മുഹമ്മദ് അഫ്സല്, അസിന് പി. ജോയി, എസ്. അഭിജിത എന്നിവര്‍.
മുട്ടില്‍: എക്സൈസ് വകുപ്പ്, ജില്ലാ വിമുക്തി മിഷന്, കോളജ് വിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായി ഡബ്ല്യുഎംഒ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ തണ്ടര്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് സംഘടിപ്പിച്ച ജില്ലാതല ലഹരിവിരുദ്ധ പ്രസംഗ മത്സരത്തില്‍ ബത്തേരി സെന്റ് മേരീസ് കോളജിലെ കെ. മുഹമ്മദ് അഫ്സല് ഒന്നാം സ്ഥാനം നേടി.
കല്‍പ്പറ്റ എന്‍എംഎസ്എം ഗവ. കോളജിലെ അസിന് പി. ജോയിക്കാണ് രണ്ടാം സ്ഥാനം. മാനന്തവാടി ഗവൺമെന്റ് കോളജിലെ എസ്. അഭിജിത മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഇവര്‍ക്ക് യഥാക്രമം 5,000, 3,000, 2,000 രൂപ സമ്മാനം ലഭിച്ചു. സമാപനച്ചടങ്ങില്‍ സമ്മാനങ്ങളും എക്സൈസ് വകുപ്പിന്റെ പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ പി.കെ. സതീഷ്കുമാര്‍ വിതരണം ചെയ്തു.