x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീ​പാ​വ​ലി: പു​തു​മ നി​റച്ച് പൂ​ഴി​ക്കു​ന്ന് പ​ട​ക്ക​വി​പ​ണി​

വെബ് ഡെസ്ക്
Published: November 5, 2026 12:38 AM IST | Updated: November 5, 2026 12:38 AM IST

പ്രതീകാത്മക ചിത്രം

നേ​മം: ദീ​പാ​വ​ലി​ക്ക് ഏ​താ​നും ദി​വ​സം മാ​ത്രം ബാ​ക്കി നി​ല്‍​ക്കെ വെ​ടി​ക്കെ​ട്ട് ആ​ശാ​ന്മാ​രു​ടെ നാ​ടെ​ന്നു പേ​രുകേ​ട്ട പൂ​ഴി​ക്കു​ന്നി​ല്‍ പ​ട​ക്കവി​പ​ണി​യി​ല്‍ പു​തു​മ നി​റ​യും പ​ട​ക്ക​ങ്ങ​ള്‍.

വെ​ടി​ക്കെ​ട്ടി​ല്‍ ആ​ശാ​നാ​യി​രു​ന്ന ഗോ​വി​ന്ദ​നാ​ണ് വ​ര്‍​ഷ​ങ്ങ​ള്‍​ക്കുമു​ന്പ് പൂ​ഴി​ക്കു​ന്നി​ന് ഈ ​പ്ര​ശ​സ്തി​ നേടിക്കൊ ടു​ത്ത​ത്. ഗോ​വി​ന്ദ​നാ​ശാ​ന്‍ മ​രി​ച്ച​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ത പി​ന്‍​തു​ട​ര്‍​ന്ന് മ​ക്ക​ളാ​യ മ​ണി​യാ​നാ​ശാ​നും ശ​ശി​യാ​ശാ​നും ഈ ​രം​ഗ​ത്ത് പേ​രെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇരുവരു ടെയും കാലശേഷം പെ​രു​മ നി​ല​നി​ര്‍​ത്താ​ന്‍ പി​ന്‍ ത​ല​മു​റ​ക്കാ​രാ​ണ് ഇ​പ്പോ​ള്‍ രം​ഗ​ത്തു​ള്ള​ത്. മ​ണി​യ​നാ​ശാ​ന്‍റെ മ​ക​ന്‍ ശി​വ​കു​മാ​റും ശ​ശി ആ​ശാ​ന്‍റെ മ​ക്ക​ളാ​യ ജി​ഞ്ചു​വും ജി​ബു​വു​മാ​ണ് ദീ​പാ​വ​ലി പ​ട​ക്ക​ങ്ങ​ളു​ടെ വി​ല്‍​പ്പ​ന മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​ത്.

ഓ​ലപ്പ​ട​ക്ക​ങ്ങ​ള്‍​ക്കു പു​റ​മെ ശി​വ​കാ​ശി​യി​ല്‍ കി​ട്ടു​ന്ന എ​ല്ലാത​രം പ​ട​ക്ക​ങ്ങ​ളും ഫാ​ന്‍​സി ഐ​റ്റ​ങ്ങ​ളും പൂ​ഴി​ക്കു​ന്നി​ല്‍ ല​ഭി​ക്കും. 50 മീ​റ്റ​റി​ല​ധി​കം ഉ​യ​ര​ത്തി​ല്‍ ക​ത്തു​ന്ന പൂ​ത്തി​രി​യാ​യ ക​ള​ര്‍ കോ​ണ്‍, വെ​ള്ള​ത്തി​ലി​ട്ടാ​ലും വെ​ടി​യൊ​ച്ച കേ​ള്‍​ക്കു​ന്ന വാ​ട്ട​ര്‍ ക്വീ​ന്‍ തു​ട​ങ്ങി​ നി​ര​വ​ധി ഫാ​ന്‍​സി ഐ​റ്റം​സു​ക​ള്‍ ഇ​ത്ത​വ​ണ പൂ​ഴി​ക്കു​ന്നി​ല്‍ വി​ല്‍​പ്പ​ന​യ്‌​ക്കെ​ത്തി​യി​ട്ടു​ണ്ട്.

പു​ക​യി​ല്ലാ​ത്ത ക​മ്പി​ത്തി​രി, ര​ണ്ട​ടി പൊ​ക്ക​ത്തി​ല്‍ പൂ​ത്തി​രി​വ​രു​ന്ന ലോ​ട്ട​സ് വീ​ല്‍ ത​റ​ച​ക്രം, മു​ട്ട​യി​ടു​ന്ന എ​മു തു​ട​ങ്ങി​യ​വ​യും ഇവിടെയുണ്ട്. റോ​ള്‍ പൊ​ട്ടാ​സി​ല്‍ തു​ട​ങ്ങി വി​വി​ധ ത​ര​ത്തി​ലും ആ​കൃ​തി​യി​ലു​മു​ള്ള ക​മ്പി​ത്തി​രി, ത​റ​ച​ക്രം, ഫ​യ​ര്‍ പെ​ന്‍​സി​ല്‍, റോ​ക്ക​റ്റ്, ആ​കാ​ശ​ത്ത് വ​ര്‍​ണ​മ​ഴ പെ​യ്യി​ക്കു​ന്ന പ​ട​ക്ക​ങ്ങ​ള്‍, ചെ​റി​യ ശ​ബ്ദ​ത്തോ​ടെ പൊ​ട്ടു​ന്ന കു​രു​വി വെ​ടി തു​ട​ങ്ങി​യ നി​ര​വ​ധി ഐ​റ്റം​സു​ക​ള്‍ ഇ​വി​ടെ ല​ഭ്യ​മാ​ണ്.

ഹ​രി​ത പ​ട​ക്ക​ങ്ങ​ള്‍​ക്കാ​ണ് മു​ന്‍​തൂ​ക്ക​മെ​ന്നു പൂ​ഴി​ക്കു​ന്നി​ലെ ദേ​വി ഫ​യ​ര്‍​വ​ര്‍​ക്‌​സ് ഉ​ട​മ​ക​ളി​ലൊ​രാ​ളാ​യ ജി​ഞ്ചു പ​റ​ഞ്ഞു. പ​ല​വ​ര്‍​ണ​ങ്ങ​ളി​ലു​ള്ള ക​മ്പി​ത്തി​രി​ക​ളു​മു​ണ്ട്. ക​ത്തി​ക്കു​മ്പോ​ള്‍ പ​ല മാ​തൃ​ക​യി​ല്‍ മി​ന്നി​തി​ള​ങ്ങു​ന്ന ഇ​ത്ത​രം ക​മ്പി​ത്തി​രി കു​ട്ടി​ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന​താ​ണ്.

Tags :

Recent News

Corehub Up