x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഊബ​ര്‍ ടാ​ക്സി​യു​ടെ മ​റ​വി​ല്‍ ല​ഹ​രി വി​ല്പ​ന; സം​ഘ​ത്തി​ലെ മു​ഖ്യക​ണ്ണി അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: October 15, 2026 12:06 AM IST | Updated: October 15, 2026 12:06 AM IST

മു​ഹ​മ്മ​ദ് അ​ന​സ്

പ​ന്ത​ളം: മാ​ര​ക മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന സം​ഘാം​ഗ​ത്തെ സാ​ഹ​സി​ക നീ​ക്ക​ത്തി​ലൂ​ടെ പ​ന്ത​ളം പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട ക​ള്ളി​ക്കാ​ട്ട് പു​ത്ത​ന്‍​വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് അ​ന​സ്(29) നെ ​ആ​ണ് സ്പെ​ഷ്യ​ല്‍ ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ടീം ​വ​ര്‍​ക്ക​ല​യി​ല്‍ നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ മേ​യി​ല്‍ എ​ത്തി​ച്ച എം​ഡി​എം​എ​യു​മാ​യി പ​റ​ക്കോ​ട് കോ​ട്ട​മു​ക​ള്‍ സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഷാ, ​ഷം​നാ​ദ് എ​ന്നി​വ​രെ പി​ടി​കൂ​ടി​യി​രു​ന്നു. തു​ട​ര്‍​ന്ന് ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ആ​ര്‍. ആ​ന​ന്ദ് മ​യ​ക്കു​മ​രു​ന്ന് ശൃം​ഖ​ല​യി​ലെ എ​ല്ലാ ക​ണ്ണി​ക​ളെ​യും പി​ടി​കൂ​ട​ണ​മെ​ന്ന് ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി. തു​ട​ര​ന്വേ​ഷ​ണ​ത്തി​ല്‍ ക​ട​യ്ക്കാ​ട് സ്വ​ദേ​ശി​നി ഷെ​മീ​ന ഖാ​നെ​യും അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​രി​ല്‍ നി​ന്നും കി​ട്ടി​യ വി​വ​ര​ത്തേ​ത്തു​ട​ര്‍​ന്ന് രാ​ജ്യാ​ന്ത​ര മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ലെ പ്ര​ധാ​നി​യും ഈ ​കേ​സി​ലെ മു​ഖ്യ​പ്ര​തി​യു​മാ​യ നൈ​ജീ​രി​യ​ന്‍ സ്വ​ദേ​ശി സാ​മു​വ​ല്‍ ക്ല​ബ്സ​ന്‍ വോ​ക്കാ​ഫോ​ര്‍ എ​ന്ന​യാ​ളെ​യും ഒ​രാ​ഴ്ച ഡ​ല്‍​ഹി​യി​ല്‍ നി​ന്നും പി​ടി​കൂ​ടി​യി​രു​ന്നു. നൈ​ജീ​രി​യ​ന്‍ പൗ​ര​ന്‍റെ മ​യ​ക്കു​മ​രു​ന്ന് നി​ര്‍​മാ​ണ യൂ​ണി​റ്റ് അ​ട​ക്കം പൊ​ലി​സ് ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. മു​ഹ​മ്മ​ദ് ഷാ​യ്ക്ക് നൈ​ജീ​രി​യ​ക്കാ​ര​ന്‍ സാ​മു​വ​ലി​നെ പ​രി​ച​യ​പ്പെ​ടു​ത്തി കൊ​ടു​ത്ത​ത് ഇ​പ്പോ​ള്‍ പി​ടി​യി​ലാ​യ അ​ന​സ് ആ​യി​രു​ന്നു.

ബം​ഗ​ളൂ​രു​വി​ല്‍ യൂ​ബ​ര്‍ ടാ​ക്സി​യു​ടെ മ​റ​വി​ല്‍ ല​ഹ​രി വി​ല്പ​ന​യു​ടെ മു​ഖ്യ കാ​രി​യ​റാ​യി​രു​ന്നു ഇ​യാ​ള്‍. പൊ​ലി​സ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത​റി​ഞ്ഞ് ആ​ദ്യം ഡ​ല്‍​ഹി​യി​ലേ​ക്കും തു​ട​ര്‍​ന്ന് മ​ണാ​ലി​യി​ലേ​ക്കും ഒ​ളി​ച്ചു​ക​ട​ന്ന അ​ന​സ് അ​ടു​ത്ത​യി​ടെ​യാ​ണ് മ​ട​ങ്ങി​യെ​ത്തി​യ​ത്. ഉ​പ​യോ​ഗി​ച്ചി​രു​ന്ന സിം​കാ​ര്‍​ഡു​ക​ളും മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ഉ​പേ​ക്ഷി​ച്ച് പി​ടി​യി​ലാ​വു​ക​യി​ല്ല എ​ന്ന അ​മി​ത ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു അ​ന​സ്. പ​ന്ത​ളം സ​ഐ സി. ​ബാ​ബു കു​റു​പ്പ്, എ​സ​ഐ എ​ബി​ന്‍ പ്ര​സാ​ദ്, എ​എ​സ്‌​ഐ​മാ​രാ​യ ബി. ​ഷൈ​ന്‍, സു​രേ​ഷ് കു​മാ​ര്‍, പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ​സ്. അ​ന്‍​വ​ര്‍​ഷ, എ​സ്.​ഷൈ​ന്‍ അ​ട​ങ്ങി​യ​താ​ണ് അ​ന്വേ​ഷ​ണ​സം​ഘം.

 

Tags : NattuVishesham DistrictNews

Recent News

Corehub Up