മികച്ച പ്രകടനം കാഴ്ചവച്ച ദ്വാരക എയുപി സ്കൂള്‍ ടീം.
മാനന്തവാടി: ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകളില്‍ തിളങ്ങി ദ്വാരക എയുപി സ്കൂള്‍.
യുപി വിഭാഗം ഐടി മേളയില്‍ ഒന്നാംസ്ഥാനവും പ്രവൃത്തിപരിചയ മേളയില്‍ മൂന്നാംസ്ഥാനവും വിദ്യാലയത്തിന് ലഭിച്ചു. എല്‍പി വിഭാഗം ശാസ്ത്രമേളയില്‍ രണ്ടാം സ്ഥാനവും സാമൂഹിക ശാസ്ത്രമേളയില്‍ മൂന്നാം സ്ഥാനവും സ്കൂള്‍ കരസ്ഥമാക്കി.
ഗണിതശാസ്ത്ര മേളയില്‍ എല്‍പി, യുപി വിഭാഗങ്ങളില്‍ അഞ്ചാം സ്ഥാനം നേടി. വിദ്യാലയത്തിലെ 66 കുട്ടികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. മത്സര ഇനങ്ങളില്‍ മിക്കതിലും കുട്ടികള്‍ മികച്ച പ്രകടനം കാഴ്ചവച്ച് "എ' ഗ്രേഡ് കരസ്ഥമാക്കിയത് ശ്രദ്ധേയമായി. വിദ്യാര്‍ഥികളെ പിടിഎ അനുമോദിച്ചു.
Tags :