x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ല​വ​ടി​യി​ല്‍ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷം; ജ​ല​വി​ത​ര​ണം നി​ല​ച്ചു


Published: April 22, 2026 10:14 PM IST | Updated: April 22, 2026 10:14 PM IST

എ​ട​ത്വ: തെ​ക്കേ ത​ല​വ​ടി​യി​ല്‍ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷം. ആ​ഴ്ച​യി​ല്‍ മൂ​ന്നു ത​വ​ണ ല​ഭി​ച്ചി​രു​ന്ന കു​ടി​വെ​ള്ള വി​ത​ര​ണ​മാ​ണ് വേ​ന​ല്‍ ക​ടു​ത്ത ഈ ​സ​മ​യ​ത്ത് നി​ല​ച്ചി​രി​ക്കു​ന്ന​ത്. പ​തി​റ്റാ​ണ്ടു​ക​ളാ​യി കു​ടി​വെ​ള്ള​ക്ഷാ​മം അ​നു​ഭ​വി​ക്കു​ന്ന​വ​രാ​ണ് തെ​ക്കേ ത​ല​വ​ടി പ്ര​ദേ​ശം. നീ​രേ​റ്റു​പു​റം ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല നി​ല​നി​ല്‍​ക്കുന്ന ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ലാ​ണ് കു​ടി​വെ​ള്ള​ത്തി​നാ​യി ജ​നം നെ​ട്ടോ​ട്ടം നടത്തുന്ന​ത്. ഒ​ട്ടു​മി​ക്ക തോ​ടു​ക​ളും കി​ണ​റു​ക​ളും വ​റ്റി​വ​ര​ണ്ടു. ഉ​ള്ള​താ​ക​ട്ടേ പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് പോ​ലും ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.

ത​ണ്ണീ​ര്‍​മു​ക്കം ബ​ണ്ട് തു​റ​ന്ന​തോ​ടെ ന​ദി​ക​ളി​ല്‍ ഉ​പ്പു​ര​സം ക​ല​ര്‍​ന്നി​ട്ടു​ണ്ട്. സ​ഹി​കെ​ട്ട ജ​നം മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ വ​രെ സ​മീ​പി​ച്ചി​രു​ന്നു. ക​മ്മീ​ഷ​നി​ല്‍ നി​ന്ന് സ​മാ​ന്ത​ര കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്ത​ണ​മെ​ന്ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യെ​ങ്കി​ലും നി​ല​വി​ല്‍ ന​ട​ക്കു​ന്നി​ല്ല. തി​രു​വ​ല്ല ക​റ്റോ​ട്ട് നി​ന്നാ​ണ് ത​ല​വ​ടി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജ​ലം ല​ഭി​ച്ചി​രു​ന്ന​ത്.

ചൊ​വ്വ, ബു​ധ​ന്‍, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ പ​ക​ല്‍ സ​മ​യ​ത്ത് ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ലും രാ​ത്രി​യി​ല്‍ എ​ട​ത്വ പ​ഞ്ചാ​യ​ത്തി​ലു​മാ​ണ് ജ​ല​വി​ത​ര​ണം ന​ട​ന്നി​രു​ന്ന​ത്. 6 എം​എ​ല്‍​ഡി ജ​ല​മാ​ണ് ഇ​രു​പ​ഞ്ചാ​യ​ത്തി​ലും വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ജ​ല വി​ത​ര​ണം മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ജ​ല അ​ഥോറി​റ്റി എ​ട​ത്വ സെ​ക്ഷ​നി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ തി​രു​വ​ല്ല​യി​ല്‍ നി​ന്നു​ള്ള വി​ത​ര​ണം ന​ട​ക്കു​ന്നി​ല്ലെ​ന്ന് മാ​ത്ര​മാ​ണ് അ​ധി​ക്യ​ത​ര്‍ അ​റി​യി​ച്ച​ത്.

ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​യും ഉ​പ​രി​ത​ല ജ​ല​സം​ഭ​ര​ണി​യു​മു​ള്ള ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ല്‍ കു​ടി​ക്കാ​ന്‍ വെ​ള്ളം വി​ല​കൊ​ടു​ത്തു വാ​ങ്ങേണ്ട അ​വ​സ്ഥ​യി​ലാ​ണ്. ശു​ദ്ധ​ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ ത​ല​വ​ടി വെ​ള്ള​ക്കി​ണ​റി​ല്‍ സ്ഥാ​പി​ച്ച ഉ​പ​രി​ത​ല ടാ​ങ്കി​ല്‍ വെ​ള്ളം നി​റ​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ജ​ല​വി​ഭ​വ വ​കു​പ്പി​നോ​ട് പ​ല​ത​വ​ണ അ​ഭ്യ​ര്‍​ഥി​ച്ചെ​ങ്കി​ലും ന​ട​പ​ടി മാ​ത്രം ഉ​ണ്ടാ​യി​ട്ടി​ല്ല. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ സ​ഹാ​യ​മു​ണ്ടെ​ങ്കി​ലേ പ​ദ്ധ​തി ഏ​റ്റെ​ടു​ത്ത് ന​ട​പ്പി​ലാ​ക്കാ​ന്‍ ക​ഴി​യൂ​വെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി വാ​ദം.

ടാ​ങ്കി​ല്‍ വെ​ള്ളം എ​ത്തി​ക്ക​ണ​മെ​ങ്കി​ല്‍ നീ​രേ​റ്റു​പു​റ​ത്തെ ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ല്‍ നി​ന്നു​ള്ള വെ​ള്ളം വെ​ള്ള​ക്കി​ണ​റി​ലെ ഉ​പ​രി​ത​ല ടാ​ങ്കി​ല്‍ നി​റ​യ്ക്ക​ണം. കി​ഫ്ബി പ​ദ്ധ​തി പ്ര​കാ​രം പു​തി​യ ട്രീ​റ്റ്‌​മെ​ന്‍റ് പ്ലാ​ന്‍റ് നി​ര്‍​മാ​ണം ന​ട​ന്നു വ​രിക​യാ​ണ്. പ​ഞ്ചാ​യ​ത്തി​ന്‍റെ ഒ​ട്ടു​മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ല്‍​ജീ​വ​ന്‍ പ​ദ്ധ​തി പ്ര​കാ​രം പൈ​പ്പ് ലൈ​ന്‍ വ​ലി​ച്ച് ക​ണ​ക്‌ഷന്‍ ന​ല്‍​കു​ന്നു​ണ്ട്.

ഒ​രു​വ​ര്‍​ഷം ക​ഴി​യാ​തെ ജ​ല്‍​ജീ​വ​ന്‍ പ​ദ്ധതി പൂ​ര്‍​ത്തി​യാ​കി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. ക​ടു​ത്ത വേ​ന​ലി​ന് മു​ന്‍​പേ ജ​ല സം​ഭ​ര​ണി​യി​ല്‍ വെ​ള്ളം എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ത​ല​വ​ടി​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം ചെ​വി​ക്കൊ​ള്ളാ​തെ തി​രു​വ​ല്ലാ​യി​ല്‍ നി​ന്ന് ല​ഭി​ച്ചി​രു​ന്ന ശു​ദ്ധ​ജ​ല​വും നി​ല​ച്ചു.

അ​ധി​ക്യ​ത​രു​ടെ നി​സം​ഗ​ത​യ്‌​ക്കെ​തി​രേ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ജ​ല​അഥോ​റി​റ്റി ഓ​ഫീ​സ് ഉ​പ​രോ​ധം അ​ട​ക്ക​മു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് തെ​ക്കേ ത​ല​വ​ടി നി​വാ​സി​ക​ൾ.

Tags : Drinking water nattuvishesham local news

Recent News

Corehub Up