x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല്ല​പ്പ​ള്ളി​യി​ല്‍ ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍: മ​ന്ത്രി റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു


Published: June 15, 2026 03:49 AM IST | Updated: June 15, 2026 03:49 AM IST

മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ല്‍ ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് സീ​നി​യ​ര്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കു​ഞ്ഞു​കോ​ശി പോ​ള്‍ മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​

മ​ല്ല​പ്പ​ള്ളി: മ​ല്ല​പ്പ​ള്ളി​യി​ല്‍ ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷി​ച്ച് അ​ടി​യ​ന്ത​ര റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ലി​ന് നി​ര്‍​ദേശം ന​ല്‍​കി. കേ​ര​ള കോ​ണ്‍​ഗ്ര​സ് സീ​നി​യ​ര്‍ ജ​ന​റ​ല്‍ സെ​ക​ട്ട​റി കു​ഞ്ഞു​കോ​ശി പോ​ള്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്ക് ന​ല്‍​കി​യ നി​വേ​ദ​ന​ത്തെത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. മ​ല്ല​പ്പ​ള്ളി കാ​ര്‍​ഷി​ക വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ബാ​ബു പാ​ലാ​ഴി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

താ​ലൂ​ക്കി​ന്‍റെ മ​ധ്യ​ത്തി​ലൂ​ടെ​യാ​ണ് മ​ണി​മ​ല​യാ​ര്‍ ഒ​ഴു​കു​ന്ന​ത്. നി​ര​വ​ധി മു​ങ്ങി മ​ര​ണ​ങ്ങ​ളാണ് ഇവിടുണ്ടാകുന്നത്. കു​ന്ന​ന്താ​ന​ത്ത് കി​ന്‍​ഫ്ര​യു​ടെ വ്യ​വ​സാ​യ പാ​ര്‍​ക്കും സി​ഡ്‌​കോ​യു​ടെ വ്യ​വ​സാ​യ യൂ​ണി​റ്റു​ക​ളും മ​ല്ല​പ്പ​ള്ളി​യി​ല്‍ മി​നി ഇ​ന്‍​ഡസ്ട്രി​യ​ല്‍ എ​സ്‌റ്റേ​റ്റും ഉ​ണ്ട്. വേ​ന​ല്‍​ക്കാ​ല​ത്ത് റ​ബ​ര്‍ത്തോ​ട്ട​ങ്ങ​ളി​ല്‍ തീ​പി​ടി​ത്ത​ം സ​ര്‍​വ​സാ​ധാ​ര​ണ​മാ​ണ്.

നി​ല​വി​ല്‍ ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്ന ടൗ​ണി​ലു​ള്ള ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ സ്ഥ​ല​വും കെ​ട്ടി​ട​വും ഇ​ക്കാ​ര്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണെ​ന്നും നി​വേ​ദ​ന​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടുന്നു. ജി​ല്ല​യി​ല്‍ മ​ല്ല​പ്പ​ള്ളി ഒ​ഴി​കെ എ​ല്ലാ താ​ലൂ​ക്കു​ക​ളി​ലും ഫ​യ​ര്‍‌​സ്റ്റേ​ഷ​ന്‍ ഉ​ണ്ട്. മ​ല്ല​പ്പ​ള്ളി​യി​ല്‍ ഒ​രു അത്യാഹിതം ഉ​ണ്ടാ​യാ​ല്‍ കി​ലോ​മീ​റ്റ​റു​ക​ള്‍ താ​ണ്ടി തി​രു​വ​ല്ല​യി​ല്‍ നി​ന്നോ റാ​ന്നി​യി​ല്‍ നി​ന്നോ ഫ​യ​ര്‍ യൂ​ണി​റ്റ് എത്തണം.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up