x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നി​ത​ക​ള്‍​ക്ക് സൗ​ജ​ന്യ​യാ​ത്ര : ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം എ​റ​ണാ​കു​ളം ജെ​ട്ടി ഡി​പ്പോ​യി​ല്‍


Published: June 15, 2026 04:59 AM IST | Updated: June 15, 2026 04:59 AM IST

സ്ത്രീ​ക​ള്‍​ക്കാ​യു​ള്ള സൗ​ജ​ന്യ യാ​ത്രാപ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ ജീ​വ​ന​ക്കാ​ര്‍ സ്റ്റി​ക്ക​ര്‍ പ​തി​ക്കു​ന്നു.

കൊ​ച്ചി: വ​നി​ത​ക​ള്‍​ക്ക് സൗ​ജ​ന്യ​യാ​ത്ര​യൊ​രു​ക്കു​ന്ന കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ പ്രി​യ​ദ​ര്‍​ശിനി ഓ​ര്‍​ഡി​ന​റി ബ​സ് സ​ര്‍​വീ​സു​ക​ള്‍ ജി​ല്ല​യി​ല്‍ ഇ​ന്ന് ആ​രം​ഭി​ക്കും. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം എ​റ​ണാ​കു​ളം ജെ​ട്ടി ഡി​പ്പോ​യി​ല്‍ ഇ​ന്ന് രാ​വി​ലെ ഒ​ന്‍​പ​തി​ന് ഹൈ​ബി ഈ​ഡ​ന്‍ എം​പി നി​ര്‍​വ​ഹി​ക്കും. ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ, മേ​യ​ര്‍ അ​ഡ്വ. വി.​കെ. മി​നി​മോ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

എ​റ​ണാ​കു​ളം ജെ​ട്ടി ഡി​പ്പോ​യി​ല്‍ നി​ന്നു പു​റ​പ്പെ​ടു​ന്ന ഗു​രു​വാ​യൂ​ര്‍ ഓ​ര്‍​ഡി​ന​റി ബ​സി​ലെ യാ​ത്ര​ക്കാ​ര്‍​ക്ക് സൗ​ജ​ന്യ ടി​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്താ​കും പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം. ചേ​രാ​ന​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നു​ള്ള വ​നി​താ അം​ഗ​ങ്ങ​ള്‍ ആ​ദ്യ​യാ​ത്ര​യി​ല്‍ പ​ങ്കു​ചേ​രും. ജി​ല്ല​യി​ലെ വി​വി​ധ ഡി​പ്പോ​ക​ളി​ലാ​യി 263 ഓ​ളം ഓ​ര്‍​ഡി​ന​റി ബ​സു​ക​ളാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കു​ന്ന​ത്.

തൃ​ക്കാ​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത​ല ഉ​ദ്ഘാ​ട​നം കാ​ക്ക​നാ​ട് ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ഉ​മ തോ​മ​സ് എം.​എ​ല്‍.​എ നി​ര്‍​വ​ഹി​ക്കും. വൈ​പ്പി​ന്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഉ​ദ്ഘാ​ട​നം വൈ​പ്പി​ന്‍ കാ​ള​മു​ക്ക് ജം​ഗ്ഷ​നി​ലും കൊ​ച്ചി മ​ണ്ഡ​ല​ത്തി​ലെ ഉ​ദ്ഘാ​ട​നം തോ​പ്പും​പ​ടി​യി​ലു​മാ ന​ട​ക്കു​ക.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up