x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ ക്ഷാ​മം; കി​ട​ത്തിച്ചി​കി​ത്സ പ്ര​തി​സ​ന്ധി​യി​ൽ

വെബ് ഡെസ്ക്
Published: September 15, 2026 04:36 AM IST | Updated: September 15, 2026 04:36 AM IST

ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ജ​ന​റ​ൽ വാ​ർ​ഡി​ൽ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന കി​ട​ക്ക​ക​ൾ.

ഇ​രി​ട്ടി: മ​ല​യോ​ര മേ​ഖ​ല​യി​ൽ പ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗ​ങ്ങ​ൾ വ്യാ​പ​ക​മാ​കു​മ്പോ​ഴും ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​രു​ടെ ക്ഷാ​മം രൂ​ക്ഷം. 16 ഡോ​ക്ട​ർ​മാ​ർ വേ​ണ്ടി​ട​ത്ത് ആ​റു​പേ​ർ മാ​ത്ര​മാ​ണ് നി​ല​വി​ൽ ഡ്യൂ​ട്ടി​യി​ലു​ള്ള​ത്. ഇ​തോ​ടെ കി​ട​ത്തി ചി​കി​ത്സ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ശു​പ​ത്രി സേ​വ​ന​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ലാ​യി. 42 രോ​ഗി​ക​ളെ കി​ട​ത്തി ചി​കി​ത്സി​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ള്ള ആ​ശു​പ​ത്രി​യി​ൽ നി​ല​വി​ൽ 10 രോ​ഗി​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ കി​ട​ത്തി ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ളെ ക​ണ്ണൂ​ർ, പ​രി​യാ​രം തു​ട​ങ്ങി​യ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. ഇ​തോ​ടെ സ്ത്രീ, ​പു​രു​ഷ വാ​ർ​ഡു​ക​ളി​ലെ കി​ട​ക്ക​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന സ്ഥി​തി​യാ​ണ്.

സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​ധാ​ന ആ​ശ്ര​യ​മാ​യ ആ​ശു​പ​ത്രി​യി​ൽ ദി​വ​സേ​ന തൊ​ള്ളാ​യി​ര​ത്തോ​ളം രോ​ഗി​ക​ളാ​ണ് ഒ​പി വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​ത്. ഇ​ത്ര​യും രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഡോ​ക്ട​ർ​മാ​രി​ല്ലാ​ത്ത​ത് രോ​ഗി​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും ഒ​രു​പോ​ലെ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്. ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ര​ണ്ട് ഡോ​ക്ട​ർ​മാ​രു​ടെ​യും കാ​ഷ്വാ​ലി​റ്റി മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ത​സ്തി​ക​യി​ൽ മൂ​ന്ന് പേ​രു​ടെ​യും നേ​ത്ര​രോ​ഗ വി​ഭാ​ഗ​ത്തി​ൽ ഒ​രാ​ളു​ടെ​യും അ​ന​സ്തേ​ഷ്യ വി​ഭാ​ഗ​ത്തി​ൽ ഒ​രാ​ളു​ടെ​യും ഒ​ഴി​വു​ക​ളു​ണ്ട്.

ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ ത​സ്തി​ക​യും സ്ഥ​ലം​മാ​റ്റ​ത്തെ തു​ട​ർ​ന്ന് ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം ഫി​സി​ഷ്യ​ൻ കൂ​ടി സ്ഥ​ലം മാ​റി​പ്പോ​യ​തോ​ടെ കി​ട​ത്തി ചി​കി​ത്സാ വി​ഭാ​ഗ​ത്തി​ൽ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഡോ​ക്ട​റു​ടെ സേ​വ​നം ഇ​ല്ലാ​ത്ത സ്ഥി​തി​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഇ​തോ​ടെ ചി​കി​ത്സ​യ്ക്കാ​യി അ​ഡ്മി​റ്റ് ചെ​യ്തി​രു​ന്ന ചി​ല രോ​ഗി​ക​ൾ ആ​ശു​പ​ത്രി വി​ട്ടു പോ​വു​ക​യാ​ണ്.

ന​ഗ​ര​സ​ഭ മു​ഖേ​ന നി​യ​മി​ക്കേ​ണ്ട ഡോ​ക്ട​റു​ടെ​യും ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം (എ​ൻ​ആ​ർ​എ​ച്ച്എം) മു​ഖേ​ന നി​യ​മി​ക്കേ​ണ്ട ഡോ​ക്ട​റു​ടെ​യും ഒ​ന്നു വീ​തം ത​സ്തി​ക​ക​ളും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു. സ്ഥ​ലം മാ​റി​പ്പോ​യ​വ​ർ​ക്ക് പ​ക​രം നി​യ​മ​നം ന​ട​ത്തി​യ ചി​ല​ർ ഇ​തു​വ​രെ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചി​ട്ടി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. നി​ല​വി​ൽ ര​ണ്ട് കാ​ഷ്വാ​ലി​റ്റി മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​മാ​ർ, ര​ണ്ട് ജൂ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റു​മാ​ർ, ഒ​രു ശി​ശു​രോ​ഗ വി​ദ​ഗ്ധ​ൻ, ഒ​രു അ​സി​സ്റ്റ​ന്‍റ് സ​ർ​ജ​ൻ എ​ന്നി​വ​രാ​ണ് ആ​ശു​പ​ത്രി​യി​ലെ പ്ര​ധാ​ന ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഒ​രു ദ​ന്ത​ൽ ഡോ​ക്ട​റു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ണ്.

ആ​ശു​പ​ത്രി​യി​ൽ നി​ല​വി​ൽ ല​ഭ്യ​മാ​യ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ക്കു​ന്ന സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കി​യി​ട്ടി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്കു​ക​യും കി​ട​ത്തി ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കു​ക​യും വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും രോ​ഗി​ക​ളു​ടെ​യും ആ​വ​ശ്യം.

Tags : NattuVishesham DistrictNews

Recent News

Corehub Up