x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​ലി​ക്കെ​ത്താ​ത്ത ഡോ​ക്ട​ർ​മാ​രെ പി​രി​ച്ചു​വി​ടും

വെബ് ഡെസ്ക്
Published: September 18, 2026 12:47 AM IST | Updated: September 18, 2026 12:47 AM IST

മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ന്ദ​ർ​ശി​ക്കു​ന്ന മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ഡോ. ​വി​ശ്വ​നാ​ഥ​ൻ, അ​ഡ്വ.​എം. റ​ഹ്മ​ത്തു​ള്ള എം​എ​ൽ​എ, ക​ള​ക്ട​ർ ഡോ. ​വി​ന​യ് ഗോ​യ​ൽ തുടങ

മ​ഞ്ചേ​രി: അ​ന​ധി​കൃ​ത​മാ​യി ജോ​ലി​ക്ക് ഹാ​ജ​രാ​കാ​ത്ത ഡോ​ക്ട​ർ​മാ​രെ​യും പ്രൊ​ബേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാ​ത്ത ഡോ​ക്ട​ർ​മാ​രെ​യും ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ടാ​ൻ തീ​രു​മാ​നം. ഇ​ന്ന​ലെ മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. യ​ഥാ​സ​മ​യം ഫ​ണ്ടു​ക​ൾ ചെ​ല​വ​ഴി​ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ​യും ന​ട​പ​ടി​യെ​ടു​ക്കും. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ക്രി​ട്ടി​ക്ക​ൽ കെ​യ​ർ യൂ​ണി​റ്റി​ന്‍റെ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഡി​സം​ബ​റി​ന​കം പൂ​ർ​ത്തി​യാ​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ഇ​തോ​ടൊ​പ്പം ത​ന്നെ ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി വി​വി​ധ പ​ദ്ധ​തി​ക​ളി​ലാ​യി ന​ട​ക്കു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഡ്വ. എം. ​റ​ഹ്മ​ത്തു​ള്ള എം​എ​ൽ​എ, മെ​ഡി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​കെ.​വി​ശ്വ​നാ​ഥ​ൻ, ക​ള​ക്ട​ർ ഡോ. ​വി​ന​യ് ഗോ​യ​ൽ, മ​ഞ്ചേ​രി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വ​ല്ലാ​ഞ്ചി​റ അ​ബ്ദു​ൾ മ​ജീ​ദ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ക്രി​ട്ടി​ക്ക​ൽ കെ​യ​ർ യൂ​ണി​റ്റ് നി​ർ​മി​ക്കു​ന്ന സ്ഥ​ല​ത്തെ മ​ണ്ണെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച പ്ര​ശ്നം പ​രി​ഹ​രി​ച്ച​തി​നെ തു​ട​ർ​ന്ന് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ ന​ട​ക്കു​ന്നു​ണ്ട്.

മെ​ഡി​ക്ക​ൽ കോ​ള​ജ് ഓ​ഡി​റ്റോ​റി​യം, ഹോ​സ്റ്റ​ൽ, ന​ഴ്സിം​ഗ് കോ​ള​ജ്, വാ​ർ​ഡു​ക​ൾ, ഒ​പി കൗ​ണ്ട​റു​ക​ൾ, ഫാ​ർ​മ​സി തു​ട​ങ്ങി​യ​വ സം​ഘം പ​രി​ശോ​ധി​ച്ചു. ക്രി​ട്ടി​ക്ക​ൽ കെ​യ​ർ യൂ​ണി​റ്റി​ന് ചു​റ്റു​മ​തി​ൽ, ലാ​ൻ​ഡ്സ്കേ​പ്പ് എ​ന്നി​വ ഒ​രു​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ എ​സ്റ്റി​മേ​റ്റ് അ​ടി​യ​ന്ത​ര​മാ​യി ന​ൽ​കാ​നും നി​ർ​ദേ​ശം ന​ൽ​കി. ക്രി​ട്ടി​ക്ക​ൽ കെ​യ​ർ യൂ​ണി​റ്റ് നി​ർ​മാ​ണം സം​ബ​ന്ധി​ച്ച് നാ​ളെ ഉ​ച്ച​യ്ക്ക് 2.30 ന് ​ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ യോ​ഗം ചേ​രും. ഡോ​ക്ട​ർ​മാ​രു​ടെ​യും പാ​രാ​മെ​ഡി​ക്ക​ൽ സ്റ്റാ​ഫി​ന്‍റെ​യും ടെ​ക്നീ​ഷ്യ​ൻ​മാ​രു​ടെ​യും ഒ​ഴി​വു​ക​ൾ നി​ക​ത്തു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പ​ഴ​യ ആ​ശു​പ​ത്രി കെ​ട്ടി​ടം ഇ​നി എ​ത്ര​കാ​ലം ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കും എ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്ര​മേ ന​വീ​ക​രി​ക്കേ​ണ്ട​തു​ള്ളൂ എ​ന്നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. കെ​ട്ടി​ട​ങ്ങ​ളു​ടെ​യും മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ​യും നി​ർ​മാ​ണം ആ​രം​ഭി​ച്ച​തി​നു​ശേ​ഷം രൂ​പ​രേ​ഖ​യി​ലോ സൗ​ക​ര്യ​ങ്ങ​ളി​ലോ മാ​റ്റം വ​രു​ത്ത​രു​തെ​ന്ന് വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഡ​യാ​ലി​സി​സ് മെ​ഷീ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മ​യ എ​ല്ലാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും സ്ഥി​തി പ​രി​ശോ​ധി​ക്കും.

റി​പ്പ​യ​ർ ചെ​യ്യാ​വു​ന്ന​വ ഉ​പ​യോ​ഗ​ക്ഷ​മ​മാ​ക്കാ​ൻ ശ്ര​മി​ക്കും. മെ​ഡി​ക്ക​ൽ കോ​ള​ജി​നോ​ട​നു​ബ​ന്ധി​ച്ച് 1.5 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന ബ​റി​യ​ൽ ഗ്രൗ​ണ്ടി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ത്ത ക​രാ​റു​കാ​ര​നെ ഒ​ഴി​വാ​ക്കി പു​തി​യ ക​രാ​റു​കാ​ര​നെ നി​യ​മി​ച്ച് നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കും. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കൂ​ടു​ത​ൽ സീ​നി​യ​ർ റ​സി​ഡ​ന്‍റ് ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്കും. പി​ജി സീ​റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കും. ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ നി​ല​വി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ സ​മ​ഗ്ര പ​ദ്ധ​തി ത​യാ​റാ​ക്കു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​രി​ഷ്കാ​ര​ങ്ങ​ളും ന​ട​പ്പാ​ക്കു​മെ​ന്ന് മെ​ഡി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​കെ.​വി​ശ്വ​നാ​ഥ​ൻ പ​റ​ഞ്ഞു.
തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ ക​ഴി​ഞ്ഞാ​ൽ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്ന നി​ല​യി​ൽ സ​ർ​ക്കാ​ർ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ഉ​യ​ർ​ന്ന പ​രി​ഗ​ണ​ന​യാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു.

ന​ഴ്സിം​ഗ് കോ​ള​ജി​നാ​യി ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് നി​ർ​മാ​ണം സാ​ധ്യ​മാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ച്ച് ഉ​ട​ൻ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട​വി​ഭാ​ഗ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി. മെ​ഡി​ക്ക​ൽ കേ​ള​ജ് വി​ക​സ​ന​ത്തി​നാ​യി 2.8107 ഹെ​ക്ട​ർ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ഭ​ര​ണാ​നു​മ​തി സ​ർ​ക്കാ​ർ ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​നാ​യി 50 ല​ക്ഷം രൂ​പ എ​ൽ​എ സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്. 10.10 കോ​ടി രൂ​പ​യു​ടെ എം​ആ​ർ​ഐ മെ​ഷി​ൻ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ക്കും. മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ. അ​ബ്ദു​ൾ മ​ജീ​ദ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി.​എ​സ്. ഷീ​ന, മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ​സ്.​എ. ഹാ​ഫി​സ്, ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​അ​ബൂ​ബ​ക്ക​ർ, ഡോ. ​കെ.​കെ. അ​നി​ൽ​രാ​ജ്, ഡോ. ​സു​ധ കി​ഴ​ക്കേ​പ്പാ​ട്ട്, പി. ​റ​ഷീ​ദ് ബാ​ബു, ആ​ർ​എം​ഒ ഡോ. ​സെ​റീ​ന, ടി.​കെ. ശ്യാം, ​സി.​കെ. മി​നി എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : District News Nattuvishesham ‘Doctors report for duty dismissed

Recent News

Corehub Up