കോഴിക്കോട്: രാജ്യത്തെ മികച്ച ഐഎംഎ ബ്രാഞ്ച് പ്രസിഡന്റിനുള്ള ഈ വര്‍ഷത്തെ ദേശീയ പുരസ്കാരം ഡോ. ശങ്കര്‍ മഹാദേവന് ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ. ദിലീപ് പി. ഭാനുഷാലി സമ്മാനിച്ചു.
അഹമ്മദാബാദിലെ ക്ലബ് 07ല്‍ നടന്ന ഐഎംഎയുടെ നൂറാം ദേശീയ സമ്മേളനത്തില്‍ വച്ചാണ് പുരസ്കാരം സമ്മാനിച്ചത്. ഐഎംഎ കോഴിക്കോട് ബ്രാഞ്ച് പ്രസിഡന്റായിരുന്നു ഡോ. ശങ്കര്‍ മഹാദേവന്. പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
Tags : nattu vishesham Dr. Shankar Mahadevan national award