ഡോ. റോയ്സ് മല്ലശേരി)
തിരുവല്ല: മാർത്തോമ്മാ സഭയുടെ സീനിയർ സിറ്റിസൺ ഫെലോഷിപ് കേന്ദ്ര ജനറൽ സെക്രട്ടറിയായി ഡോ. റോയ്സ് മല്ലശേരി തെരഞ്ഞെടുക്കപ്പെട്ടു. കോഴഞ്ചേരി സെന്റ് തോമസ് കോളജ് മുൻ പ്രിൻസിപ്പലായ റോയ്സ് സഭയുടെ മുഖപത്രമായ മലങ്കരസഭാതാരക ചീഫ് എഡിറ്റർ, മാർത്തോമ്മാ സ്റ്റുഡന്റ്സ് കോൺഫറൻസ് കേന്ദ്ര പ്രസിഡന്റ്, മാർത്തോമ്മാ യുവജനസഖ്യം കേന്ദ്ര ഉപാധ്യക്ഷൻ, എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡ് മെംബർ, വൈദിക സെലക്ഷൻ ബോർഡ് അംഗം, മാർത്തോമ്മാ ഹയർ എഡ്യൂക്കേഷൻ കമ്മീഷൻ മെംബർ, വൈഎംസിഎ ലണ്ടൻ യൂത്ത് സെന്റർ ഡയറക്ടർ, വൈസ്മെൻ ഇന്റർനാഷണൽ യുണൈറ്റഡ് നേഷൻസ് അന്തർ ദേീയ സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
പ്രസിഡന്റ് ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്തയുടെ അധ്യക്ഷതയിൽ നടന്ന കേന്ദ്ര വാർഷിക സമ്മേളനത്തിലാണ് അടുത്ത മൂന്ന് വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തത്. വികാരിജനറാൾ റവ. ഡോ. സി. കെ. മാത്യു മുഖ്യ വരണാധികാരിയായി പ്രവർത്തിച്ചു. പ്രഫ. ഫിലിപ്പ് എൻ. തോമസ് തിരുവല്ല വൈസ് പ്രസിഡന്റായും വി. ടി. തോമസ് മല്ലപ്പള്ളി ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.
ഭദ്രാസനങ്ങളിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളായി സജി മുക്കരണത്ത്, ബാബു വെമ്മേലി ( റാന്നി നിലയ്ക്കൽ), മോഹൻ ജോർജ് ( കുന്നംകുളം-മലബാർ), ജേക്കബ് ജോർജ്, പി.സി. തോമസ് (നിരണം - മാരാമൺ), ജോണി ഇ. ജോൺ, ടൈറ്റസ് വറുഗീസ് (കോട്ടയം - കൊച്ചി), ജേക്കബ് ജോർജ്, സജി ജോർജ് (അടൂർ), പ്രഫ. ജേക്കബ് കോശി, ജോൺ പി. തോമസ് (ചെങ്ങന്നൂർ-മാവേലിക്കര), ജോർജ് വറുഗീസ്, ടി.ഒ. തങ്കച്ചൻ (കൊട്ടാരക്കര-പുനലൂർ), വി.ടി. സാമുവേൽ, വർഗീസ് സാമുവേൽ (മുംബൈ ) ചെറിയാൻ ജോർജ് ( ചെന്നൈ-ബംഗളൂരു) എന്നിവരെ തെരഞ്ഞെടുത്തു.
Tags : District News Nattuvishesham Dr. Royce Mallasherry General Secretary Mar Thoma Senior Citizens'