x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണം വാ​രാ​ഘോ​ഷം ജി​ല്ലാ​ത​ല സ​മാ​പ​നം അ​മ്പ​ല​വ​യ​ലി​ല്‍ നാ​ളെ

വെബ് ഡെസ്ക്
Published: August 29, 2026 03:14 AM IST | Updated: August 29, 2026 03:14 AM IST

ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​തി​രി​ച്ചാ​ല്‍ എ​ര​ണ​ക്കൊ​ല്ലി സ​ര്‍​ഗ ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ല്‍ വി​മു​ക്തി മി​ഷ​ന്‍ ജി​ല്ലാ കോ ​ഓ​ര്‍​ഡി​നേ​റ്റ​

ക​ല്‍​പ്പ​റ്റ: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ടൂ​റി​സം വ​കു​പ്പ് മു​ഖേ​ന സം​ഘ​ടി​പ്പി​ച്ച ഓ​ണം വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ജി​ല്ലാ​ത​ല സ​മാ​പ​നം നാ​ളെ അ​മ്പ​ല​വ​യ​ലി​ല്‍ ന​ട​ത്തും.
ഘോ​ഷ​യാ​ത്ര, പൊ​തു​സ​മ്മേ​ള​നം, നാ​ട​ന്‍ ക​ലാ​രൂ​പ​ങ്ങ​ളു​ടെ അ​വ​ത​ര​ണം എ​ന്നി​വ സ​മാ​പ​ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​ണെ​ന്ന് സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​നും അ​മ്പ​ല​വ​യ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ എ​ന്‍.​സി. കൃ​ഷ്ണ​കു​മാ​ര്‍, ക​ണ്‍​വീ​ന​റും ഡി​ടി​പി​സി മാ​നേ​ജ​രു​മാ​യ ബി​ജു ജോ​സ​ഫ്, സം​ഘാ​ട​ക സ​മി​തി പ്ര​സി​ഡ​ന്‍റ് ഒ.​വി. വ​ര്‍​ഗീ​സ്, അ​മ്പ​ല​വ​യ​ല്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബീ​ന അ​ബു, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​കെ. ബാ​ബു, വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി. ​ഷ​ഫീ​ഖ് എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഹെ​റി​റ്റേ​ജ് മ്യു​സി​യം പ​രി​സ​ര​ത്ത് ആ​രം​ഭി​ച്ച് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ സ​മാ​പി​ക്കു​ന്ന ഘോ​ഷ​യാ​ത്ര​യി​ല്‍ 1,500 ഓ​ളം പേ​ര്‍ അ​ണി​നി​ര​ക്കും. "മാ​വേ​ലി' ന​യി​ക്കു​ന്ന ഘോ​ഷ​യാ​ത്ര​യ്ക്ക് പു​ലി​ക്ക​ളി, ചെ​ണ്ട​മേ​ളം, ശി​ങ്കാ​രി​മേ​ളം, കാ​വ​ടി, അ​മ്മ​ന്‍​കു​ടം, കൈ​കൊ​ട്ടി​ക്ക​ളി, കോ​ല്‍​ക്ക​ളി, തു​ടി, ക​ള​രി​പ്പ​യ​റ്റ്, ബാ​ന്‍​ഡ്‌​മേ​ളം, ദ​ഫ് മു​ട്ട്, തെ​യ്യം, നാ​സി​ക് ഡോ​ള്‍, വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ലോ​ട്ടു​ക​ള്‍ എ​ന്നി​വ മാ​റ്റു​കൂ​ട്ടും. 5.30ന് ​പൊ​തു​സ​മ്മേ​ള​നം ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍.​സി. കൃ​ഷ്ണ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ന്‍ മു​ഖ്യാ​തി​ഥി​യാ​കും. 6.30 മു​ത​ല്‍ നാ​ട​ന്‍ ക​ലാ​രൂ​പ​ങ്ങ​ളു​ടെ അ​വ​ത​ര​ണം. രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് സ​മാ​പ​നം.

അ​മ്പ​ല​വ​യ​ല്‍: പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ര്‍​ഡ് ജ​ന​കീ​യ കു​ടും​ബ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ വ്യാ​പാ​ര ഭ​വ​നി​ല്‍ ഓ​ണാ​ഘോ​ഷം ന​ട​ത്തും. വ്യാ​പാ​രി​ക​ള്‍, അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ള്‍, ക്ല​ബ്ബു​ക​ള്‍, വ​നി​താ സ്വാ​ശ്ര​യ സം​ഘ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ ആ​ഘോ​ഷ​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ സു​നി​ല്‍​കു​മാ​ര്‍, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ര്‍ ഷി​നു ജോ​സ​ഫ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

കു​ട്ടി​ക​ള്‍​ക്ക് മ​ത്സ​ര​ങ്ങ​ള്‍, ക​ലാ​പ​രി​പാ​ടി​ക​ള്‍, വ​ടം​വ​ലി, ഓ​ണ​സ​ദ്യ, ഘോ​ഷ​യാ​ത്ര തു​ട​ങ്ങി​യ​വ ഉ​ണ്ടാ​കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് സ​മാ​പ​ന സ​മ്മേ​ള​നം ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ര്‍ ഒ.​വി. വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വാ​ര്‍​ഡി​ലെ മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​രെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍.​സി. കൃ​ഷ്ണ​കു​മാ​ര്‍ ആ​ദ​രി​ക്കും. വ്യാ​പാ​രി മെ​ഡി​ക്ക​ല്‍ കാ​ര്‍​ഡ്, ഓ​ണ​ക്കി​റ്റ്, ചി​കി​ത്സ ആ​നു​കൂ​ല്യ വി​ത​ര​ണം യ​ഥാ​ക്ര​മം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബീ​ന വി​ജ​യ​ന്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബീ​ന അ​ബു, പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ വി​ക​സ​ന​കാ​ര്യ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി. ​ഷ​ഫീ​ഖ് എ​ന്നി​വ​ര്‍ നി​ര്‍​വ​ഹി​ക്കും. ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​കെ. ബാ​ബു സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തും. വാ​ര്‍​ഡ് അം​ഗം റ​ജി​ല ഷാ​ഫി സം​ഘാ​ട​ക സ​മി​തി ട്ര​ഷ​റ​ര്‍ എ.​കെ. അ​ബ്ദു​ള്‍ ഹ​ക്കീം എ​ന്നി​വ​ർ സം​സാ​രി​ക്കും.

ഓ​ണാ​ഘോ​ഷം ന​ട​ത്തി

പാ​തി​രി​ച്ചാ​ല്‍: എ​ര​ണ​ക്കൊ​ല്ലി സ​ര്‍​ഗ ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ് "കാ​ഹ​ളം-2026' എ​ന്ന പേ​രി​ല്‍ ഓ​ണാ​ഘോ​ഷം ന​ട​ത്തി. എം.​കെ. ബാ​ല​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര്‍​ഡ് അം​ഗം ലീ​ല ബാ​ല​ന്‍, കേ​ളു, കു​ഞ്ഞി​രാ​മ​ന്‍, കു​ഞ്ഞു​ഗോ​പി, കാ​വ്യ ബാ​ബു, സി.​ഇ. മ​ധു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​മു​ക്തി മി​ഷ​ന്‍ ജി​ല്ലാ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​ന്‍.​സി. സ​ജി​ത്കു​മാ​ര്‍ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ല്‍​കി. മ​ത്സ​ര വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ അ​ദ്ദേ​ഹം വി​ത​ര​ണം ചെ​യ്തു. ദൃ​ശ്യ ബാ​ല​കൃ​ഷ്ണ​ന്‍, എ.​ആ​ര്‍. രേ​ഷ്മ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ന​ട​വ​യ​ല്‍: ചി​റ്റാ​ലൂ​ര്‍​ക്കു​ന്നി​ല്‍ ഗ്രാ​മോ​ദ​യം റൂ​റ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ണാ​ഘോ​ഷം ന​ട​ത്തി. ദ്വി​ദി​ന ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ത്രീ​ക​ള്‍​ക്കും പു​രു​ഷ​ന്‍​മാ​ര്‍​ക്കും വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തി. കേ​ണി​ച്ചി​റ​യി​ല്‍ ആ​രം​ഭി​ച്ച് ചി​റ്റാ​ലൂ​ര്‍​ക്കു​ന്നി​ല്‍ സ​മാ​പി​ച്ച മാ​ര​ത്ത​ണ്‍ മ​ത്സ​രം ശ്ര​ദ്ധേ​യ​മാ​യി. സ​ന്തോ​ഷ് ട്രോ​ഫി താ​രം ഗ്രി​ഫി​റ്റി ഗ്രേ​ഷ്യ​സാ​ണ് മാ​ര​ത്ത​ണ്‍ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്ത​ത്. സ​മാ​പ​ന സ​മ്മേ​ള​നം പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ​ന്ധ്യ ലി​ഷു ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ഘോ​ഷ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ബാ​ബു പു​തു​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​ര്‍​ഡ് അം​ഗം വി​ജ​യ​ന്‍, ഹോ​ളി ക്രോ​സ് മേ​ജ​ര്‍ ആ​ര്‍​ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ തീ​ര്‍​ഥാ​ട​ന​കേ​ന്ദ്രം വി​കാ​രി ഫാ. ​വി​ന്‍​സ​ന്‍റ് ക​ള​പ്പു​ര​യി​ല്‍, നെ​ല്ലി​യ​മ്പം മ​ഹ​ല്ല് ക​മ്മി​റ്റി അം​ഗം ഗ​ഫൂ​ര്‍ കീ​ട​ക്കാ​ട്ട്, കാ​വ​ടം ശ്രീ​മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​കെ. നാ​രാ​യ​ണ​ന്‍ ന​മ്പ്യാ​ര്‍, ജോ​ണ്‍​സ​ണ്‍ ആ​ലി​ക്ക​ല്‍, ഷീ​ബ മു​ണ്ടു​വ​ലി​മു​ക​ളി​ല്‍, എം.​സി. ബി​നു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്ര​ദേ​ശ​ത്തെ മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​രെ ആ​ദ​രി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews celebrations

Recent News

Corehub Up