നൗഷാദ് അസോസിയേഷന് ഭാരവാഹികള്‍ റെക്സിന് കവറുകള്‍ കൈമാറുന്നു.
കോഴിക്കോട്: നൗഷാദ് അസോസിയേഷന് സ്ഥാപക ദിനത്തില്‍ നൗഷാദുമാര്‍ ഒത്തുചേര്‍ന്നു. കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രിയിലെ ബെഡുകള്‍ക്കുള്ള റെക്സിന് കവറുകള്‍ അസോസിയേഷന് ഭാരവാഹികള്‍ ആര്‍എംഒ ഡോ. ബിന്ദുവിനു കൈമാറി. മുപ്പതോളം നൗഷാദുമാര്‍ രക്തദാനം നടത്തി. മണാശേരി അമ്മത്തൊട്ടിലില്‍ ഭക്ഷണ വിതരണം നടത്തി. നരിക്കുനി അത്താണിയില്‍ വീല്‍ചെയര്‍ വിതരണവും നിര്‍ധനരായ രോഗികള്‍ക്കുള്ള സാമ്പത്തിക സഹായ വിതരണവും നടത്തി.
അസോസിയേഷന് എട്ടുവര്‍ഷം പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി നൗഷാദ് പാര്‍ക്കില്‍ മധുര വിതരണവും പാര്‍ക്ക് ക്ലീനിംഗും നടത്തി.
സംസ്ഥാന ജനറല്‍ സെക്രട്ടറി ജി ടെക് നൗഷാദ്, സംസ്ഥാന ഉപദേശക സമിതി അംഗം നൗഷാദ് തെക്കയില്‍, ജില്ലാ പ്രസിഡന്റ് കെ.വി.നൗഷാദ്, ജില്ലാ സെക്രട്ടറി നൗഷാദ് കുറ്റിക്കാട്ടൂര്‍, ട്രഷറര്‍ നൗഷാദ് ബാലുശേരി, നൗഷാദ് ചെമ്പ്ര, നൗഷാദ് മൈലാഞ്ചി, നൗഷാദ് ബേപ്പൂര്‍, നൗഷാദ് ഷാന്‍. നൗഷാദ് കാരാടി, നൗഷാദ് മടവൂര്‍ എന്നിവര്‍ നേതൃത്വം നല്കി.
Tags :