x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റാ​ങ്ക് തി​ള​ക്കത്തിൽ കൊ​ട്ടി​യം ഡോ​ൺ ബോ​സ്കോ കോ​ള​ജ്


Published: June 19, 2026 06:15 AM IST | Updated: June 19, 2026 06:15 AM IST

കൊ​ട്ടി​യം: കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​യി​ൽ ച​രി​ത്ര വി​ജ​യം നേ​ടി കൊ​ട്ടി​യം ഡോ​ൺ ബോ​സ്കോ കോ​ള​ജ്. കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി 2025-26 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ ഉ​ന്ന​ത വി​ജ​യ​ത്തോ​ടെ റാ​ങ്കു​ക​ളു​ടെ തി​ള​ക്ക​ത്തി​ലാ​ണ് ക​ലാ​ല​യം. ബി​ബി​എ , ബി​സി​എ കോ​ഴ്സു​ക​ളി​ൽ ഒ​ന്നാം റാ​ങ്കും ബി​എ​സ്ഡ​ബ്ല്യു കോ​ഴ്സി​ൽ ഒ​ന്നും ര​ണ്ടും റാ​ങ്കു​ക​ളും ഉ​ൾ​പ്പെ​ടെ മി​ക​ച്ച വി​ജ​യ​മാ​ണ് കോ​ള​ജ് കൈ​വ​രി​ച്ച​ത്. കൂ​ടാ​തെ ബി​കോം ക​ംപ്യൂട്ടർ ആ​പ്ലി​ക്കേ​ഷ​ൻ, ബി​എ​സ്‌​സി സൈ​ക്കോ​ള​ജി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ര​ണ്ടാം റാ​ങ്കും കോ​ളജ് സ്വ​ന്ത​മാ​ക്കി.

എം.അ​ഭി​രാ​ജ് - ​ബി​സി​എ ഒ​ന്നാം​റാ​ങ്ക്, എസ്.അ​ഭി​ജി​ത്ത് -ബി​ബി​എ ഒ​ന്നാം​റാ​ങ്ക്, ജെ​സ്നി സൈ​നു​ദീ​ൻ - ബി​എ​സ് ഡ​ബ്യൂ ഒ​ന്നാം​റാ​ങ്ക്, ബി.മി​ന്നു -​ ബി​എ​സ് ഡ​ബ്യു ര​ണ്ടാം റാ​ങ്ക്, ആർ.അ​ഖി​ല-​ബി​കോം ക​ംപ്യൂട്ട​ർ - ര​ണ്ടാം റാ​ങ്ക്, എസ്.ന​വ​നി​ക - ബി​എ​സ് സി ​സൈ​ക്കോ​ള​ജി ര​ണ്ടാം റാ​ങ്ക്, ദേ​വു ജി. ബി​എ​സ്ഡ​ബ്യു അ​ഞ്ചാം റാ​ങ്ക്, റാ​ന്‍​സം മേ​രി ജോ​സ് - ബി​എ​സ് ഡ​ബ്യു ആ​റാം റാ​ങ്ക്, കെ. കീ​ര്‍​ത്ത​ന അ​രു​ണ്‍ - ​ബി​എ​സ്‌സി ​സൈ​ക്കോ​ള​ജി ആ​റാം റാ​ങ്ക്, ഡി.ദി​ലീ​ന -​ ബി​എ​സ് ഡ​ബ്യു 10-ാം റാ​ങ്ക്.

പ​ഠ​ന​മി​ക​വി​ലും പ​രീ​ക്ഷാ​ഫ​ല​ത്തി​ലും സ​ർ​വ​ക​ലാ​ശാ​ലാ ത​ല​ത്തി​ൽ എ​പ്പോ​ഴും മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന ഡോ​ൺ ബോ​സ്കോ കോ​ള​ജി​ന്‍റെ ച​രി​ത്ര​ത്തി​ലെ മ​റ്റൊ​രു പൊ​ൻ​തൂ​വ​ലാ​യി ഈ ​റാ​ങ്ക് നേ​ട്ട​ങ്ങ​ൾ മാ​റി​യ​താ​യി പ്രി​ൻ​സി​പ്പ​ൽ​ പ​റ​ഞ്ഞു.​

കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ കീ​ഴി​ൽ ഒ​രു അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജാ​യി 2014-ലാ​ണ് കൊ​ട്ടി​യം ഡോ​ൺ ബോ​സ്കോ കോ​ളേ​ജ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്.​
വെ​റും നാല് ഡി​ഗ്രി കോ​ഴ്സു​ക​ളും 68 വി​ദ്യാ​ർ​ഥി​ക​ളു​മാ​യി വ​ള​രെ എ​ളി​യ രീ​തി​യി​ൽ തു​ട​ങ്ങി​യ ഈ ​ക​ലാ​ല​യം ഇ​ന്ന് ഒ​രു ദ​ശ​കം പി​ന്നി​ടു​മ്പോ​ൾ വ​ൻ വ​ള​ർ​ച്ച​യാ​ണ് കൈ​വ​രി​ച്ചി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ എട്ട് ഡി​ഗ്രി കോ​ഴ്സു​ക​ളും മൂന്ന് പിജി കോ​ഴ്സു​ക​ളു​മാ​യി ആ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന തെ​ക്ക​ൻ കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​മാ​യി ഈ ​കോ​ള​ജ് മാ​റി​ക്ക​ഴി​ഞ്ഞു.

 

Tags : Local News Nattuvishesham Kollam

Recent News

Corehub Up