കുന്നുംകൈ: മലയോരമേഖലയുടെ വികസനത്തിന് പ്രത്യേക പരിഗണന നൽകുമെന്ന് സന്ദീപ് വാര്യർ എംഎൽഎ. വെസ്റ്റ് എളേരി പഞ്ചായത്തിലെ അരീങ്കല്ല്, പെരുമ്പട്ട, മൗക്കോട് പ്രദേശങ്ങളിൽ നടന്ന ജനസമ്പർക്ക പരിപാടിയിൽ നിവേദനങ്ങൾ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരുമ്പട്ട ഹയർസെക്കൻഡറി സ്കൂളിന്റെയും മൗക്കോട് ഗവ. ആശുപത്രിയുടെയും അടിസ്ഥാന സൗകര്യ വികസനകാര്യത്തിൽ പ്രത്യേക ഊന്നൽ നൽകുമെന്ന് സ്കൂളും ആശുപത്രിയും സന്ദർശിച്ച ശേഷം പൊതുജനങ്ങൾക്ക് ഉറപ്പുനൽകി.
കുണ്ടംതട്ട്- മൗക്കോട് മഹാത്മാഗാന്ധി റോഡ്, കാക്കടവ്- അരിങ്കല്ല് ചെമ്രങ്കയം കമ്പല്ലൂർ റോഡ്, കുണ്ടംതട്ട്- മുള്ളിക്കാട് പെരുമ്പട്ട ഹയർ സെക്കൻഡറി സ്കൂൾ റോഡ് പിഡബ്ല്യുഡി ഏറ്റെടുത്ത് ഗതാഗതം സൗകര്യപ്രദമാക്കണമെന്ന് നിവേദനത്തിൽ ആവശ്യമുയർന്നു. കഴിഞ്ഞവർഷം ഉദ്ഘാടനം ചെയ്ത പെരുമ്പട്ട പാലത്തിന്റെ അശാസ്ത്രീയ പ്രവർത്തനം മൂലം ഇരു വശങ്ങളിലെ കര ഇടിച്ചിലും എംഎൽഎ പരിശോധിച്ചു.
യുഡിഎഫ് ചെയർമാൻ എം. അബൂബക്കർ അധ്യക്ഷത വഹിച്ചു. എ.ജി.സി. ബഷീർ, കരിമ്പിൽ കൃഷ്ണൻ, ജാതിയിൽ ഹസനാർ, എൻ.പി. അബ്ദുറഹ്മാൻ, പി.സി. ഇസ്മായിൽ, ജോയി ജോസഫ്, ടി.പി. അബ്ദുൾ കരീം ഹാജി, പി.കെ. ലത്തീഫ്, ഷെരീഫ് വാഴപ്പള്ളി, എം.വി. പ്രമോദ്, റൈഹാനത്ത്, സുമയ്യ, അബ്ദുറഹ്മാൻ പുഴക്കര, പി.കെ. കരീം മൗലവി, ഉമർ മൗലവി, എം. ഉസ്മാൻ, മുഹമ്മദ് റാഫി, എം. ഹനീഫ , എം.എ. നാസർ, എ.പി.കെ. ശിഹാബ്, വി.വി. ഖാദർ, സിറാജ് മൗക്കോട്, ആബിദ്അരീങ്കല്ല് എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham Priority will be development of the hilly