അടിമാലി: ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം അടിമാലിയില്‍ ആരംഭിച്ചു. ജില്ലാ പ്രസിഡന്റ് എസ്. സുധീഷ് പതാക ഉയര്‍ത്തി. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണന്, അഥീന സിബി, എം.എസ്. ശരത്ത്, കെ.വി. ശശി, എസ്.സുധീഷ്, മിനി സുരേഷ്, ഫൈസല്‍ ജാഫര്‍, അരുണ്‍ അശോകന്, ആര്. കാര്‍ത്തിക് എന്നിവര്‍ പ്രസംഗിച്ചു.
ഇന്നു നടക്കുന്ന സമാപന സമ്മേളനത്തില്‍ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ജയചന്ദ്രന്, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, കേന്ദ്ര കമ്മിറ്റിയംഗം എം. ഷാജര്‍, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. എ. രാജ എന്നിവര്‍ പ്രസംഗിക്കും.