാ​സ​കോ​ശ​രോ​ഗ വി​ഭാ​ഗം, മാ​ന​സി​കാ​രോ​ഗ്യ വി​ഭാ​ഗം, ത്വ​ക്‌​രോ​ഗ വി​ഭാ​ഗം, ന്യൂ​റോ​ള​ജി തു​ട​ങ്ങി​യ​വ​യി​ല്‍ ഡോ​ക്‌​ട​ര്‍മാ​രി​ല്ലാ​ത്ത​തി​നാ​ല്‍ ഒ​പി ഇ​ന്ന​ലെ പ്ര​വ​ര്‍ത്തി​ച്ചി​ല്ല.

ഡോ​ക്‌​ട​ര്‍മാ​രു​ടെ സേ​വ​നം ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ല്‍ ഒ​പി പ്ര​വ​ര്‍ത്തി​ക്കു​ന്നി​ല്ലെ​ന്ന് കാ​ണി​ച്ച് ആ​ശു​പ​ത്രി​ക്കു മു​ന്നി​ല്‍ അ​ധി​കൃ​ത​ര്‍ ബോ​ര്‍ഡും സ്ഥാ​പി​ച്ചിരുന്നു. ഡോ​ക്ട​ര്‍മാ​രു​ടെ ഒ​ഴി​വു​ക​ള്‍ നി​ക​ത്താ​ത്ത​താ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​മെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​പി.​കെ. സു​ഷ​മ പ​റ​ഞ്ഞു.

അ​സ്ഥി​രോ​ഗ വി​ഭാ​ഗം, ത്വ​ക്‌​രോ​ഗ വി​ഭാ​ഗം എ​ന്നി​വ​യ്ക്ക് തി​ങ്ക​ളാ​ഴ്ച ശ​സ്ത്ര​ക്രി​യാ ദി​വ​സ​മാ​ണ്. അ​താ​ണ് ഇ​ന്ന​ലെ ഒ​പി പ്ര​വ​ര്‍ത്തി​ക്കാ​ത്ത​തെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ശ​സ്ത്ര​ക്രി​യാ വി​ഭാ​ഗം, ഫോ​റ​ന്‍സി​ക് മെ​ഡി​സി​ന്‍, സൈ​ക്യാ​ട്രി വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ര്‍മാ​ര്‍ അ​വ​ധി​യി​ലാ​ണ്.ശ​സ്ത്ര​ക്രി​യാ വി​ഭാ​ഗത്തിലെ ഡോക്ടർ അവധിയായിരുന്നതിനാലാണ് വിവിധ ശസ്ത്രക്രിയകൾ മുടങ്ങിയത്.

ന്യൂ​റോ​ള​ജി ഡോ​ക്‌​ട​ര്‍ രാ​ത്രി ഡ്യൂ​ട്ടി​യി​ലാ​യ​തി​നാ​ല്‍ ഇ​ന്ന​ലെ പ​ക​ല്‍ എ​ത്തി​യി​ല്ല. മെ​ഡി​സി​ന്‍, സ​ര്‍ജ​റി വി​ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്നു വീ​തം ത​സ്തി​ക​യു​ണ്ടെ​ങ്കി​ലും ഓ​രോ ത​സ്തി​ക ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.

ഫോ​റ​ന്‍സി​ക് മെ​ഡി​സി​നി​ലെ ഡോ​ക്‌​ട​ർ ഞാ​യ​റാ​ഴ്ച പോ​സ്റ്റ്മോ​ര്‍ട്ടം ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ ഇ​ന്ന​ലെ അ​വ​ധി​യെ​ടു​ത്തു. ഒ​രു ഡോ​ക്ട​ര്‍ മാ​ത്ര​മാ​ണ് ഫോ​റ​ന്‍സി​ക് മെ​ഡി​സി​നി​ലു​ള്ള​ത്. സൈ​ക്യാ​ട്രി വി​ഭാ​ഗ​ത്തി​ലെ ഡോ​ക്‌​ട​ര്‍ക്ക് ജി​ല്ല​യു​ടെ അ​ധി​ക​ച്ചു​മ​ത​ല​കൂ​ടി​യു​ണ്ട്.


ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ആ​ശു​പ​ത്രി​യി​ല്‍ 29 വ്യ​ത്യ​സ്ത ഡി​പ്പാ​ര്‍ട്ട്മെ​ന്‍റു​ക​ളാ​ണു​ള്ള​ത്. ദി​വ​സ​വും 50 പേ​ര്‍ക്കു മാ​ത്ര​മേ ഒ​പി ടി​ക്ക​റ്റ് ന​ല്‍കു​ന്നു​ള്ളൂവെ​ന്നും ആ​രോ​പ​ണ​മു​ണ്ട്

Tags : nattu vishesham District Hospital resume

Recent News

Corehub Up